"ശക്തൻ തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 65:
 
== സിംഹാസനത്തിൽ ==
അദ്ദേഹം ആദ്യമായി ചെയ്തത്‌ തൃശ്ശിവപേരൂരും തൃപ്പൂണിത്തുറയും ഒരോ കോട്ടയും കിടങ്ങും ഉണ്ടാക്കുകയായിരുന്നു. തൃശ്ശൂരിലെ കോട്ടക്ക്‌ നടുവിൽ ഒരു കോവിലകവും പണിയിച്ചു. കോവിലകത്തിനു തൊട്ടായി മറ്റൊരു കോട്ടയും ഉണ്ടാക്കി.അദ്ദേഹത്തിന്റെ വേനൽക്കാല വസതി [[ചാലക്കുടി|ചാലക്കുടിക്കടുത്ത]] [[പരിയാരം ഗ്രാമപഞ്ചായത്ത്|പരിയാരം]] ഗ്രാമത്തിലെ കാഞ്ഞിരപ്പിള്ളി കൊട്ടാരമായിരുന്നു. ശക്തൻ തമ്പുരാൻ്റെ സേനയിൽ അക്കാലത്ത് കാവൽ ഭടൻമാർ ഉൾപ്പെടെ ഒരു പാട് [നായർ പടയാളികൾ ഉണ്ടായിരുന്നു,.<ref>{{cite book|last= Abraham Eraly|year=2006|title=Tales Once Told Legends of Kerala|url=https://books.google.co.in/books?id=xdcvCgAAQBAJ&pg=PT133&dq=thandan+caste&hl=en&newbks=1&newbks_redir=0&source=gb_mobile_search&sa=X&ved=2ahUKEwjFzdPEos75AhUOCrcAHQXvCpw4FBDoAXoECAoQAw#v=onepage&q=thandan%20caste&f=false|publisher=puengin books limited Google books|isbn=9789352141012}}</ref><ref name="കൊട്ടാരത്തിൽ ശങ്കുണ്ണി">[[കൊട്ടാരത്തിൽ ശങ്കുണ്ണി]], [[ഐതിഹ്യമാല]], [https://ml.m.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF_%E0%B4%B6%E0%B4%95%E0%B5%8D%E0%B4%A4%E0%B5%BB%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B0%E0%B4%BE%E0%B5%BB_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%AE%E0%B4%A8%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%81%E0%B4%95%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D കൊച്ചി ശക്തൻതമ്പുരാൻ തിരുമനസ്സുകൊണ്ട്]</ref> മാത്രവുമല്ല അടുത്തുള്ള നായർ വീടുകളിൽ നിന്നെല്ലാം ഒരാളെങ്കിലും സൈന്യത്തിൽ ചേരണമെന്ന വ്യവസ്ഥയിൽ പതിനായിരത്തോളം ഭടന്മാർ സൈന്യത്തിൽ ചേർത്തിരുന്നു. അവരുടെ മേധാവിയായി പണിക്കരു വലിയ കപ്പിത്താൻ എന്നൊരാളെയും നിയമിച്ചു. അദ്ദേഹം കൊല്ലുന്ന രാജാവിന്‌ തിന്നുന്ന മന്ത്രി എന്ന കണക്കിന്‌ വീരശൂരപരാക്രമിയായിരുന്നു.
 
ശക്തൻ തമ്പുരാൻ ഗതാഗത സൗകര്യം, ശുചീകരണം, മുതലായ വിഷയങ്ങളിൽ പ്രത്യേകം ശ്രദ്ധ വച്ചിരുന്നു. നാടുനീളെ വഴികൾ വെട്ടുകയും വഴികൾക്കിരുവശവും തണലിനായി മരങ്ങൾ വച്ചു പിടിപ്പിക്കുകയും ചെയ്തു. വീഥികൾക്ക്‌ ചേർന്ന് താമസിക്കുന്നവർ ദിവസവും അവരുടെ മുന്നിലുള്ള വഴികളും കൂടി വൃത്തിയാക്കണം എന്ന കൽപനയും പുറപ്പെടുവിച്ചു.
"https://ml.wikipedia.org/wiki/ശക്തൻ_തമ്പുരാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്