"ദ്രാവകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,712 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പുതിയ ചിൽ ...)
(ചെ.)
[[ചിത്രം:solid liquid gas.jpg|thumb|ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിൽ തന്മാത്ര/അണുക്കളുടെ ഘടന]]
[[ദ്രവ്യം|ദ്രവ്യത്തിന്റെ]] ഒരു അവസ്ഥയാണ് '''ദ്രാവകം'''. ഇതിലെ കണികകൾ പദാർത്ഥത്തിന്റെ ഉള്ളിൽ എവിടേയും സ്വതന്ത്രമായി സഞ്ചരിക്കുന്നു. ദ്രാവകത്തിന് സ്ഥിരമായ [[വ്യാപ്തം]] ഉണ്ടെങ്കിലും വ്യക്തമായ രൂപം ഇല്ല. ഉൾക്കൊള്ളുന്ന വസ്തുവിന്റെ രൂപം ഇത് സ്വീകരിക്കുന്നു. ദ്രാവകം അതിന്റെ [[ക്വഥനാങ്കം|ക്വഥനാങ്കത്തിൽ]] [[വാതകം|വാതകമായും]], [[ദ്രവണാങ്കം|ദ്രവണാങ്കത്തിൽ]] [[‎ഖരം|‎ഖരമായും]] മാറുന്നു. ദ്രാവകത്തിന്റെ ഉപരിതലത്തിൽ പ്രതല ബലം അനുഭവപ്പെടുന്നു. ഇത് വെള്ളത്തുളികളുടേയും കുമിളകളുടേയും രൂപവത്കരണത്തിന് സഹായിക്കുന്നു. ഒരു നിശ്ചിത അളവ് ദ്രാവകത്തിന്റെ വ്യാപ്തം അതിന്റെ താപത്തേയും മർദ്ദത്തേയും അടിസ്ഥാനാമാക്കിയിരിക്കുന്നു.
 
== ബാഷ്പീകരണം ==
 
ദ്രാവക [[തന്മാത്ര|തന്മാത്രകളുടെ]] ചലന സ്വഭാവം ഖര-വാതകാവസ്ഥകൾക്കു മധ്യേയാണ്. ദ്രാവകത്തിനുള്ളിലെവിടെയും സ്വതന്ത്രമായി ചലിക്കുവാൻ കഴിയുമെങ്കിലും പുറത്തേക്കു ചലിക്കുവാൻ [[പ്രതലബലം]] തടസ്സമാണ്. ദ്രാവകത്തിന്റെ പ്രതലത്തിനു പുറത്തേക്ക് [[ഗതികോർജം]] കൂടിയ തന്മാത്രകൾ സ്വതന്ത്രമാകുന്ന അവസ്ഥയാണ് ''ബാഷ്പീകരണം''.
താപനില ഉയരുന്നതോടെ കൂടുതൽ തന്മാത്രകൾ സ്വതന്ത്രമാകുന്നു. ഇപ്രകാരം സ്വതന്ത്രമാക്കപ്പെടുന്ന തന്മാത്രകൾ ദ്രാവകത്തിന്റെ പ്രതലത്തിനുമീതെ കൂടിയ [[സാന്ദ്രത|സാന്ദ്രതയിൽ]] നിലനിന്നാൽ അവയിൽ ഒരു പങ്ക് ദ്രാവകത്തിലേക്കുതന്നെ തിരികെ പ്രവേശിക്കുന്നു. ഒരു നിശ്ചിത [[വ്യാപ്തം|വ്യാപ്തത്തിനുള്ളിൽ]] (ഉദാ. അടപ്പുള്ള പാത്രം) ദ്രാവകത്തിനു മുകളിലുള്ള [[വായു]] ദ്രാവകതന്മാത്രകൾകൊണ്ട് പൂരിതമാകുന്നതോടെ ദ്രാവകത്തിൽനിന്ന് സ്വതന്ത്രമാകുന്ന തന്മാത്രകളുടെ എണ്ണവും ദ്രാവകത്തിലേക്ക് തിരികെവരുന്ന തന്മാത്രകളുടെ എണ്ണവും തുല്യമാകുന്നു. ഇപ്രകാരം ഒരു സന്തുലിതാവസ്ഥ സ്ഥാപിതമാകുമ്പോൾ ബാഷ്പീകരണം നടക്കാതെവരുന്നു. എന്നാൽ ഒരു തുറന്ന പാത്രത്തിലാണെങ്കിൽ പ്രതലത്തിനു പുറത്തേക്കുവരുന്ന തന്മാത്രകൾക്ക് കൂടുതൽ ദൂരേക്ക് ചലനസ്വാതന്ത്ര്യമുള്ളതിനാൽ തുടർന്നും ബാഷ്പീകരണം നടക്കുന്നു. ഈ തന്മാത്രകൾ ദ്രാവകത്തിനു മുകളിലുള്ള [[അന്തരീക്ഷം|അന്തരീക്ഷത്തിൽ]] ചെലുത്തുന്ന [[മർദ്ദം|മർദ്ദത്തെയാണ്]] ബാഷ്പമർദ്ദം എന്നു പറയുന്നത്. ബാഷ്പമർദ്ദം താപനിലയോടൊപ്പം ഉയരുന്നു. [[ക്വഥനാങ്കം|ക്വഥനാങ്കത്തിൽ]] ബാഷ്പമർദവും അന്തരീക്ഷമർദവും തുല്യമാകുന്നതോടെ ദ്രാവകത്തിനുള്ളിൽ ബാഷ്പത്തിന്റെ കുമിളകൾ രൂപപ്പെടുന്നു.
 
