"പട്ടണം സുബ്രഹ്മണ്യ അയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
(ചെ.) പട്ടണം...
(വ്യത്യാസം ഇല്ല)

03:52, 26 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

കർണ്ണാടകസംഗീതത്തിലെ ഒരു വാഗ്ഗേയകാരനാണ് പട്ടണം സുബ്രഹ്മണ്യ അയ്യർ. ത്യാഗരാജസ്വാമികളെ പിന്തുടർന്ന ഇദ്ദേഹം നൂറോളം കൃതികൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

കുടുംബപശ്ചാത്തലം

തമിഴ്നാട്ടിലെ തിരുവയ്യാറിലാണ് ഇദ്ദേഹം ജനിച്ചത്.അച്ഛനും മുത്തശ്ശനും സംഗീത ഉപാസകരായിരുന്നു.

തിരുവയാറിലാണ് ജനിച്ചതെങ്കിലും കൂടുതൽ സമയവും മദിരാശിപട്ടണത്തിലായിരുന്നു ഇദ്ദേഹം ജീവിച്ചത്. അതിനാൽ തന്നെ പട്ടണം എന്ന പേർ അദ്ദേഹത്തിന്റെ പേരിനോടൊപ്പം ചേർന്നു.

നിരവധി പ്രഗത്ഭരായ ശിഷ്യർ ഇദ്ദേഹത്തിനുണ്ട്. അവരിൽ [[മൈസൂർ വാസുദേവാചാര്യർ[[,ശ്രീനിവാസ അയ്യങ്കാർ എന്നിവർ ഉൾപ്പെടുന്നു.മാതൃഭാഷ തമിഴ് എന്നിരുന്നാലും തെലുങ്കിലും സംസ്കൃതത്തിലും ആയിരുന്നു കൂടുതൽ കൃതികളും രചിച്ചിരുന്നത്. പ്രധാനകൃതി രഘുവംശ സുധാ എന്നു തുടങ്ങുന്ന കദനകുതൂഹലം എന്ന രാഗത്തിലുള്ളതും എവരി ബോധന എന്ന ആഭോഗി രാഗത്തിലുള്ളതുമാണ്. തന്റെ മുദ്രയായി വെങ്കടേശ എന്ന പദമോ അതിന്റെ വൈവിധയങ്ങളോ ആണ് ഇദ്ദേഹം ഉപയോഗിച്ചിരുന്നത്.