"എഡ്മണ്ട് സ്പെൻസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: da:Edmund Spenser
വരി 16:
1552ൽ ലണ്ടനിലാണ് ഏഡ്മണ്ട് സ്പെൻസർ ജനിച്ചത്. കുട്ടിയായിരുന്നപ്പോൾ, ലണ്ടനിലെ മർച്ചന്റ് റ്റെയ്ലേഴ്സ് വിദ്യാ‍ലയത്തിലാണ് പഠിച്ചത്. കേംബ്രിഡ്ജിലെ പെംബ്രുക് കോളെജിലാണ് അദ്ദേഹം മട്രിക്കുലേഷൻ പാസായത്. .<ref>{{Venn|id=SPNR569E|name=Spenser, Edmund}}</ref><ref>[http://www.english.cam.ac.uk/spenser/biography.htm The Edmund Spenser Home Page: Biography]</ref>
 
1580 ജൂലൈയിൽ സ്പെസർ ഐർലണ്ടിലെ പുതിയ ലോഡ് ഡെപ്യൂട്ടിയായ ആർതർ ലോഡ് ഗ്രേ ദെ വിൽറ്റണിന്റെ കീഴിൽ ജോലിക്കായി ചേർന്നു. പിന്നിട് രണ്ടാം ഡെസ്മൊണ്ട് കലാപത്തിൽ ഇംഗ്ലിഷ് സൈന്യത്തിലും സ്പെൻസർ സേവനമനുഷ്ടിച്ചു. ആ കലാപം അടിച്ചമർത്തിയതിനു ശേഷം ഐർലണ്ട് അധിനിവേശ യുദ്ധം നടന്നുകൊണ്ടിരുന്നപ്പോൾ അവിടത്തെ കോർക്ക് കൌണ്ടിയിൽ മൻസ്റ്റർ തോട്ടത്തിന്റെ സ്ഥലം സ്പെൻസറിന് പാരിതോഷികമായി നൽകി.അവിടെ അദ്ദേഹത്തിന്റെ അയൽ‌വാസിയായിരുന്നു പ്രശസ്തനായ സാമ്രാജ്യത്വവാദി വാൾട്ടർ റാലിറെയ്ലി.
 
തന്റെ കവിതകളിലൂടെ രാജസദസ്സിലൊരു സ്ഥാനം പ്രതീക്ഷിച്ചിരുന്ന സ്പെൻസർ, റെയ്ലിയോടൊപ്പം തന്റെ പ്രശസ്ത കൃതിയായ ഫെയറി ക്വീൻ അവതരിപ്പിക്കുവാൻ രാജസദസ്സിൽ പങ്കെടുത്തു. എന്നാൽ രാജ്ഞിയുടെ പ്രധാന കാര്യദർശിയായ, ലോർഡ് ബർഗ്ലിയുമായി തർക്കമുണ്ടായതിനാൽ, 1591-ൽ ഒരു പെൻഷൻ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. തന്റെ കവിതക്ക് സ്പെൻസറിന് 100 പൗണ്ട് സമ്മാനമായി നൽകാമെന്ന് അഭിപ്രായമുണ്ടായപ്പോൾ, "എന്ത്, ഒരു പാട്ടിന് ഇത്രയുമോ!" എന്നാണ് ബർഗ്ലി പ്രതിവചിച്ചത്.
 
ആയിരത്തിയഞ്ഞൂറ്റിത്തൊണ്ണൂറുകളുടെ ആദ്യത്തിൽ, 'അയർലണ്ടിന്റെ പ്രത്യക്ഷകാല കാഴ്ചപ്പാട്'(A View of the Present State of Ireland) എന്ന ഒരു ലഘുലേഖ സ്പെൻസർ എഴുതിയിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം വരെ ലഘുലേഖയായി തുടർന്ന ഈ കൃതി അപ്പോൾ മാത്രമാണ് പ്രസിദ്ധികരിക്കുപ്പെട്ടത്. അതിന്റെ വിവാദപരമായ ഉള്ളടക്കം മൂലമാവാം എഴുത്തുകാരന്റെ മരണശേഷം മാത്രം ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. ബലാൽക്കാരമായാൽ പോലും അയർലണ്ടിന്റെ തനതായ ഭാഷയും പാരമ്പര്യങ്ങളും നശിപ്പിക്കുന്നതുവരെ അവിടെ സമാധാനമുണ്ടാവരുത് എന്നായിരുന്നു ഈ ലഘുലേഖയുടെ ഉള്ളടക്കം. ഡെസ്മണ്ട് വിപ്ലവത്തിലും മറ്റും ഉപയോഗിച്ചതുപോലെ ക്ഷാമമുണ്ടാക്കുന്ന രീതിയിൽ ഭൂമി തീവച്ച് നശിപ്പിക്കണം എന്നാണ് സ്പെൻസർ പറഞ്ഞത്. വംശഹത്യാപരമായ ഈ രചന, പതിനാറാം നൂറ്റാണ്ടിലെ അയർലണ്ടിന്റെ ചരിത്രത്തിനെക്കുറിച്ചുള്ള ഒരു പ്രധാന രേഖയായാണ് കണക്കാക്കപ്പെടുന്നത്. അയർലണ്ടിന്റെ ഗെയ്ലിക് കാവ്യപാരമ്പര്യത്തെ സ്പെൻസർ പുകഴ്ത്തിയിരുന്നെങ്കിലും അയർലണ്ടുകാരെ ബാർബേറിയന്മാരായിക്കാണിക്കുന്ന വ്യാജമായ അന്തര്ലീനോദ്ദേശം അദ്ദേഹത്തിന്റെ രചനകളിൽ പ്രകടമായിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/എഡ്മണ്ട്_സ്പെൻസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്