"ഒരു സങ്കീർത്തനം പോലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മലയാളം നോവലുകൾ ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
No edit summary
വരി 1:
{{ആധികാരികത}}
[[പെരുമ്പടവം ശ്രീധരൻ|'''പെരുമ്പടവം ശ്രീധരന്റെ''']] ഒരു നോവലാണ് '''ഒരു സങ്കീർത്തനം പോലെ'''. ഈ നോവൽ, 1996-ലെ [[വയലാർ പുരസ്കാരം]] ഉൾപെടെഉൾപ്പെടെ 8 പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്<ref>[http://www.sankeerthanam.org/?p=20 സങ്കീർത്തനം പബ്ലിക്കേഷന്റെ വെബ് സൈറ്റിലെ പുസ്തക പരിചയം താൾ]</ref>. വിശ്വപ്രശസ്ത റഷ്യൻ സാഹിത്യകാരനായിരുന്ന [[ഫിയോദർ ദസ്തയേവ്‌സ്കി|'''ഫിയോദർ ദസ്തയേവ്‌സ്കി'''യുടെ]] ജീവിതത്തിലെ ഒരു ഘട്ടമാണ് പെരുമ്പടവം ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്.
 
1992-ലെ [[ദീപിക]] വാർഷിക പതിപ്പിൽ ആദ്യമായി അച്ചടിച്ചു വന്ന ഈ നോവൽ 1993 സെപ്തംബറിൽ പുസ്തക രൂപത്തിലിറങ്ങി<ref>പെരുമ്പടവം,ഒരു സങ്കീർത്തനം പോലെ, സെപ്തംബെർ 1999, കറന്റ് ബുക്സ്, ''അൾത്താരക്കരികിൽ നിന്ന്'' എന്ന ആമുഖത്തിൽ </ref>.12 പന്ത്രണ്ട് വർഷത്തിനുള്ളിൽ ഒരു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞ ഈ കൃതി ഇപ്പൊൾ മുപ്പത്തെട്ടാം പതിപ്പിലെത്തിയിരിക്കുകയാണ്<ref>[http://www.sankeerthanam.org/?p=20 സങ്കീർത്തനം പബ്ലിക്കേഷന്റെ വെബ് സൈറ്റിലെ അറിയിപ്പു താൾ]</ref>.
 
ബൈബിളിലെ ചില സങ്കീർത്തനങ്ങളിൽ ഉള്ളതു പോലെയുള്ള അനുതാപത്തിന്റെയും ആത്മവ്യഥയുടെയും ഒരു സ്വരം ദസ്തയേവ്‌സ്കിയുടെ മിക്ക കൃതികളിലും കാണപ്പെടുന്നതു കൊണ്ടാണ് ആദ്ദേഹത്തെ മുഖ്യ കഥാപാത്രമാക്കിയ തന്റെ നോവലിനു 'ഒരു സങ്കീർത്തനം പോലെ' എന്ന പേര് പെരുമ്പടവം നൽകിയത്.
 
== കഥാസാരം ==
'ചൂതാട്ടക്കാരൻ' എന്ന നോവലിന്റെ രചനയിൽ ഏർപ്പെട്ടിരുന്ന ദസ്തയേവ്‌സ്കിയുടെ അരികിൽ അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാൾ വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്‌സ്കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവിൽ ഇരുവരും ജീവിത പങ്കാളികളാകുന്നതും അതിനിടയിലുള്ള അന്തർമുഖനായ ദസ്തയേവ്‌സ്കിയുടെ ആത്മസംഘർഷങ്ങളും പരാജയ ഭീതിയുമൊക്കെ ചിത്രീകരിച്ചിരിക്കുന്ന ഈ കൃതിയെ 'മലയാള നോവലിലെ ഒരു ഏകാന്ത വിസ്മയം' എന്നാണ് [[മലയാറ്റൂർ രാമകൃഷ്ണൻ]] വിശേഷിപ്പിച്ചിരിക്കുന്നത്<ref>പെരുമ്പടവം,ഒരു സങ്കീർത്തനം പോലെ, സെപ്തംബെർ 1999, കറന്റ് ബുക്സ്, പിൻ പുറംചട്ടയിലെ വിവരണം </ref>.
 
അഴിഞ്ഞാട്ടക്കാരനും അരാജക വാദിയുമായി ചില എഴുത്തുകാർ വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്‌സ്കിയെ ''ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയൊപ്പുള്ള ആൾ'' ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. അന്നയുടെ തന്നെ ഓർമ്മക്കുറിപ്പുകൾ ഈ നോവലിന്റെ രചനയിൽ ഏറെ സഹായകമായി എന്നു പെരുമ്പടവം ഈ നോവലിന്റെ ആമുഖത്തിൽ പറഞ്ഞിട്ടുണ്ട്<ref>പെരുമ്പടവം,ഒരു സങ്കീർത്തനം പോലെ, സെപ്തംബെർ 1999, കറന്റ് ബുക്സ്, ''അൾത്താരക്കരികിൽ നിന്ന്'' എന്ന ആമുഖത്തിൽ </ref>.
== അവലംബം ==
{{reflist}}
 
[[വർഗ്ഗം:മലയാളം നോവലുകൾ]]
"https://ml.wikipedia.org/wiki/ഒരു_സങ്കീർത്തനം_പോലെ" എന്ന താളിൽനിന്ന് ശേഖരിച്ചത്