"പി.എം. കുഞ്ഞിരാമൻ നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കോളേജ് വിദ്യാഭ്യാസം
ഗാന്ധിയൻ കാലഘട്ടം
വരി 15:
കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് പി.എം. രാഷ്ട്രീയത്തിൽ ആക്രുഷ്ടനാകുന്നത്. സൈമൺ കമ്മീഷനെതിരേ രാജ്യമൊട്ടാകെ അലയടിച്ച പ്രക്ഷോഭത്തിൽ പി.എം.കുറേ കോളേജ് വിദ്യാർത്ഥികളെ സംഘടിപ്പിച്ച് സൈമൺ കമ്മീഷൻ ബഹിഷ്കരണരംഗത്തേക്കിറങ്ങി. ഇത് അദ്ദേഹത്തിനെ കോളേജിൽ നിന്ന് സസ്പെന്റ് ചെയ്യാൻ ഇടയാക്കി. സസ്പെൻഷൻ പിന്വലിച്ചതിനുശേഷം അദ്ദേഹം വിദ്യാഭ്യാസം തുടർന്നുവെങ്കിലും രണ്ടാംവർഷം ജിമ്നാസ്റ്റിക്ക് പരിശീലനത്തിനിടയിൽ ബാറിൽ നിന്നു വീണതുകാരണം കഠിനമായ ദേഹാസ്വാസ്ഥ്യത്തോടെ നാട്ടിലേയ്ക്ക് മടങ്ങി ചികിത്സയിലായി. അതോടെ അദ്ദേഹത്തിന്റെ കോളേജ് വിദ്യാഭ്യാസം അവസാനിച്ചു.
 
എങ്കിലും പി.എം. രാഷ്ട്രീയപ്രവർത്തനം തുടർന്നു. പഴയ കുടുംബങ്ങളിൽ വ്യക്തികൾ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയെന്നത് അന്ന് അചിന്ത്യമായിരുന്നു. മരുകൻ കുഞ്ഞിരാമൻ പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്നുണ്ടെന്നും പ്രസംഗങ്ങളെല്ലാം ബ്രിട്ടീഷ് ഗവർമെന്റിനെതിരായും കോൺഗ്ഗ്രസ്സിനുകോൺഗ്രസ്സിനു വേണ്ടിയും ആണെന്നും മനസ്സിലായപ്പോൾ അമ്മാവന് ഏറെ മനക്ലേശമുണ്ടായി. തന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ അമ്മാവനുണ്ടായ മാനസിക വിഷമം മനസ്സിലാക്കി പി.എം. അഴീക്കോട് സൗത്ത് എലിമെന്ററി സ്കൂളിൽ അദ്ധ്യാപകനായി ചേർന്നു.
 
== ഗാന്ധിയൻ കാലഘട്ടം ==
കോളേജ് വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്നതോടെ പി.എം. കോൺഗ്രസ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ തുടങ്ങി. തീണ്ടൽ, തൊട്ടുകൂടായ്മ എന്നീ അനീതികൾക്കെതിരായും മദ്യവർജ്ജനം, ഖാദിപ്രചാരണം എന്നീ പരിപാടികളിലും തന്റെ കഴിവുകൾ അദ്ദേഹം വിനിയോഗിച്ചു. പന്തിഭോജനം, പൊതുവഴികളിലൂടെ ഹരിജനങ്ങളെ കൂട്ടി ജാഥനടത്തൽ, പ്രകടനങ്ങൾ, പൊതുയോഗങ്ങൾ മുതലായ പരിപാടികളിൽ അദ്ദേഹം സജീവമായി. അക്കാലത്ത് ഒരു ഈഴവന്റെ കല്യാണത്തിൽ പങ്കെടുത്തതിനു കാരണവർ താളില കൊണ്ട് എറിഞ്ഞ് പി.എമ്മിന് നെഞ്ചിൽ ആഴത്തിൽ മുറിവേറ്റിരുന്നു.
 
