"മുത്തങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കേരളത്തിലെ പട്ടണങ്ങൾ നീക്കം ചെയ്തു (ചൂടൻപൂച്ച ഉപയോഗിച്
No edit summary
വരി 10:
സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും നൂറുകണക്കിന് സഞ്ചാരികളാണ് മുത്തങ്ങയുടെ വന്യ സൗന്ദര്യം ആസ്വദിക്കാനും മൃഗങ്ങളെ കാണാനുമായി എത്തുന്നത്. മുത്തങ്ങയിൽ വിനോദസഞ്ചാരത്തിനായി താമസ സൗകര്യങ്ങളും മരങ്ങളിൽ ഏറുമാടങ്ങളും ഉണ്ട്. മുത്തങ്ങയ്ക്ക് അടുത്തുള്ള [[ചുണ്ട]] എന്ന ഗ്രാമവും വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. [[പൂക്കോട് തടാകം]] മുത്തങ്ങയ്ക്ക് അടുത്താണ്. കാട്ടിൽ മലകയറ്റത്തിനു പോകുവാനുള്ള സൗകര്യം ഉണ്ട്. ആദിവാസികളുടെ കുടിലുകൾ മുത്തങ്ങയിലും ചുണ്ടയിലും ഉണ്ട്.
 
'''[[വയനാട് വന്യജീവി സങ്കേതം]]''' [[സുൽത്താൻ ബത്തേരി]]ക്ക് 16 കിലോമീറ്റർ കിഴക്കായി 344 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ പരന്നു കിടക്കുന്നു. ഏറ്റവും അടുത്തുള്ള വലിയ പട്ടണം സുൽത്താൻ ബത്തേരി ആണ്.
 
2003-ൽ കേരള സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് [[കേരള പോലീസ്]] മുത്തങ്ങയിൽ സമരം ചെയ്ത ആദിവാസികൾക്ക് മേൽ നിറയൊഴിക്കുകയുണ്ടായി. ഇത് [[മുത്തങ്ങ സംഭവം]] എന്നറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/മുത്തങ്ങ" എന്ന താളിൽനിന്ന് ശേഖരിച്ചത്