"അമേരിക്കൻ സ്വാതന്ത്ര്യസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52:
[[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയിൽ]] കോളനിക്കാർ ഫ്രഞ്ചു യുദ്ധക്കപ്പലുകളുടെയും ഫ്രഞ്ചു കരസേനയുടെയും സഹായത്തോടുകൂടി ബ്രിട്ടീഷ് സൈന്യത്തിന്റെമേൽ നിർണായകമായ വിജയം നേടി. വാഷിങ്ടന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ സൈന്യവും മാർക്യൂസ് ദെ ലാഫീറ്റിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ചു സൈന്യവും ഫ്രഞ്ചു നാവികസേനയുംകൂടി ബ്രിട്ടീഷ് സേനാനായകനായ കോൺവാലിസ് പ്രഭുവിനെ വെർജീനിയയിലെ യോർക്ക്ടൗണിൽവച്ച് എല്ലാ വശങ്ങളിൽനിന്നും വളഞ്ഞു. 1701 ഒക്റ്റോബർ 19-ന് 7,000 പട്ടാളക്കാരോടുകൂടി കോൺവാലിസ് കീഴടങ്ങി. യൂറോപ്പിലും വെസ്റ്റ് ഇൻഡീസിലും ഏഷ്യയിലും ശത്രുക്കളെ നേരിടുന്നതിനായി സൈന്യങ്ങളെ നിർത്താൻ നിർബന്ധിതയായ ബ്രിട്ടന് അമേരിക്കയിലേക്ക് കൂടുതൽ സൈന്യങ്ങളെ അയയ്ക്കാൻ നിർവാഹമില്ലാത്ത സ്ഥിതി വന്നു. യുദ്ധത്തിലെ എല്ലാ സമരമുഖങ്ങളിലും ഒറ്റയ്ക്കു ശത്രുക്കളെ നേരിടേണ്ടി വന്ന ബ്രിട്ടൻ തളർന്നു. 1783 സെപ്തംബർ 3-ന് ബ്രിട്ടൻ [[പാരിസ്|പാരിസിൽ]] വച്ച് അമേരിക്കൻ കോളനികളുമായി സമാധാനക്കരാർ ഒപ്പുവച്ചു; ഫ്രാൻസും സ്പെയിനുമായി മറ്റൊരു സമാധാനക്കരാർ വേഴ്സയിലിൽ (Versailles) വച്ചും. അതോടെ അമേരിക്കൻ സ്വാതന്ത്ര്യസമരം അവസാനിച്ചു.
==സമാധാനസ്ഥാപനം==
പാരിസ് ഉടമ്പടിയിലെ പ്രധാനവ്യവസ്ഥകൾ താഴെ പറയുന്നവയായിരുന്നു:
#ബ്രിട്ടനോടു യുദ്ധം ചെയ്ത 13 കോളനികളും കൂട്ടിച്ചേർത്തു രൂപവത്കൃതമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒഫ് അമേരിക്ക (U.S.A) എന്ന സ്വതന്ത്രരാഷ്ട്രത്തിന് അംഗീകാരം നല്കി. ഈ രാഷ്ട്രത്തിന്റെ വടക്കേ അതിർത്തി കാനഡയും അതിനു സമീപമുള്ള വൻതടാകങ്ങളും കിഴക്കേ അതിർത്തി അത്ലാന്തിക് സമുദ്രവും പടിഞ്ഞാറേ അതിർത്തി മിസിസിപ്പി നദിയുമായി നിർണയിച്ചു; #ന്യൂഫൗണ്ട്ലണ്ടിലെ മത്സ്യബന്ധനകേന്ദ്രങ്ങളിൽ യു.എസ്സിനുള്ള പരിപൂർണാവകാശം അംഗീകരിക്കപ്പെട്ടു;
#മിസിസിപ്പി നദിയിൽ ബ്രിട്ടനും യു.എസ്സിനും തുല്യമായ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടു.
 
അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടൻ പരാജയപ്പെടാനിടയായ കാരണങ്ങൾ പലതാണ്. സ്വന്തം നാട്ടിൽനിന്ന് അനേകായിരം കിലോമീറ്റരുകൾ ദൂരെ നടന്ന യുദ്ധമായതുകൊണ്ടുള്ള വൈഷമ്യത്തിനു പുറമേ ഭൂമിശാസ്ത്രപരമായി ബ്രിട്ടന് പല പ്രതികൂല സാഹചര്യങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നു. കാടും മലയും നിറഞ്ഞ യുദ്ധരംഗങ്ങൾ അമേരിക്കക്കാർക്കു സുപരിചിതമായിരുന്നു. നേരെമറിച്ചു ബ്രിട്ടീഷു സൈന്യങ്ങൾക്ക് അപരിചിതവും. കൂടാതെ ഫ്രഞ്ചുകാരുടെ സാമ്പത്തികസഹായം അമേരിക്കക്കാർക്ക് ഒരു വലിയ രക്ഷാകവചമായിത്തീർന്നു. അമേരിക്കൻ രാജ്യസ്നേഹികളുടെ ധീരോദാത്തതയും ത്യാഗസന്നദ്ധതയും അവരുടെ നേതാക്കന്മാരുടെ വ്യക്തിമാഹാത്മ്യവും അമേരിക്കൻ വിജയത്തിന്റെ നിർണായകഘടകങ്ങളായിരുന്നു. [[ജോർജ് വാഷിംഗ്ടൺ|ജോർജ് വാഷിങ്ടന്റെ]] സ്വഭാവശുദ്ധിയും ത്യാഗബുദ്ധിയുമാണ് അമേരിക്കക്കാരുടെ വിജയത്തിന് ഏറ്റവും സഹായകമായിരുന്നതെന്ന് ബ്രിട്ടീഷ് ചരിത്രകാരനായ ഡബ്ലിയു.ഇ.എച്ച്. ലെക്കി അഭിപ്രായപ്പെട്ടിട്ടുണ്ട്.
==പുതു രാഷ്ട്ര പിറവി==
 
==അവലംബം==
"https://ml.wikipedia.org/wiki/അമേരിക്കൻ_സ്വാതന്ത്ര്യസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്