"അടവാലൻ തിരണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
''[[Urogymnus]]''
}}
[[കേരളം|കേരളത്തിന്റെ]] തീരസമുദ്രങ്ങളിൽ ധാരാളമായി കാണുന്ന ഒരിനം [[തിരണ്ടി|തിരണ്ടിമത്സ്യമാണ്‌]] '''അടവാലൻ തിരണ്ടി''' ([[ഇംഗ്ലീഷ്]]:Stingray). ബറ്റോയ്ഡി (Batoidei) മത്സ്യഗോത്രത്തിൽ പെടുന്ന ഇവയുടെ ശാസ്ത്രനാമം: ഡാസിയാറ്റിസ് സെഫെൻ (Dasyatis sephendei). ''കൊടിവാലൻ'', ''ഓലപ്പടിയൻ'' എന്നീ പേരുകളുമുണ്ട്. [[ചെങ്കടൽ]]‍, അറേബ്യ, [[ഇന്ത്യ]], [[ശ്രീലങ്ക]], [[മ്യാന്മാർ]], [[സിംഗപ്പൂര്സിംഗപ്പൂർ]]‍, മലയ ദ്വീപസമൂഹം, ഇന്തോ-ചൈന എന്നിവിടങ്ങളിൽ ഈ ഇനം തിരണ്ടി കാണപ്പെടുന്നു.
==ശരീര ഘടന==
അടവാലൻ തിരണ്ടിയുടെ പരന്ന ശരീരത്തിന് നീളത്തേക്കാൾ വീതി കൂടുതലാണ്. വാലിന് ശരീരത്തേക്കാൾ മൂന്നോ നാലോ ഇരട്ടി നീളവുമുണ്ട്. പൃഷ്ഠപത്രവും പുച്ഛപത്രവും ഇല്ല. തലയുടെയും ശരീരത്തിന്റെയും ഉപരിഭാഗത്തും വാലിന്റെ ആരംഭസ്ഥാനത്തും നിരവധി ചെറുമുഴകളുണ്ട്. ഇളം പ്രായത്തിൽ ഈ മത്സ്യത്തിന്റെ പുറംഭാഗം ചുവപ്പ് കലർന്ന ഊതനിറമാണ്. പ്രായമാകുമ്പോൾ ഈയത്തിന്റെ നിറമാകുന്നു. ചാട്ടവാർ പോലെയുള്ള വാലിന്റെ ആരംഭത്തിൽ ഒന്നോ രണ്ടോ വലിയ മുള്ളുകളുണ്ടാകും. ഇരുവശവും ചർമദന്തങ്ങളും. 10-12 സെ.മീ. നീളമുള്ള ഈ മുള്ളിലൂടെ വിഷം വമിപ്പിക്കാൻ കഴിയും. ഒരു മുള്ളു നശിച്ചാൽ മറ്റൊന്ന് അതിനുപകരം മുളച്ചുവരും.
==ഉപയോഗങ്ങൾ==
[[ശാന്തസമുദ്രം|ശാന്തസമുദ്രതീരങ്ങളിലെ]] ഗോത്രവർഗക്കാർ അഗ്രത്തിൽ വിഷംപുരട്ടിയ തിരണ്ടിമുള്ളുകൾ കുന്തമുനയായി ഉപയോഗിക്കുന്നു. കവചിതവർഗങ്ങളാണ് ഇവയുടെ മുഖ്യ ആഹാരം. ഇതിന്റെ മാംസം മനുഷ്യർ ഭക്ഷണത്തിന് ഉപയോഗിക്കുന്നു. തൊലി ഊറയ്ക്കിട്ടാൽ നല്ല തുകലാകും.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/അടവാലൻ_തിരണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്