"സോഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: zh-classical:鈉
(ചെ.) യന്ത്രം ചേർക്കുന്നു: frr:Natrium; cosmetic changes
വരി 2:
മൃദുവും, വെള്ളി നിറത്തിലുള്ളതും, വളരെ പ്രവർത്തനശേഷി ഉള്ളതുമായ ഒരു [[ക്ഷാര ലോഹങ്ങൾ|ക്ഷാര ലോഹമാണ്]] സോഡിയം. നമുക്ക്‌ ചിരപരിചിതമായ [[കറിയുപ്പ്‌]], സോഡിയവും [[ക്ലോറിൻ|ക്ലോറിനും]] ചേർന്ന [[സംയുക്തം|സംയുക്തമാണ്‌]] (സോഡിയം ക്ലോറൈഡ് (NaCl)). വായുവിന്റെ സാന്നിധ്യത്തിൽ സോഡിയം വളരെ പെട്ടെന്ന് [[ഓക്സീകരണം|ഓക്സീകരിക്കപ്പെടുന്നു]]. അതിനാൽ [[മണ്ണെണ്ണ]] പോലെയുള്ള നിർവീര്യപരിതസ്ഥിതിയിൽ വേണം ഇതിനെ സൂക്ഷിക്കാൻ. ഉരുക്കിയ [[സോഡിയം ഹൈഡ്രോക്സൈഡ്|സോഡിയം ഹൈഡ്രോക്സൈഡിനെ]] [[വൈദ്യുതവിശ്ലേഷണം]] നടത്തിയാണ് 1807-ൽ [[ഹംഫ്രി ഡേവി]] സോഡിയത്തെ ആദ്യമായി വേർതിരിച്ചെടുത്തത്. സോഡിയം, ഉപ്പിന്റെ രൂപത്തിൽ [[സമുദ്രം|സമുദ്രജലത്തിൽ‍]] ധാരാളമായി അടങ്ങിയിരിക്കുന്നു. ഭൂമിയിൽ നിന്നും ലഭിക്കുന്ന [[ധാതു|ധാതുക്കളിലെ]] പ്രധാനഘടകവുമാണ് ഇത്. ജീവജാലങ്ങൾക്ക് ജീവൻ നിലനിർത്തുന്നതിനായി അത്യന്താപേക്ഷിതമായ [[മൂലകം|മൂലകമാണ്]] ഇത്.
== ഗുണങ്ങൾ ==
[[ചിത്രംപ്രമാണം:Halite(Salt)USGOV.jpg|thumb|left|200px| ഉപ്പിന്റെ ഒരു രൂപം (ഹാലൈറ്റ്)]]സോഡിയത്തിന്റെ [[അണുസംഖ്യ]] 11-ഉം [[അണുഭാരം]] 22.9898 ഗ്രാം/മോൾ -ഉം ആണ്. Na ആണ് ഇതിന്റെ രാസ പ്രതീകം([[ലാറ്റിൻ ഭാഷ|ലാറ്റിൻ ഭാഷയിലെ]] [[നേട്രിയം]] എന്ന പദത്തിൽ നിന്നും). ആവർത്തനപ്പട്ടികയിൽ ക്ഷാര ലോഹങ്ങളുടെ കൂട്ടമായ ഗ്രൂപ്പ് 1-ലെ അംഗമാണ് സോഡിയം. <sup>23</sup>Na എന്ന ഒരേ ഒരു സുസ്ഥിര [[ഐസോടോപ്പ്|ഐസോടോപ്പേ]] ഇതിനുള്ളൂ.
 
[[ആവർത്തന നിയമം|ആവർത്തന നിയമപ്രകാരം]] ക്ഷാര ലോഹങ്ങളിൽ, സോഡിയത്തിന്റെ പ്രവർത്തനക്ഷമത [[ലിഥിയം|ലിഥിയത്തെ]] അപേക്ഷിച്ച് കൂടുതലും [[പൊട്ടാസ്യം|പൊട്ടാസ്യത്തെ]] അപേക്ഷിച്ച് കുറവുമാണ്. [[ജലം]], [[ക്ലോറിൻ]] എന്നിവയുമായുള്ള ഈ മൂലകങ്ങളുടെ പ്രവർത്തനം ഇതിന് ഉദാഹരണമാണ്. എന്നാൽ [[സാന്ദ്രത|സാന്ദ്രതയുടെ]] കാര്യത്തിൽ സോഡിയം ആവർത്തനനിയമം അനുസരിക്കുന്നില്ല. ആവർത്തനനിയമമനുസരിച്ച് ഒരു ഗ്രൂപ്പിൽ, മുകളിൽ നിന്ന് താഴേക്ക് വരുമ്പോൾ മൂലകത്തിന്റെ സാന്ദ്രത വർദ്ധിക്കേണ്ടതാണ്. എങ്കിലും സോഡിയത്തിന്റെ സാന്ദ്രത പൊട്ടാസ്യത്തേക്കാൾ അധികമാണ്.
 
