"കറൻസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 196:
===സ്വതന്ത്ര ഇന്ത്യൻ നാണയങ്ങൾ===
[[പ്രമാണം:ഇന്ത്യൻ രൂപാ.jpg|thumb|200px|ഇന്ത്യൻ രൂപ]]
1947-ൽ [[ഇന്ത്യൻ സ്വാതന്ത്ര്യ സമരം|സ്വാതന്ത്ര്യം]] നേടിയതിനുശേഷം നാണയസംവിധാനത്തിൽ കാര്യമായ മാറ്റങ്ങൾ വന്നു. ബ്രിട്ടീഷിന്ത്യയുടെ നാണയങ്ങൾ ഉപേക്ഷിച്ചുകൊണ്ട് പുതിയ ശൈലികൾ സ്വീകരിച്ചു. ഒരു രൂപ 16 അണയ്ക്കും 64 പൈസയ്ക്കും തുല്യമായിരുന്നു. ഒര് അണയെന്നാൽ 4 പൈസ ആയിരുന്നു. 1957-ൽ ദശഗുണിത നാണയങ്ങളും അല്ലാത്തവയും നടപ്പിലാക്കി. 1964-ൽ 'നയപൈസ' (പുതിയ പൈസ)യിലെ 'നയ' ഒഴിവാക്കപ്പെട്ടു. 1, 2, 3, 4, 5, 10, 20, 25, 50 പൈസകളും, 1 രൂപയും പ്രചാരത്തിലുണ്ടായിരുന്നു. 1970-കളോടെ 1, 2, 3 പൈസകൾ പ്രചാരമില്ലാതായിത്തീർന്നു. 1982-ൽ പുതിയ 2 രൂപാനാണയം നടപ്പിലാക്കി.
 
1988-ൽ സ്റ്റെയിൻലെസ്സ് സ്റ്റീലിൽ നിർമിച്ച 10, 25, 50 പൈസ നാണയങ്ങൾ നടപ്പിലാക്കപ്പെട്ടു. തുടർന്ന് 1992-ൽ ഇതേ ലോഹത്തിൽ ചെറുതും ഭാരം കുറഞ്ഞതുമായ ഒരു രൂപാ നാണയങ്ങൾ കമ്മട്ടം ചെയ്യാൻ തുടങ്ങി. ഇതേവർഷം കുപ്രോനിക്കലിൽ 5 രൂപ നാണയങ്ങളും പുറത്തിറങ്ങി. 2006-ൽ ആദ്യമായി 10 രൂപ നാണയം പുറത്തിറങ്ങി. പലപ്പോഴായി സ്മരണികാ നാണയങ്ങളും കമ്മട്ടം ചെയ്തിരുന്നു. മഹാത്മാഗാന്ധി, നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, ധന്യനേശ്വർ, ഏഷ്യൻ ഗെയിംസ്, സർദാർ വല്ലഭായി പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, ശ്രീ അരബിന്ദോ തുടങ്ങിയവർ ഇതിൽപ്പെടുന്നു. കൂടാതെ 5, 10, 20, 50, 100, 500, 1000 രൂപകളുടെ പേപ്പർ കറൻസികളും ഇവിടെ ഉപയോഗിക്കുന്നു. സമാധാനത്തിന്റെയും അഹിംസയുടെയും ചിഹ്നമായി നാണയങ്ങളിൽ അശോക സ്തംഭം മുദ്രണം ചെയ്യുന്നു.
"https://ml.wikipedia.org/wiki/കറൻസി" എന്ന താളിൽനിന്ന് ശേഖരിച്ചത്