"പി.എം. കുഞ്ഞിരാമൻ നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആദ്യകാല വിദ്യാഭ്യാസം
കോളേജ് വിദ്യാഭ്യാസം
വരി 11:
== ആദ്യകാല വിദ്യാഭ്യാസം ==
അഞ്ചാം വയസ്സിൽ പി.എമ്മിനെ കുലപരദേവതയുടെ മുന്നിൽ വച്ച് അരിയിലെഴുതിച്ച് വിദ്യാരംഭം കുറിച്ചത് അഴീക്കോട് രാമനെഴുത്തച്ഛനായിരുന്നു. ആ കൊല്ലം തന്നെ മാണിക്കോത്ത് അപ്പു നമ്പ്യാരെഴുത്തച്ഛന്റെ വകയായുള്ള അഴീക്കോട് സൗത്ത് എലിമെന്ററി സ്കൂളിൽ (ഇന്നത്തെ യു.പി. സ്കൂൾ) കുഞ്ഞിരാമൻ വിദ്യാഭ്യാസം ആരംഭിച്ചു. അഞ്ചാം ക്ലാസ്സ് ജയിച്ചശേഷം കച്ചേരിപ്പറയെന്ന സംസ്കൃത പാഠശാലയിലാണ് പിന്നെ പഠനം തുടർന്നത്. ഇന്ന് അപ്രതിമ സാഹിത്യ നിരൂപകനായ ശ്രീ. [[സുകുമാർ അഴീക്കോട്|സുകുമാർ അഴീക്കോടിന്റെ]] പിതാവ് വിദ്വാൻ ദാമോദരൻ മാസ്റ്റർ അടക്കം പല സംസ്കൃത പണ്ഡിതരും ആ സ്കൂളിന്റെ ഭാഗമായിരുന്നു. രണ്ട് വർഷത്തെ സംസ്കൃത പഠനത്തിനു ശേഷം ചിറക്കൽ രാജാവിന്റെ മാനേജ്മെന്റിലുള്ള രാജാസ് ഹൈസ്കൂളിലാണ് അദ്ദേഹം പിന്നെ പഠനം തുടർന്നത്. കുഞ്ഞിരാമൻ എട്ടാംതരം പൂർത്തിയാക്കിയശേഷം കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിൽ (ഇന്നത്തെ ഗവർമെന്റ് ഹൈസ്കൂൾ) വിദ്യാർത്ഥിയായി. സതീർത്ഥ്യരായ ബാലകൃഷ്ണൻ, കേശവൻ മുതലായ സിദ്ധസമാജവിദ്യാർത്തികളോടൊപ്പം ഒരു ദിവസം വിദ്യാഭ്യാസത്തിനു വിരാമമിട്ടുകൊണ്ട് നാടും വീടും വിട്ടു ആരോരുമറിയാതെ തെക്കൻ കർണ്ണാടകത്തിലെ [[ഉഡുപ്പി]] പട്ടണത്തിലെത്തി. ഇത് വീട്ടിൽ വലിയ കോളിളക്കമുണ്ടാക്കി. തന്നെ വളരെയധികം സ്നേഹിച്ചിരുന്ന കാരണവർ ഗോവിന്ദൻ നമ്പ്യാർ മരുമകനെ അന്വേഷിച്ച് ഉഡുപ്പിയിലെത്തി മരുമകനേയും കൂട്ടി നാട്ടിലേയ്ക്ക് മടങ്ങി. പി.എം വീണ്ടും കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിൽ ചേർന്ന് പഠനം തുടർന്ന് സ്കൂൾ ഫൈനൽ പരീക്ഷ പാസ്സായതിനുശേഷം ഉപരിപഠനാർത്ഥം മംഗലാപുരം സെന്റ് അലൂഷ്യസ്സ് കോളേജിൽ ഇനർമീഡിയറ്റ് വിദ്യാർത്ഥിയായി ചേർന്നു.
 
== കോളേജ് വിദ്യാഭ്യാസം ==
കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് പി.എം. രാഷ്ട്രീയത്തിൽ ആക്രുഷ്ടനാകുന്നത്. സൈമൺ കമ്മീഷനെതിരേ രാജ്യമൊട്ടാകെ അലയടിച്ച പ്രക്ഷോഭത്തിൽ പി.എം.കുറേ കോളേജ് വിദ്യാർത്ഥികളെ സംഘടിപ്പിച്ച് സൈമൺ കമ്മീഷൻ ബഹിഷ്കരണരംഗത്തേക്കിറങ്ങി. ഇത് അദ്ദേഹത്തിനെ കോളേജിൽ നിന്ന് സസ്പെന്റ് ചെയ്യാൻ ഇടയാക്കി. സസ്പെൻഷൻ പിന്വലിച്ചതിനുശേഷം അദ്ദേഹം വിദ്യാഭ്യാസം തുടർന്നുവെങ്കിലും രണ്ടാംവർഷം ജിമ്നാസ്റ്റിക്ക് പരിശീലനത്തിനിടയിൽ ബാറിൽ നിന്നു വീണതുകാരണം കഠിനമായ ദേഹാസ്വാസ്ഥ്യത്തോടെ നാട്ടിലേയ്ക്ക് മടങ്ങി ചികിത്സയിലായി. അതോടെ അദ്ദേഹത്തിന്റെ കോളേജ് വിദ്യാഭ്യാസം അവസാനിച്ചു.
 
എങ്കിലും പി.എം. രാഷ്ട്രീയപ്രവർത്തനം തുടർന്നു. പഴയ കുടുംബങ്ങളിൽ വ്യക്തികൾ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയെന്നത് അന്ന് അചിന്ത്യമായിരുന്നു. മരുകൻ കുഞ്ഞിരാമൻ പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്നുണ്ടെന്നും പ്രസംഗങ്ങളെല്ലാം ബ്രിട്ടീഷ് ഗവർമെന്റിനെതിരായും കോൺഗ്ഗ്രസ്സിനു വേണ്ടിയും ആണെന്നും മനസ്സിലായപ്പോൾ അമ്മാവന് ഏറെ മനക്ലേശമുണ്ടായി. തന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ അമ്മാവനുണ്ടായ മാനസിക വിഷമം മനസ്സിലാക്കി പി.എം. അഴീക്കോട് സൗത്ത് എലിമെന്ററി സ്കൂളിൽ അദ്ധ്യാപകനായി ചേർന്നു.
 
== രാഷ്ട്രീയം ==
"https://ml.wikipedia.org/wiki/പി.എം._കുഞ്ഞിരാമൻ_നമ്പ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്