"മല്ലിക സാരാഭായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: kn:ಮಲ್ಲಿಕಾ ಸಾರಾಭಾಯ್
(ചെ.)No edit summary
വരി 27:
 
 
പ്രശസ്തയായ ഒരു നർത്തകിയും സാമൂഹിക സന്നദ്ധപ്രവർത്തകയുമാണ്‌ '''മല്ലിക സാരാഭായ്''' (ജനനം:9 മെയ്,1953). ക്ലാസിക്കൽ നർത്തകി [[മൃണാളിനി സാരാഭായി|മൃണാളിനി സാരാഭായിടേയും]] പ്രഗല്ഭ ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന [[വിക്രം സാരാഭായി|വിക്രം സാരാഭായിടേയും]] മകളാണ്‌ മല്ലിക സാരാഭായ്. [[ഭരതനാട്യം]],[[കുച്ചിപ്പുടി]] തുടങ്ങിയ നൃത്തകലകളിലാണ്‌ മല്ലികയുടെ മികവ്. കൂടാതെ [[നാടകം]], [[ചലച്ചിത്രം]], [[ടെലിവിഷൻ]], രചന, പ്രസാധനം തുടങ്ങിയ മേഖലകളിലെ സംഭാവനകളിലൂടെയും പ്രശസ്തയാണിവർ<ref>[http://www.awo-horizonte.at/index.php?id=242 About India’s leading choreographer and dancer Mallika Sarabhai]</ref>.
 
==ആദ്യകാല ജീവിതം==
വരി 33:
 
==കലാ സാമൂഹിക രംഗത്ത്==
ചെറുപ്പത്തിലേ [[നൃത്തം]] പഠിക്കാൻ തുടങ്ങിയിരുന്നു മല്ലിക. പതിനഞ്ച് വയസ്സുള്ളപ്പോൾ സമാന്തര ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചു. പീറ്റർ ബ്രൂക്ക്സിന്റെ "ദി മഹാഭാരത" എന്ന നാടകത്തിൽ [[ദ്രൗപതി|ദ്രൗപതിയെ]] മല്ലികയാണ്‌ അവതരിപ്പിച്ചത്. 1977 ൽ പാരീസിലെ തിയേറ്റർ ഡി ചമ്പ്സ് എലൈസിയുടെ ഏറ്റവും നല്ല നൃത്ത സോളോയിസ്റ്റ് എന്ന പുരസ്കാരം നേടി. ഒരു നർത്തകി എന്നതോടൊപ്പം തന്നെ ഇവർ ഒരു സാമുഹിക പ്രവർത്തകയും കൂടിയാണ്‌. മല്ലികയും അമ്മ മൃണാളിനിയും ചേർന്ന് നടത്തുന്ന സ്ഥാപനമാണ്‌ അഹമ്മദാബാദിലെ "ദർപ്പണ അക്കാഡമി ഓഫ് പെർഫോർമിംഗ് ആർട്ട്സ്"<ref>[http://www.darpana.com the darpana academy of performing arts | usmanpura, ahmedabad - 380013, india<!-- Bot generated title -->]</ref>. 2002 ലെ ഗുജറാത്ത് വംശഹത്യയിൽ [[നരേന്ദ്ര മോഡി]] സർക്കാറിന്റെ പങ്കിനെ പരസ്യമായി വിമർശിച്ചത് കാരണം ഗുജറാത്ത് സർക്കാർ തന്നെ പീഡിപ്പിക്കുകായാണെന്ന പരാതിയെ തുടർന്ന് വാർത്താ തലക്കെട്ടുകളിൽ ഇടം നേടുകയുണ്ടായി മല്ലിക സാരാഭായ്. 2002 ന്റെ ഒടുവിലായി മനുഷ്യക്കടത്ത് കുറ്റം ഇവർക്കെതിരെ ഗുജറാത്ത് സർക്കാർ ആരോപിച്ചങ്കിലും 2004 ഡിസംബറിൽ സർക്കാർ ആ കേസ് വേണ്ടെന്ന് വെച്ചു<ref>[http://www.hinduonnet.com/thehindu/2003/11/13/stories/2003111301541200.htm The Hindu : Why am I being crucified, asks Mallika Sarabhai<!-- Bot generated title -->]</ref>.
==അരങ്ങിലൂടെ ബോധവത്കരണം==
1989 ൽ ഏകാംഗ നാടകമായ "ശക്തി: ദ പവർ ഓഫ് വുമൺ" അവർ അവതരിപ്പിച്ചു. അതിൽ പിന്നെ സമകാലീന വിഷയവുമായി ബന്ധപ്പെട്ട നിരവധി സൃഷ്ടികൾ മല്ലിക സം‌വിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. സാമൂഹിക പരിവർത്തനത്തിന്റെ ബോധമുണർത്തുന്നവയായിരുന്നു അവ.
"https://ml.wikipedia.org/wiki/മല്ലിക_സാരാഭായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്