"പി.എം. കുഞ്ഞിരാമൻ നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തളിപ്പറമ്പ് ടാഗോർ വിദ്യാലയം, കണ്ണൂർ മഹാത്മാ മന്ദിരം, ചിന്മയ മിഷൻ
ആദ്യകാല വിദ്യാഭ്യാസം
വരി 8:
== ജനനവും ബാല്യവും ==
1905 ജൂലായ് 30-ആം തിയ്യതിയാണ് കുഞ്ഞിരാമൻ നമ്പ്യാർ ഭൂജാതനായത്. [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലുള്ള]] [[അഴീക്കോട്, കണ്ണൂർ|അഴീക്കോട്]] അംശത്തിലുള്ള പുതിയ മുണ്ടയാട്ട് എന്ന പ്രശസ്ത നായർ തറവാട്ടിലായിരുന്നു ജനനം. കുഞ്ഞിരാമൻ നമ്പ്യാരുടെ ഇനീഷ്യലായ പി.എം എന്നത് പുതിയ മുണ്ടയാടിന്റെ ചുരുക്കെഴുത്താണ്. കുണ്ടൻ എഴുത്തച്ഛൻ എന്ന പേരിലറിയപ്പെടുന്ന പി. കെ. കണ്ണൻ നമ്പ്യാരുടേയും പുതിയ മുണ്ടയാട്ട് മാണിക്കം എന്നവരുടെയും മകനാണ് കുഞ്ഞിരാമൻ നമ്പ്യാർ. ഒരു വയസ്സ് പ്രായമാകുന്നതിനു മുൻപു തന്നെ കുഞ്ഞിരാമൻ നമ്പ്യാരുടെ അമ്മ മരിച്ചുപോയിരുന്നു. പിന്നെ അദ്ദേഹത്തെ വളർത്തിയത് വലിയമ്മയും അവരുടെ മകൾ ശ്രീദേവി അമ്മയും ആയിരുന്നു. ജ്യേഷ്ഠത്തി അമ്മയോടു തനിക്കുണ്ടായിരുന്നു സ്നേഹ ബഹുമാനങ്ങൾ, പിൽകാലത്ത് പി.എം. പല പ്രാവശ്യം അനുസ്മരിച്ചിട്ടുണ്ട്.
 
== ആദ്യകാല വിദ്യാഭ്യാസം ==
അഞ്ചാം വയസ്സിൽ പി.എമ്മിനെ കുലപരദേവതയുടെ മുന്നിൽ വച്ച് അരിയിലെഴുതിച്ച് വിദ്യാരംഭം കുറിച്ചത് അഴീക്കോട് രാമനെഴുത്തച്ഛനായിരുന്നു. ആ കൊല്ലം തന്നെ മാണിക്കോത്ത് അപ്പു നമ്പ്യാരെഴുത്തച്ഛന്റെ വകയായുള്ള അഴീക്കോട് സൗത്ത് എലിമെന്ററി സ്കൂളിൽ (ഇന്നത്തെ യു.പി. സ്കൂൾ) കുഞ്ഞിരാമൻ വിദ്യാഭ്യാസം ആരംഭിച്ചു. അഞ്ചാം ക്ലാസ്സ് ജയിച്ചശേഷം കച്ചേരിപ്പറയെന്ന സംസ്കൃത പാഠശാലയിലാണ് പിന്നെ പഠനം തുടർന്നത്. ഇന്ന് അപ്രതിമ സാഹിത്യ നിരൂപകനായ ശ്രീ. [[സുകുമാർ അഴീക്കോട്|സുകുമാർ അഴീക്കോടിന്റെ]] പിതാവ് വിദ്വാൻ ദാമോദരൻ മാസ്റ്റർ അടക്കം പല സംസ്കൃത പണ്ഡിതരും ആ സ്കൂളിന്റെ ഭാഗമായിരുന്നു. രണ്ട് വർഷത്തെ സംസ്കൃത പഠനത്തിനു ശേഷം ചിറക്കൽ രാജാവിന്റെ മാനേജ്മെന്റിലുള്ള രാജാസ് ഹൈസ്കൂളിലാണ് അദ്ദേഹം പിന്നെ പഠനം തുടർന്നത്. കുഞ്ഞിരാമൻ എട്ടാംതരം പൂർത്തിയാക്കിയശേഷം കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിൽ (ഇന്നത്തെ ഗവർമെന്റ് ഹൈസ്കൂൾ) വിദ്യാർത്ഥിയായി. സതീർത്ഥ്യരായ ബാലകൃഷ്ണൻ, കേശവൻ മുതലായ സിദ്ധസമാജവിദ്യാർത്തികളോടൊപ്പം ഒരു ദിവസം വിദ്യാഭ്യാസത്തിനു വിരാമമിട്ടുകൊണ്ട് നാടും വീടും വിട്ടു ആരോരുമറിയാതെ തെക്കൻ കർണ്ണാടകത്തിലെ [[ഉഡുപ്പി]] പട്ടണത്തിലെത്തി. ഇത് വീട്ടിൽ വലിയ കോളിളക്കമുണ്ടാക്കി. തന്നെ വളരെയധികം സ്നേഹിച്ചിരുന്ന കാരണവർ ഗോവിന്ദൻ നമ്പ്യാർ മരുമകനെ അന്വേഷിച്ച് ഉഡുപ്പിയിലെത്തി മരുമകനേയും കൂട്ടി നാട്ടിലേയ്ക്ക് മടങ്ങി. പി.എം വീണ്ടും കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിൽ ചേർന്ന് പഠനം തുടർന്ന് സ്കൂൾ ഫൈനൽ പരീക്ഷ പാസ്സായതിനുശേഷം ഉപരിപഠനാർത്ഥം മംഗലാപുരം സെന്റ് അലൂഷ്യസ്സ് കോളേജിൽ ഇനർമീഡിയറ്റ് വിദ്യാർത്ഥിയായി ചേർന്നു.
 
== രാഷ്ട്രീയം ==
"https://ml.wikipedia.org/wiki/പി.എം._കുഞ്ഞിരാമൻ_നമ്പ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്