"സാംക്രമികരോഗവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: എപ്പിഡെമിയോളജി >>> സാംക്രമികരോഗവിജ്ഞാനീയം: മലയാളം
No edit summary
വരി 18:
എപ്പിഡെമിയോളജിയുടെ ആദ്യകർത്താവും രോഗവിവരണപഠന (Descriptive Epidemiology) മാണ്.<ref>http://www.wisegeek.com/what-is-descriptive-epidemiology.htm What is Descriptive Epidemiology?</ref> രോഗം ആർക്ക്, എവിടെ, എപ്പോൾ എന്നീ ചോദ്യങ്ങൾക്കുത്തരം ലഭ്യമാകണമെങ്കിൽ രോഗവസ്ഥയുടെ ശരിയായ സ്ഥിതിവിവരക്കണക്കുകൾ ഉണ്ടായിരിക്കണം. സമൂഹത്തിൽ ഉണ്ടകുന്ന രോഗങ്ങളെ പറ്റിയും രോഗം കൊണ്ടുണ്ടാകുന്ന മരണങ്ങളെ പറ്റിയുമുള്ള കണക്കുകളിൽ നിന്ന് മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കിട്ടിയേക്കാം. ജനനമരണ രജിസ്ട്രേഷൻ ശരിയായി നടക്കുന്ന സ്ഥലങ്ങളിൽ മരണത്തെപറ്റി വിവരം ലഭ്യമാണെങ്കിലും പലസ്ഥലങ്ങളിലും രജിസ്റ്ററിൽ ചേർക്കാത്ത മരണങ്ങളും ഉണ്ടായേക്കാം. രജിസ്ട്രേഷൻ ഉള്ള സ്ഥലങ്ങളിൽ തന്നെ മരണങ്ങളുടെ കാരണം സത്യസന്ധമായി പലപ്പോഴും ചേർത്തെന്നു വരില്ല. പലയിടങ്ങളിലും രജിസ്ട്രേഷനു മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. മെഡിക്കൽ സർട്ടിഫിക്കറ്റിൽ മരണ കാരണം കാണിക്കുന്നത് അഗീകൃത രീതിയിലായിരിക്കാൻ വേണ്ടി അന്താരാഷ്ട്ര സമ്പ്രദായം ഏർപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന അനുശാസിക്കുന്നുണ്ടെങ്കിലും ഇതു തൃപ്തികരമായി പല ദിക്കിലും പ്രാവർത്തികമായിട്ടില്ല. രോഗങ്ങളുടെ കണക്കുകൾ സൂക്ഷിക്കുന്ന കാര്യത്തിൽ ഇതിലും ചുരുക്കമാണു നിഷ്കർഷ. ചില സാംക്രമിക രോഗങ്ങളുടെ കാര്യത്തിൽ മാത്രമേ പലയിടത്തും ശ്രദ്ധിക്കാറുള്ളു. എല്ലാരോഗികളും ആശുപത്രികളിൽ പോകാത്തവരാകയാൽ അത്തരം സ്ഥാപനങ്ങളിൽ നിന്നു കിട്ടുന്ന രോഗവിവരങ്ങളും തൃപ്തികരമായിരിക്കയില്ല. വസ്തുത ഇതായിരിക്കെ സമൂഹത്തിലുള്ള രോഗങ്ങളുടെ കണക്കു ശരിക്കും ലഭിക്കണമെങ്കിൽ അതിനുമാത്രമായുള്ള പഠനസം‌‌വിധാനം ആവശ്യമാണ്. ചിലപ്പോൾ ഈ പഠനം ഒരു ചെറിയ സ്ഥലത്തുമാത്രം ഒതുങ്ങി നിൽക്കുന്നതാണെങ്കിൽ മറ്റുചിലപ്പോൾ രാജ്യവ്യാപകമായ തോതിലുമാവാം. ഏതയാലും ഇത്തരം പ്രത്യേകപഠനം വഴി ലഭ്യമാകുന്ന രോഗവിവരക്കണക്കുകൾ നോക്കുമ്പോൾ മുൻപറഞ്ഞ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ കിട്ടുന്നതാണ്.<ref>[http://viking.coe.uh.edu/~bsekula/pep7313/down/Ch.%204%20Friis.htm] DESCRIPTIVE EPIDEMIOLOGY: PERSON, PLACE AND TIME</ref>
 
