"അജപാലകർക്കുള്ള ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം ലിങ്ക്
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|First Epistle to Timothy}}
{{പുതിയനിയമം}}
ക്രിസ്തീയബൈബിളിന്റെ ഭാഗമായ [[പുതിയനിയമം|പുതിയനിയമത്തിലെ]] സന്ദേശഗ്രന്ഥങ്ങളിൽ മൂന്നെണ്ണത്തിനു പൊതുവായുള്ള പേരാണ് '''അജപാലകർക്കുള്ള ലേഖനങ്ങൾ'''(Pastoral Epistles). ആദ്യകാലസഭയുടെ പ്രമുഖ നേതാവും പ്രേഷിതനുമായിരുന്ന [[പൗലോസ് അപ്പസ്തോലൻ]] തന്റെ യുവശിഷ്യന്മാരും പ്രാദേശികസഭകളുടെ നേതാക്കളുമായിരുന്ന തിമോത്തെയോസിനും തീത്തോസിനും എഴുതിയ കത്തുകളുടെ രൂപമാണ് ഈ രചനകൾക്ക്. തിമോത്തെയോസിനെഴുതിയ ഒന്നാമത്തേയും രണ്ടാമത്തേയും ലേഖനങ്ങളും തീത്തോസിനെഴുതിയ ഏക ലേഖനവും ആണിവ. ഇവയ്ക്ക് യഥാക്രമം, "1 തിമോത്തെയോസ്", "2 തിമോത്തെയോസ്", "തീത്തോസ്" എന്നീ ചുരുക്കപ്പേരുകളും ഉണ്ട്. ഈ മൂന്നു ലേഖനങ്ങൾ സാധാരണ ഒന്നിച്ചാണ് ചർച്ച ചെയ്യപ്പെടാറ്. അജപാലനസംബന്ധമായ വിഷയങ്ങൾ പരിഗണിക്കപ്പെടുന്നതു കൊണ്ടെന്നതിലപ്പുറും അജപാലകരെ(Pastors) ലക്ഷ്യമാക്കി എഴുതപ്പെട്ടവ എന്ന നിലയ്ക്കാണ് ഇവയ്ക്ക് "അജപാലകർക്കുള്ള ലേഖനങ്ങൾ" എന്ന പൊതുനാമം നൽകപ്പെട്ടിരിക്കുന്നത്. ക്രിസ്തീയജീവിതത്തേയും, വിശ്വാസസംഹിതയേയും, സഭാനേതൃത്വത്തേയും സംബന്ധിച്ച പ്രശ്നങ്ങൾ ഇവയിൽ പരിഗണിക്കപ്പെടുന്നു. ക്രിസ്തീയപാരമ്പര്യത്തിൽ [[പൗലോസ് അപ്പസ്തോലൻ|പൗലോസ് അപ്പസ്തോലന്റെ]] രചനകളായി കരുതപ്പെട്ടിരുന്ന ഈ ലേഖനങ്ങളെ ഭൂരിപക്ഷം ആധുനിക [[ബൈബിൾ]] നിരൂപകന്മാരും അദ്ദേഹത്തിന്റെ കാലശേഷം എഴുതപ്പെട്ടവയായി വിലയിരുത്തുന്നു.<ref name = "oxford"/><ref name = "bridge"/>
"https://ml.wikipedia.org/wiki/അജപാലകർക്കുള്ള_ലേഖനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്