"ഖിൽജി രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[ചിത്രം:Khilji dynasty 1290 - 1320 ad.PNG|thumb|300px|ഖിൽജി രാജവംശം]]
 
[[Delhi Sultanate|ദില്ലി സുൽത്താനത്ത്]] ഭരിച്ച രണ്ടാമത്തെ രാജവംശമാണ് '''ഖിൽജി രാജവംശം'''. '''ഖിൽജി''' അല്ലെങ്കിൽ '''ഖൽജി''' ([[Urdu language|ഉർദ്ദു]] / [[Pashto|പഷ്തോ]]: '''خلجی خاندان''') [[Turkic peoples|തുർക്കി]] ഉത്ഭവമുള്ള [[Pashtun people|അഫ്ഗാനികൾ]] ([[ഘൽജികൾ]]) സ്ഥാപിച്ച ഒരു രാജവംശമാണ്. <ref name="Britannica">[[Encyclopedia Britannica]], [http://www.britannica.com/eb/article-9045252/Khalji-Dynasty Khalji Dynasty]...''"This dynasty, like the previous Slave dynasty, was of Turkish origin, though the Khalji tribe had long been settled in [[Afghanistan]]...The first Khalji sultan, Jalal-ud-Din Firuz Khalji...his tribe was thought to be [[Afghan]]."''</ref>. ''വാൾപ്പയറ്റുകാർ'' എന്ന് അർത്ഥം വരുന്ന ഖിൽജി എന്ന നാമധേയം ഇവർ സ്വയം വിശേഷിപ്പിക്കാനായി ചേർത്തതാണ്.<ref>Glossary of the Tribes and Castes of the Punjab and North West Frontier Province By H.A. Rose, pg. 241</ref>
 
[[Qutb-ud-din Aybak|കുത്തബ്ബുദ്ദിൻ ഐബക്കിന്റെ]] സേനാനായകരിൽ ഒരാളായിരുന്ന [[Muhammad Khilji|ഇഖ്തിയാറുദ്ദിൻ മുഹമ്മദ് ബിൻ ബഖ്തിയാർ ഖിൽജി]] [[12th century|12-ആം നൂറ്റാണ്ടിന്റെ]] അവസാനത്തിൽ [[ബീഹാർ]], [[ബംഗാൾ]] എന്നീ പ്രദേശങ്ങൾ കീഴടക്കി. [[Mamluk dynasty of Delhi|ദില്ലിയിലെ മംലൂക് രാജവംശത്തിന്റെ]] [[സാമന്തൻ|സാമന്തരായിരുന്നു]] ഖിൽജികൾ. സുൽത്താൻ [[Balban|ബാൽബന്റെ]] മരണത്തോടെ ദില്ലി സുൽത്താനത്ത് അസ്ഥിരമായി, പല കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഇത് ജലാലുദ്ദിൻ ഖിൽജിയെ രാജാവായി തിരഞ്ഞെടുക്കുന്നതിലേയ്ക്ക് നയിച്ചു.<ref name="indiagov">http://india.gov.in/knowindia/medieval_history2.php</ref> 1290-ൽ [[Jalal ud din Firuz Khilji|ജലാലുദ്ദിൻ ഫിറൂസ് ഖിൽജി]] ദില്ലി സുൽത്താനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 1290 മുതൽ 1320 വരെ മൂന്ന് ഖിൽജി സുൽത്താന്മാർ സാമ്രാജ്യം ഭരിച്ചു. ജലാലുദ്ദിൻ ഫിറൂസ് ഖിൽജിയുടെ മാതുലനായ [[Ala ud din Khilji|അലാവുദ്ദിൻ ഖിൽജിയാണ്]] ഖിൽജി ഭരണാധികാരികളിൽ ഏറ്റവും പ്രശസ്തൻ. 1296-ൽ ഒരു ഗൂഢാലോചനയിലൂടെ ജലാലുദ്ദിൻ ഖിൽജിയെ കൊന്ന് അലാവുദ്ദിൻ ഖിൽജി അധികാരത്തിലെത്തി.<ref name="indiagov" /> മംഗോളിയരുടെ പല ആക്രമണങ്ങളും വിജയകരമായി ചെറുത്തതാണ് അലാവുദ്ദിന്റെ യശസ്സിനു കാരണം.
"https://ml.wikipedia.org/wiki/ഖിൽജി_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്