"കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പൊഴി മുഖം
വരി 19:
[[കൊല്ലം ജില്ല|കൊല്ലം]] മുതൽ വടക്കോട്ട് എട്ട് ശാഖകളായി 50 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന കായലാണ്‌ [[അഷ്ടമുടി കായൽ]]. [[കല്ലട ആറ്|കല്ലടയാറ്]] പതിക്കുന്നത് ഈ കായലിലാണ്‌. നീണ്ടകര അഴിമുഖം ഈ കായലിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്നു. [[ചവറ]]- [[പന്മന]] തോട് ഈ കായലിനെ കായംകുളം കായലുമായി കൂട്ടിയിണക്കുന്നു<ref name="ആർ.സി. സുരേഷ്കുമാർ"/>.
 
അഷ്ടമുടികായലിന്‌ തെക്കായി സ്ഥിതിചെയ്യുന്ന ചെറുതും ആഴം കൂടിയതുമായ കായലാണ്‌ [[പരവൂർ കായൽ]]. [[ഇഅത്തിക്കര ആറ്|ഇത്തിക്കരയാറ്]] പതിക്കുന്ന പൊഴി മുഖത്തോട് കൂടിയ കായലാണിത്. കൊല്ലം തോട് ഈ കായലിനെ അഷ്ടമുടികായലുമായി ബന്ധിപ്പിക്കുന്നു<ref name="ആർ.സി. സുരേഷ്കുമാർ"/>.
 
കൊല്ലം , [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം]] ജില്ലകളുടെ അതിർത്തിയിൽ ഇരു ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്ന കായലുകളാണ്‌ [[ഇടവ കായൽ|ഇടവ]], [[നടയറ കായൽ|നടയറ]] എന്നീ കായലുകൾ. പരവൂർ തോട് ഇവയെ പരവൂർ കായലുമായി ബന്ധിപ്പിക്കുന്നു<ref name="ആർ.സി. സുരേഷ്കുമാർ"/>.
"https://ml.wikipedia.org/wiki/കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്