[[ചിത്രംപ്രമാണം:Flametest--Na.swn.jpg|200px|right|thumb|സോഡിയം തീജ്വാലയിൽ കാണിക്കുമ്പോൾ മഞ്ഞ നിറം ലഭിക്കുന്നു]]
സോഡിയത്തിന്റെ കൂടിയ പ്രവർത്തനശേഷി മൂലം, പ്രകൃതിയിൽ ഇത് ശുദ്ധമായ രൂപത്തിൽ കാണപ്പെടുന്നേ ഇല്ല. മറിച്ച് സംയുക്തങ്ങളായാണ് കാണപ്പെടുന്നത്. ജലവുമായുള്ള സോഡിയത്തിന്റെ പ്രവർത്തനം താപം പുറപ്പെടുവിക്കുന്നതാണ്. സോഡിയത്തിന്റെ ചെറിയ കഷണങ്ങൾ ജലത്തിലിട്ടാൽ അത് ജലവുമായി പ്രവർത്തിച്ചു തീരുന്നതു വരെ പൊങ്ങിയും താണും കിടക്കും. എന്നാൽ വലിയ കഷണമാണെങ്കിൽ അത് പൊട്ടിത്തെറിക്കുന്നു. സോഡിയവും ജലവും തമ്മിലുള്ള പ്രവർത്തനഫലമായി [[സോഡിയം ഹൈഡ്രോക്സൈഡ്]] (NaOH) എന്ന [[ക്ഷാരം|ക്ഷാരവും]] [[ഹൈഡ്രജൻ|ഹൈഡ്രജനും]] ഉണ്ടാകുന്നു. സോഡിയം വായുവിൽ കത്തുമ്പോൾ [[സോഡിയം പെറോക്സൈഡ്|സോഡിയം പെറോക്സൈഡും]] (Na<sub>2</sub>O<sub>2</sub>), [[ഓക്സിജൻ]] കുറവുള്ള അന്തരീക്ഷത്തിൽ കത്തുമ്പോൾ സോഡിയം ഓക്സൈഡും (Na<sub>2</sub>O), ഉന്നത മർദ്ദത്തിലുള്ള ഓക്സിജന്റെ സാന്നിധ്യത്തിൽ കത്തുകയാണെങ്കിൽ സോഡിയം സൂപ്പർഓക്സൈഡും NaO<sub>2</sub> ഉണ്ടാകുന്നു.
 
വരി 20:
 