== പ്രതലബലം ==
{{പ്രധാനലേഖനം|പ്രതലബലം}}
ദ്രാവകങ്ങളുടെ ഉപരിതലത്തിലെ സദൃശ തന്മാത്രകൾ വശങ്ങളിലേക്കും അകത്തേക്കും മാത്രം ആകർഷിക്കപ്പെടുന്നു. അതിനാൽ ഉപരിതലം ഇലാസ്തികമായ പാടപോലെ പ്രവർത്തിക്കുന്നു. ഇതിനുകാരണമാകുന്ന ബലമാണ് പ്രതലബലം. മറ്റു തന്മാത്രകൾ എല്ലാവശങ്ങളിലേക്കും ബലം പ്രയോഗിക്കുന്നു.
 
[[പ്രമാണം:WassermoleküleInTröpfchen.svg|thumb|right|250px|ഉപരിതലത്തിലെ ഒരു [[തന്മാത്ര|തന്മാത്രയും]] മറ്റൊരു [[തന്മാത്ര|തന്മാത്രയും]] [[ബലം]] പ്രയോഗിക്കുന്ന രീതി]]
ദ്രാവക [[തന്മാത്ര|തന്മാത്രകൾ]] തമ്മിലുള്ള ആകർഷണ വികർഷണങ്ങളാണ് പ്രതലബലത്തിനു കാരണം. ദ്രാവക തന്മാത്രകൾ അടുത്തുള്ള എല്ലാ തന്മാത്രകളിലേക്കും വശങ്ങളിലേക്കും [[ബലം]] പ്രയോഗിക്കുന്നു. മൊത്തത്തിലുള്ള ബലത്തിന്റെ തുക പൂജ്യമാകുകയും [[സന്തുലിതാവസ്ഥ]] നിലനിർത്തുകയും ചെയ്യുന്നു. എന്നാൽ പ്രതലത്തിലെ തന്മാത്രകളിൽ മുകളിൽ സദൃശ ദ്രാവകതന്മാത്രകളുടെ അഭാവം ഈ സന്തുലിതാവസ്ഥക്ക് മാറ്റം വരുത്തുന്നു. ഈ മാറ്റം തുലനം ചയ്യുന്നതിനായി വശങ്ങളിലെ [[തന്മാത്ര|തന്മാത്രയിൽ]] അധിക [[ബലം]] ഉപയോഗിക്കുകയും ചെയ്യുന്നു. അധികബല പ്രസരണത്താൽ പ്രതലത്തിലെ [[തന്മാത്ര|തന്മാത്രകൾ]] കൂടുതൽ അടുക്കുകയും അവ ഒരു പാടപോലെ യോജിച്ചു നിൽക്കുകയും ചെയ്യുന്നു. ഈ കാരണത്താൽ, ആന്തര ഭാഗത്തുകൂടി ചലിപ്പിക്കുന്നതിനേക്കാൾ ഉപരിതലത്തിൽകൂടിയോ പകുതി മുങ്ങിയതോ ആയ വസ്തു ചലിപ്പിക്കുവാൻ കൂടുതൽ [[ബലം]] പ്രയോഗിക്കേണ്ടി വരുന്നു.
 
ദ്രാവക തുള്ളികളുടെ ആകൃതിക്കു കാരണം പ്രതലബലമാണ്. മറ്റു ബലങ്ങളുടെ അഭാവത്തിൽ ([[ഗുരുത്വാകർഷണം|ഗുരുത്വാകർഷണ ബലം]] ഉൾപ്പെടെ) പ്രതലബലം മൂലം ദ്രാവക തുള്ളികൾക്ക് ശുദ്ധ [[ഗോളം|ഗോളാകൃതി]] ലഭിക്കുന്നു. [[ഗോളം|ഗോളാകൃതി]] കവരിക്കുന്നതു മൂലം പ്രതലബലത്തിന്റെ ശക്തി പ്രതലത്തിൽ കുറയുന്നു എന്ന് [[ലാപ്ലേസ് നിയമം]] പറയുന്നു.
== അവലംബം ==
 
{{ദ്രവ്യസ്ഥിതി‍}}
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/761161" എന്ന താളിൽനിന്ന് ശേഖരിച്ചത്