"ഡയറക്റ്റ് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 34:
ഭൂസ്ഥിര ഉപഗ്രഹങ്ങൾക്ക് ഒരു പ്രത്യേക വിഭാഗത്തെ എപ്പോഴും സേവനപരിധിയിൽ നിർത്താനാകും എന്നതാണ് ഡി.റ്റി.എച്ചിൻറെ അടിസ്ഥാനതത്വം<ref>[http://www.scribd.com/doc/26997890/Dth-Technology]</ref>. ഭൂമിയിൽ നിന്ന് അപ്ലിങ്ക് ചെയ്യപ്പെടുന്ന സിഗ്നലുകൾ ഉപഗ്രഹങ്ങൾക്ക് ഭൂമിയിലേക്ക് തന്നെ ഡൌൺലോഡ് ചെയ്ത് വിതരണം ചെയ്യാനാകും. കെയു ബാൻഡിൽ പ്രവർത്തിക്കുന്ന ഉപഗ്രഹങ്ങളാണ് ഡി.റ്റി.എച്ച്. സേവനത്തിനായി പ്രയോജനപ്പെടുത്തുന്നത്. ഇവയുടെ ട്രാൻസ്പോണ്ടറുകൾക്ക് സിഗ്നൽ ട്രാൻസ്മിഷൻറെ ശക്തി കൂടുതലുള്ളതിനാൽ കുറഞ്ഞ വലിപ്പമുള്ള ആൻറിനകൾ സിഗ്നലുകൾ സ്വീകരിക്കുവാൻ മതിയാകും. എന്നാൽ സി-ബാൻഡ് ഉപഗ്രഹങ്ങൾക്ക് ട്രാൻസ്പോണ്ടറിൻറെ ശക്തി കുറവായതിനാൽ അവയിൽ നിന്നും സിഗ്നലുകൾ സ്വീകരിക്കുവാൻ വലിയ ആൻറിനകൾ വേണ്ടി വരും. ഇതു മൂലമാണ് ഡി.റ്റി.എച്ചിൻറെ ആൻറിനകൾ കുറഞ്ഞ വലിപ്പം ഉള്ളവയാകുന്നത്. സാധാരണ ഉപഗ്രഹ സംപ്രേക്ഷണം സ്വീകരിക്കുന്നതിന് അഞ്ച് മുതൽ 10 അടി വരെ വ്യാസമുളള ആൻറിനകൾ വേണ്ടി വരുമ്പോൾ ഡി.റ്റി.എച്ച്. സേവനം സ്വീകരിക്കാൻ 18 ഇഞ്ച് മുതൽ 30 ഇഞ്ച് വരെ വലിപ്പമുള്ള ഡിഷ് മതിയാകും. ഉപഗ്രഹത്തിൽ നിന്നും 37000 കിലോമീറ്ററോളം സിഗ്നൽ സഞ്ചരിക്കുന്നതിനാൽ അവയെ ശക്തി കൂട്ടിയതിന് ശേഷമേ ഡിസ്പ്ലേ സംവിധാനത്തിന് നൽകാൻ കഴിയുകയുള്ളു. ഇതിനായി ലോ നോയിസ് ബ്ലോക്ക് എന്ന സംവിധാനമാണ് ഉപയോഗിക്കുന്നത്. ഡി.റ്റി.എച്ചിൽ ഇൻറഗ്രേറ്റഡ് റിസീവർ/ഡീകോഡർ(ഐആർഡി) എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഈ ഐ.ആർ.ഡി. സംവിധാനത്തിന് ഒരു പ്രത്യേക തിരിച്ചറിയൽ നമ്പർ ഉണ്ടാകും. സബ്സ്ക്രിപ്ഷൻ സേവനങ്ങൾ മാനേജ് ചെയ്യാനായി ഈ നമ്പറാണ് സേവനദാതാക്കൾ ഉപയോഗിക്കുന്നത്. ഐ.ആർ.ഡി. ടെലിഫോണുമായി ഘടിപ്പിച്ച് പെയ്-പെർ-വ്യൂ പോലെയുള്ള സേവനങ്ങളും ലഭ്യമാക്കാനാകും. അടുത്ത കാലത്തായി എല്ലാ ഡി.റ്റി.എച്ച്. സേവനദാതാക്കളും ഡിജിറ്റൽ രീതിയിലാണ് സേവനം നൽകുന്നത്. ഇത് സ്വീകരിക്കാനായി ഡിജിറ്റൽ [[സെറ്റ്-ടോപ് ബോക്സ്]] അത്യാവശ്യമാണ്.