== ഉപയോഗങ്ങൾ ==
[[ചിത്രംപ്രമാണം:Na-lamp-3.jpg|thumb|200px|<center>സോഡിയം ബാഷ്പ വിളക്ക്</center>]]
* [[സിർകോണിയം]], [[പൊട്ടാസ്യം]] മുതലായ പ്രവർത്തനശേഷി കൂടിയ മൂലകങ്ങളെ അവയുടെ സംയുക്തങ്ങളിൽ നിന്നും വേർതിരിച്ചെടുക്കാൻ സോഡിയം ഉപയോഗിക്കുന്നു.
* [[സോഡിയം അയോൺ]] (Na<sup>+</sup>) [[പൊട്ടാസ്യം|പൊട്ടാസ്യവും]] (K<sup>-</sup>) ജന്തുജീവിതത്തിന് അത്യാവശ്യമായ ഘടകമാണ്. ര്ണ്ടിന്റെയും ഒരു സങ്കലനമാണ് ശരീരത്തിന്റെ പ്രവർത്തനത്തിനാവശ്യമായ [[pH]] കൃത്യമാക്കുന്നത്.
* ചില [[സങ്കരലോഹം|സങ്കരലോഹങ്ങളുടെ]] ഘടന മെച്ചപ്പെടുത്തുന്നതിന്.
* സോപ്പ് നിർമ്മാണത്തിന്-സോഡിയം ഉപയോഗിക്കുന്ന സോപ്പുകൾ പൊട്ടാസ്യം സോപ്പുകളെ അപേക്ഷിച്ച് കടുപ്പമുള്ളതാണ്.
* ഉരുകിയ ലോഹങ്ങളുടെ ശുദ്ധീകരണത്തിന്.
* [[സോഡിയം ബാഷ്പ വിളക്ക്|സോഡിയം ബാഷ്പ വിളക്കുകൾക്ക്]]-നഗരങ്ങളിൽ തെരുവുവിളക്കുകളായി സോഡിയം ബാഷ്പ വിളക്കുകളാണ് ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത്. കുറഞ്ഞ മർദ്ദത്തിലുള്ള സോഡിയം വിളക്കുകൾ, മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിലുള്ള പ്രകാശവും കൂടിയ മർദ്ദത്തിലുള്ളവ തെളിഞ്ഞ മഞ്ഞ പ്രകാശവും നൽകുന്നു.
* ചില ആണവറിയാക്റ്ററുകളിലും, [[ആന്തരജ്വലന എഞ്ചിൻ|ആന്തരജ്വലന എഞ്ചിനുകളിലെ]]‍ വാൽ‌വുകളിലും താപകൈമാറ്റ ദ്രാവകമായി ഉപയോഗിക്കുന്നു.
* സോഡിയം ക്ലോറൈഡിലെ സോഡിയം അയോണുകളും, ക്ലോറൈഡ് അയോണുകളും ജൈവശരീരത്തിലെ താപകൈമാറ്റത്തിനുള്ള ഏറ്റവും പ്രധാന ഘടകങ്ങളാണ്.
* ശാരീരികപ്രവർത്തനങ്ങളിൽ ഒരു [[നിരോക്സീകാരി|നിരോക്സീകാരിയായാണ്]] സോഡിയം പ്രവർത്തിക്കുന്നത്.
* മരുന്നുകൾ ഉണ്ടാക്കുന്നതിനും ഒരു മരുന്നായും ഉപയോഗിക്കുന്നു. (ബൈകാർബണേറ്റുകൾ)
* രാസപദാർത്ഥങ്ങളിൽ നിന്നും ജലാംശം നീക്കം ചെയ്യാനായി സോഡിയം തനിച്ചോ, പൊട്ടാസ്യവുമായി NaK എന്ന സങ്കരമാക്കിയോ ഉപയോഗിക്കാറുണ്ട്.
 
== ചരിത്രം ==
വരി 49:
 
=== വ്യാവസായിക പ്രാധാന്യമുള്ള സോഡിയം സംയുക്തങ്ങൾ ===
* [[സോഡിയം ക്ലോറൈഡ്]] അഥവാ ഉപ്പ് (NaCl)
* [[സോഡാക്കാരം]] അഥവാ സോഡാ ആഷ് (Na<sub>2</sub>CO<sub>3</sub>)
* [[ബേക്കിങ് സോഡ]](NaHCO<sub>3</sub>)
* [[കാസ്റ്റിക് സോഡ]] (NaOH),
* [[ചിലി സാൾട്ട്‌പീറ്റർ]](NaNO<sub>3</sub>)
* [[സോഡിയം ഡൈ ഫോസ്‌ഫേറ്റ്]]
* [[സോഡിയം ട്രൈ ഫോസ്‌ഫേറ്റ്]]
* [[ഹൈപ്പോ]] അഥവാ സോഡിയം തൈസൾഫേറ്റ് (Na<sub>2</sub>S<sub>2</sub>O<sub>3</sub> · 5H<sub>2</sub>O)
* [[ബൊറാക്സ്]](Na<sub>2</sub>B<sub>4</sub>O<sub>7</sub> · 10H<sub>2</sub>O).
 
== അവലംബം ==
<references/>
{{ആവർത്തനപ്പട്ടിക}}
[[വിഭാഗം:ക്ഷാരലോഹങ്ങൾ]]
 
[[വിഭാഗംവർഗ്ഗം:ക്ഷാരലോഹങ്ങൾ]]
[[വർഗ്ഗം:മൂലകങ്ങൾ]]
[[വർഗ്ഗം:ജീവധാതുക്കൾ]]
വരി 94:
[[fi:Natrium]]
[[fr:Sodium]]
[[frr:Natrium]]
[[fur:Sodi]]
[[fy:Natrium]]
"https://ml.wikipedia.org/wiki/സോഡിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്