"അമീബിക് അതിസാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

addendum
വരി 30:
ശുചിത്വം പാലിക്കാത്തതിനാൽ, ആഹാരത്തിനോടൊപ്പമോ കുടിക്കുന്ന ജലത്തിൽകൂടിയോ ഉള്ളിലെത്തുന്ന അമീബയുടെ [[സിസ്റ്റ്|സിസ്റ്റുകൾ]] രോഗബാധയുണ്ടാക്കുന്നു. ഇവ [[ചെറുകുടൽ|ചെറുകുടലിന്റെ]] അവസാനഭാഗത്തോ [[വൻകുടൽ|വൻകുടലിലോ]] വച്ച് നാല് [[അമീബ|അമീബകളായി]] മാറുന്നു. ഇവ വിഭജിച്ച് എണ്ണത്തിൽ പെരുകുന്നു. കുടലിനകത്തെ [[ശ്ലേഷ്മചർമം]] ദഹിപ്പിക്കാനുള്ള കഴിവ് അമീബയ്ക്കുണ്ട്. ഇതുമൂലം കുടലിൽ നിരവധി ചെറിയ വ്രണങ്ങൾ ഉണ്ടാകുന്നു. മലത്തിൽ ചോരയും പഴുപ്പും കാണാൻ ഇതാണ് കാരണം.
 
കുടലിൽനിന്നും സിരകൾവഴി അമീബ [[കരൾ|കരളിലെത്തുന്നു]]. രോഗബാധയുടെ ഫലമായി കരളിൽ വീക്കമോ വലിയ ഒരു [[പരു]] തന്നെയോ ഉണ്ടാകാം. ഇത് അമീബികാതിസാര ഫലമായി ഉണ്ടാകാവുന്ന ഒരു പ്രധാന രോഗം ആണ്. അപൂർവമായി കുടലിന്റെ ഭിത്തിയെ തുരന്ന് [[പെരിടൊണൈറ്റിസ്]] എന്ന ഗുരുതരമായ രോഗവും ഇതുമൂലം ഉണ്ടാകാം. ചിലപ്പോൾ [[രക്തക്കുഴൽ|രക്തക്കുഴലിന്]] കേടു വരിക നിമിത്തം കുടലിൽനിന്ന് കഠിനമായ രക്തസ്രാവം ഉണ്ടായേക്കാം. കുടലിന്റെ ചില ഭാഗങ്ങൾ കട്ടിപിടിച്ച് ഒരു [[ട്യൂമർ]] പോലെയും പ്രത്യക്ഷപ്പെടാറുണ്ട്. കുടലിലെ [[അർബുദം|അർബുദരോഗത്തിൽനിന്ന്]] ഇതിനെ വേർതിരിച്ചറിയേണ്ടതായി വരും. [[വയറുവേദന|വയറുവേദനയും]] ദിവസവും രണ്ടോ അതിലധികമോ പ്രാവശ്യം അയഞ്ഞ മലം പോകലുമാണ് സാധാരണ ലക്ഷണം. ഇടവിട്ട് [[വയറിളക്കം|വയറിളക്കവും]] [[മലബന്ധം|മലബന്ധവും]] ഉണ്ടാകാം. മലം മിക്കപ്പോഴും കടുത്ത ദുർഗന്ധം ഉള്ളതായിരിക്കും. ഇതോടൊപ്പം മറ്റു ചില രോഗാണുബാധകൂടിയുണ്ടായാൽ മലത്തിൽ [[ചളി|ചളിയും]], രക്തവും കാണുക പതിവാണ്.
 
==രോഗനിർണ്ണയം==
"https://ml.wikipedia.org/wiki/അമീബിക്_അതിസാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്