1924 ഡിസംബർ 20-ആം തിയ്യതി പഴയങ്ങാടിക്കടുത്തുവെച്ച് ചേർന്ന വമ്പിച്ച ഹരിജൻ സമ്മേളനത്തിൽ പി.എമ്മിന്റെ നേതൃത്വത്തിൽ അഴീക്കോടുനിന്നും ഹരിജനങ്ങളുടെ ഒരു കാൽനടജാഥ, യാഥാസ്ഥിതികരുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചുകൊണ്ട് വളപട്ടണം പുഴ കടന്ന് ഏകദേശം പത്ത് നഴികയോളം സഞ്ചരിച്ച് സമ്മേളനസ്ഥലത്തെത്തിച്ചേർന്നു. ഖാദിപ്രചരണാർത്ഥം പി.എം. തന്റെ സഹപ്രവർത്തകരുടെ സഹകരണത്തോടെ ചർക്കാക്ലാസ്സുകൾ സ്ഥാപിച്ച് നൂൽനൂൽപ്പ്, നെയ്ത്ത്, വീടുകൾ തോറും നടന്നുള്ള ഖദർവസ്ത്രവിൽപ്പന എന്നീ പരിപാടികളും സജീവമായി നടത്തി.1930 ജനുവരി 26-ന് ഇന്ത്യ ഇദംപ്രഥമമായി കൊണ്ടാടിയ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരിലെ വിളക്കുംതറ മൈതാനിയിൽ സ്കൂൾമാസ്റ്ററായ പി.എം. ചെയ്ത പ്രസംഗം അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഉത്ഘാടന യോഗമായി കണക്കാക്കപ്പെറുന്നു.
 
1930 മാർച്ച് 12-ആം തിയതി മഹാത്മജി ദണ്ഡി യാത്ര ആരംഭിച്ചു. കേരളപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായ കേളപ്പജി 1930-ൽ വടകര വച്ചുചേർത്ത കോൺഗ്രസ്സ് മമ്മേളനം കേരളത്തിൽ ഉപ്പു സത്യാഗ്രഹമാരംഭിക്കാനുള്ള തീരുമാനമെടുത്തു. പയ്യന്നൂരായിരുന്നു ഉപ്പു സത്യാഗ്രഹത്തിനുള്ള പറനിലം. ആ വർഷം ഏപ്രീൽ 13-ന് സത്യാഗ്രഹസംഘം കേളപ്പജിയുടെ നേതൃത്വത്തിൽ കാൽനട യാത്ര തുടർന്ന്, വഴി നിളെ ഏർപ്പെടുത്തിയിരുന്ന സ്വീകരണയോഗങ്ങളിൽ പങ്കെടുത്ത് 21-ന് പയ്യന്നൂരിലെത്തി. സത്യാഗ്രഹജാഥ അഴീക്കോട് വഴിയാക്കാൻ പി.എമ്മിന്റെ നേതൃത്വത്തിലുള്ള സന്നദ്ധടന്മാർ കേളപ്പജിയോട് അഭ്യർത്ഥിച്ചു. ഇതിനോടനുബന്ധിച്ച് അഴീക്കോട് വച്ച് ഉപ്പ്നിയമം ലംഘിക്കുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് പി.എം. ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിന് അരവർഷത്തെ ജയിൽശിക്ഷയാണ് കോടതി വിധിച്ചത്. കണ്ണൂർ സെൻടൽ ജയിലിൽ വെറും സി ക്ലാസ്സു തടവുകാരനായി ജയിൽവാസമനുഷ്ഠിക്കേണ്ടിവന്ന പി.എമ്മിനു ജയിൽവാസം പല അനുഭവങ്ങൾക്കും അവസരമുണ്ടാക്കി.
 
== രാഷ്ട്രീയം ==
"https://ml.wikipedia.org/wiki/പി.എം._കുഞ്ഞിരാമൻ_നമ്പ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്