"കീടനാശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/തരം തിരുവ് */
വരി 2:
==തരംതിരുവ്‌ ==
വിഷാംശം അടങ്ങിയിരിക്കുന്നതിന്റെ അളവനുസരിച്ച് അഥവാ [[വിഷത്വം]] (toxicity ) അനുസരിച്ച് കീടനാശിനി ഉൾപ്പെടെ ഉള്ള പെസ്ടിസൈട്സകളെ നാലായിട്ടാണ് [[ലോകാരോഗ്യസംഘടന]] തരംതിരിച്ചിരിക്കുന്നത്. എലികളിൽ, ഈ രാസവസ്തുക്കൾ ഉപയോഗിച്ചു നടത്തുന്ന പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തരംതിരിക്കൽ. ഒരു നിശ്ചിതഡോസ് കീടനാശിനി പരീക്ഷണ എലികളിൽ കുത്തിവെയ്ക്കുന്നു. അതിൽ അമ്പതുശതമാനം, നിർദ്ദിഷ്ട സമയത്തിനുള്ളിൽ മരണമടഞ്ഞാൽ ആ കീടനാശിനി എൽ.ഡി. 50 (LD 50 : lethal dose 50 )എന്ന ലേബലിലായിരിക്കും അറിയപ്പെടുന്നത്. വെറും 0 മുതൽ 50 മില്ലിഗ്രാം കീടനാശിനി ഉപയോഗിക്കുമ്പോൾത്തന്നെ എൽ.ഡി. 50 ഫലം കാണിച്ചാൽ അവയെ ചുവപ്പുഗണത്തിൽ (Red label ) ഉൾപ്പെടുത്തുന്നു. 50 മുതൽ 500 മില്ലിഗ്രാം കീടനാശിനി ഉപയോഗിച്ചാൽ മാത്രമേ എലികൾ കൊല്ലപ്പെടുന്നുവെങ്കിൽ അവയെ മഞ്ഞഗണത്തില് (yellow label ) ഉൾപ്പെടുത്തും. ( LD 50 -500 ). എൻഡോസൾഫാൻ ഈ ഗണത്തിലാണ്. ഏറ്റവും തീവ്ര വിഷാംശമടങ്ങിയവയെ ചുവപ്പ്, തൊട്ടു താഴെ കൂടുതൽ വിഷാംശമുള്ളവയെ മഞ്ഞ, കുറച്ച് വിഷാംശമുള്ളവയെ നീല, വിഷാംശം ഏറ്റവും കുറഞ്ഞവയെ പച്ച എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു
പരീക്ഷണ- ഗവേഷണ-,ഉപയോഗ രംഗങ്ങളിലൊരിടത്തും അവ പ്രകൃതിയെ എങ്ങനെ ബാധിക്കുന്നുവെന്നോ മണ്ണിലെത്ര കാലം അതിന്റെ പരിണിതഫലങ്ങൾ നിലനിൽക്കുമെന്നോ അന്വേഷിക്കുന്നില്ല. ഇനിയും ഇവ ഏത് മാധ്യമത്തിലൂടെയാണ് മറ്റു ജീവജാലങ്ങളിലേക്ക് അപകടം ഉണ്ടാക്കുന്നതെന്നോ , ഏതൊക്കെ ജീവികൾക്കിതിനെ അതിജീവിക്കാൻ കഴിയുമെന്നോ അറിയുന്നുമില്ല.
 
==വിഷ തീവ്രത==
"https://ml.wikipedia.org/wiki/കീടനാശിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്