"നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിലാണ് നെടുമങ്ങാട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കരകുളം, അരുവിക്കര, വെമ്പായം, ആനാട്, പനവൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ നെടുമങ്ങാട് ബ്ളോക്കിൽ ഉൾപ്പെടുന്നു. കരകുളം, ആനാട്, അരുവിക്കര, പനവൂർ, വട്ടപ്പാറ, തേക്കട, വെമ്പായം, വട്ടപ്പാറ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന നെടുമങ്ങാട് ബ്ളോക്ക് പഞ്ചായത്തിന് 123.5 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 1954-ലാണ് നെടുമങ്ങാട് ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്.
==ഭൂമിശാസ്ത്രം==
ഭൂപ്രകൃതിയനുസരിച്ച് നെടുമങ്ങാട് ബ്ളോക്ക് പഞ്ചായത്തിനെ ഉയർന്ന കുന്നിൻപ്രദേശം, കുന്നുകൾക്കിടയിലെ നിരപ്പായ വെള്ളകെട്ടുകൾ, താഴ്വരകൾ, സമതലങ്ങൾ, ചതുപ്പുകൾ എന്നിങ്ങനെ തരംതിരിക്കാം. പാറമണ്ണ്, ചെളിമണ്ണ്, ചെമ്മണ്ണ്, ചരൽമണ്ണ്, മണൽമണ്ണ്, കളിമണ്ണ് എക്കൽമണ്ണ്, കറുത്തമണ്ണ്, ചെങ്കൽമണ്ണ്, മണൽ കലർന്ന കരിമണ്ണ്, ചരൽ നിറഞ്ഞ ചെമ്മണ്ണ്, ചരൽ നിറഞ്ഞ കരിമണ്ണ്, വെട്ടുകൽ മണ്ണ് എന്നീ മണ്ണിനങ്ങളാണ് പ്രധാനമായും കണ്ടുവരുന്നത്.
 
==അതിരുകൾ==
"https://ml.wikipedia.org/wiki/നെടുമങ്ങാട്_ബ്ലോക്ക്_പഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്