== ഡി.ബി.എസിൻറെ സവിശേഷതകൾ ==
കേബിളിനേയും [[ടെറസ്ട്രിയൽ ടെലിവിഷൻ]] സംപ്രേക്ഷണത്തിനേയും അപേക്ഷിച്ച് പല മേന്മകൾ ഡി.ബി.എസിനുണ്ട്. ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് സിഗ്നലുകൾ സ്വീകരിക്കുന്നത് മൂലം പരിപാടികളുടെ ദൃശ്യ-ശ്രാവ്യ ഗുണനിലവാരം ഉയർന്നതായിരിക്കും എന്നതാണ് പ്രധാനം. ടെറസ്ട്രിയൽ ടെലിവിഷൻ സംപ്രേക്ഷണത്തിലും ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും അവ പ്രത്യേക കേന്ദ്രങ്ങളിൽ ആദ്യം സ്വീകരിച്ച ശേഷം കേബിളുകളിലൂടെയോ അന്തരീക്ഷത്തിലൂടെയോ പ്രക്ഷേപണം ചെയ്യുന്നത് മൂലം സിഗ്നലുകളുടെ ഗുണനിലവാരം കുറയുന്നു. ഡി.ബി.എസിൻറെ പ്രധാന നേട്ടങ്ങൾ താഴെപ്പറയുന്നു.<ref>{{cite book
| last= മാത്യു
| first= അനീഷ്
| authorlink=
| coauthors=
| editor= മേരി മാത്യൂസ്
| others=
| title= ഡിടിഎച്ച് വിപ്ലവം
| origdate=
| origyear= 2007
| origmonth= ഫെബ്രുവരി
| url= infokairali.com
| format=
| accessdate= 08
| accessyear= 2010
| accessmonth= December
| edition= 2nd
| series=
| date=
| year=
| month=
| publisher= ഇൻഫോകൈരളി
| location=
| language= മലയാളം
| isbn=
| oclc=
| doi=
| id=
| pages= 8
| chapter=
| chapterurl=
| quote=
}}</ref>.
 
*'''തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം''' കേബിളുമായുള്ള മത്സരം മൂലം ഉപയോക്താവിന് കുറഞ്ഞ ചിലവിൽ കൂടുതൽ സേവനം ലഭിക്കുന്നു.
Line 44 ⟶ 76:
*'''ഓൺ ഡിമാൻഡ് പ്രോഗ്രാമിംഗ്''': ഉപയോക്താവ് ആവശ്യപ്പെടുന്ന സിനിമയോ മറ്റ് പ്രോഗ്രാമോ നൽകാനുള്ള സൌകര്യം.
*'''ബ്രോഡ്ബാൻഡ് ഇൻറർനെറ്റ്''': ഡി.ബി.എസ്. സേവനം വഴി ടു-വേ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് നൽകാൻ കഴിയും. [[കേബിൾ മോഡം]], [[ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ|ഡി.എസ്.എൽ.]] തുടങ്ങിയ ബ്രോഡ്ബാൻഡ് സങ്കേതങ്ങൾ പ്രായോഗികമല്ലാത്ത മേഖലകളിൽ പോലും ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സേവനം നൽകാൻ സാധിക്കും.
 
==ഡി.റ്റി.എച്ചിലെ നൂതന പ്രവണതകൾ==
ഹൈഡെഫനിഷൻ ടെലിവിഷനിലേക്കിള്ള മാറ്റമാണ് ഡി.റ്റി.എച്ച്. രംഗത്ത് നടന്ന് കൊണ്ടിരിക്കുന്ന പ്രധാനമാറ്റം. ഡയറക്ട് ടിവി, ഡിഷ് നെറ്റ്വർക്ക്, സ്കൈ ഡിജിറ്റൽ എന്നിവരെല്ലാം തന്നെ ഹൈഡെഫനിഷൻ ടെലിവിഷനൻ സേവനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.