"ജർമൻ മീസിൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
| MeshID = D012409
}}
അപകടകാരിയല്ലാത്ത ഒരു സാംക്രമികരോഗം. പത്തൊൻപതാം ശതകത്തിൽ [[ജർമ്മനി|ജർമനിയിൽ]] പടർന്നുപിടിച്ച ഈ രോഗം വിശദമായ പഠനങ്ങൾക്കു വിധേയമാകുകയും '''ജർമൻ മീസിൽസ്''' എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. ഇതും ഒരു പ്രത്യേക [[വൈറസ്]] മൂലമാണുണ്ടാകുന്നതെന്ന് ഹിരോ, ടസാക്ക എന്നിവർ 1938-ൽ ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാൽ 1962-ൽ മാത്രമാണ് ഈ വൈറസിനെ വേർതിരിച്ചെടുത്തത്.
 
മുതിർന്ന കുട്ടികളിലും ചെറുപ്പക്കാരിലുമാണ് സാധാരണയായി ഈ [[രോഗം]] കണ്ടുവരുന്നത്.
==ലക്ഷണങ്ങൾ==
ഉദ്ഭവനകാലം 10 മുതൽ 20 ദിവസങ്ങളാണ്. സാധാരണ 17-18 ദിവസങ്ങൾ മതിയാകും. ശരീരത്തിൽ തടിപ്പ് (rash) ആണ് ആദ്യം പ്രകടമാകുന്ന രോഗലക്ഷണം. [[അഞ്ചാംപനി|അഞ്ചാംപനിയിലുള്ളതിനെക്കാൾ]] മങ്ങിയ നിറമേ കാണാറുള്ളു. ഇത് ഒരു ദിവസത്തിനുള്ളിൽതന്നെ പ്രത്യക്ഷപ്പെടുകയും രണ്ടു ദിവസങ്ങൾക്കുശേഷം അപ്രത്യക്ഷമാകുകയും ചെയ്യുന്നു. കൊപ്ളിക് സ്ഫോടങ്ങൾ ഉണ്ടാകാറില്ല. സാധാരണയായി [[പനി]] കാണാറില്ല. കഴുത്തിൽ ചെവിക്കു പുറകിലായി [[ലസികാഗ്രന്ഥി]] (lymphgland) വീർത്തുവരുന്നു. ശരീരത്തിന്റെ മറ്റു ചില ഭാഗങ്ങളിലും വീക്കം അനുഭവപ്പെടാറുണ്ട്.
==ചികിത്സ==
പരിപൂർണവിശ്രമവും ജലാംശം കൂടുതലുള്ള ലഘു ആഹാരവും മൂലം രോഗം ഭേദപ്പെടുന്നു.
"https://ml.wikipedia.org/wiki/ജർമൻ_മീസിൽസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്