"നെയ്യാറ്റിൻ‌കര വാസുദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) rewriting the into, feel free to hack
വരി 10:
 
==ജീവിതരേഖ==
തെക്കൻ തിരുവിതാംകൂറിലെ, നെയ്യാറ്റിൻ‌കരയിലുള്ള ഒരു ഇടത്തരം‌ കുടുംബത്തിലാൺ വാസുദേവൻ ജനിച്ചത്.
ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിക്ഷണത്തിൽ, സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും പിന്നീട് രാമാനന്ദ് കൃഷ്ണനിൽ നിന്നും അദ്ദേഹം‌ സംഗീതം അഭ്യസിച്ചു. ആലാപന ശൈലിയിലെ പ്രത്യേകതയും മധുരമായ ശബ്ദവും അദ്ദേഹത്തെ കേൾവിക്കാരുടെ പ്രിയങ്കരനാക്കി.
 
തൃപ്പൂണിത്തുറ ആർ‌.എൽ.വി സം‌ഗീത കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായും‌, ആകാശവാണിയിൽ "എ" ഗ്രേഡ് ആർട്ടിസ്റ്റായും‌ അദ്ദേഹം‌ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റേഡിയോ പരിപാടികളിലൂടെ സംഗീതം പഠിപ്പിച്ചിരുന്ന ഇദ്ദേഹത്തിനു അനേകം ശിഷ്യന്മാരുണ്ട്.
 
2004ൽ രാഷ്ട്രം പദ്മശ്രീ നൽകി ആദരിച്ച<ref>http://en.wikipedia.org/wiki/Padma_Shri_Awards_%282000%E2%80%932009%29</ref> ശ്രീ വാസുദേവൻ 2008 ൽ കാലയവനികക്കുള്ളിൽ മറഞ്ഞു.
 
 
"https://ml.wikipedia.org/wiki/നെയ്യാറ്റിൻ‌കര_വാസുദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്