രോഗബാധിതരിൽ കുട്ടികളോ പ്രായംചെന്നവരോ ഏതെങ്കിലും പ്രത്യേക തൊഴിലിൽ ഏർപ്പെട്ടവരോ [[പുരുഷൻ|പുരുഷന്മാരോ]] [[സ്ത്രീ|സ്ത്രീകളോ]] ആരാണു കൂടുതൽ എന്നറിയുന്നതിലാണ് രോഗം ആർക്ക് എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം കിടക്കുന്നത്. രോഗം ഏതെങ്കിലും പ്രത്യേക സ്ഥലത്താണോ, [[ഗ്രാമം|ഗ്രാമപ്രദേശത്തോ]] അതോ [[പട്ടണം|പട്ടണങ്ങളിലോ]] പട്ടണത്തിൽത്തന്നെ ചേരിപ്രദേശങ്ങളിലോ അതോ മറ്റു പ്രദേശങ്ങളിലോ കൂടുതലായിട്ടുള്ളത്? ഏതെങ്കിലും പ്രത്യേകരാജ്യത്താണോ? ആണെങ്കിൽ വല്ല പ്രതേക സ്ഥലത്താണോ? ഇവയ്ക്കുള്ള ഉത്തരങ്ങൾ ശേഖരിക്കുകയാണ് രോഗം എവിടെ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. രോഗം ആദ്യമായി കാണുവാൻ തുടങ്ങിയതെപ്പോൾ? മുൻ‌‌കാലത്തുള്ളതിൽ വ്യത്യസ്തമായ രീതിയിലാണോ? പിടിപെട്ടാൽ ആ രോഗം ഒരു സമൂഹത്തിൽ എത്രകാലം നീണ്ടുനിൽക്കും? സമൂഹത്തിൽ ഈ രോഗാവസ്ഥ കാണാറുണ്ടോ? പ്രത്യേകകാലാവസ്ഥ ഈ രോഗത്തിന് അനുകൂലമാണോ? രോഗികളുടെ സംഖ്യ എത്ര വർഷം കൂടുമ്പോഴാണ് വർധിച്ചുകാണുന്നത്? ഇവയ്ക്കുള്ള ഉത്തരങ്ങളാണ് രോഗം എപ്പോൾ എന്ന ചോദ്യംകൊണ്ട് ഉദ്ദേശിക്കുന്നത്.<ref>http://www.swintons.net/jonathan/Academic/glossary.html A Dictionary of (Ecological) Epidemiology</ref>
 
മേൽപ്പറഞ്ഞ ചോദ്യങ്ങൾ എല്ലാരോഗങ്ങളുടെയും പഠനങ്ങൾക്കു പറ്റിയതാണെന്ന് താഴെപറയുന്ന ചില സംഗതികൾ വ്യക്തമാക്കുന്നു. സാംക്രമികരോഗങ്ങളിൽ പലതും ശിശുക്കളെയും കൗമാരപ്രായത്തിൽ ഉള്ളവരെയും ബാധിച്ചു കാണുന്നു. [[പ്രമേഹം]], [[അർബുദം]], [[ഹൃദ്രോഗം|ഹൃദ്‌‌രോഗങ്ങൾ]] മുതലായവ 35 വയസ്സിനു മുകളിൽ ഉള്ളവരെ കൂടുതലായി ആക്രമിക്കുന്നു. ഹൃദ്‌‌രോഗങ്ങൾ പുരുഷന്മാരിൽ 50 വയസ്സുവരെ കൂടുതലായി കണ്ടുവരുന്നു. [[ഗ്രാമം|ഗ്രാമ]] പ്രദേശങ്ങളിലുള്ള രോഗാവസ്ഥകൾ പട്ടണങ്ങളിലേതിൽ നിന്നും വ്യത്യസ്തമാണ്. ചില രോഗങ്ങൾ (ഉദാഹരണം വായിലെ അർബുദം) ദക്ഷിണഭാരതത്തിലാണ് അധികം കഴിഞ്ഞ 50 വർഷങ്ങളായി പാശ്ചാത്യ രാജ്യങ്ങളിൽ ശ്വസകോശാർബുദം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ഭാരതത്തിൽ പലേടത്തും [[കോളറ]], പിള്ളവാതം, വിഷജ്വരം (Typhoid), [[മഞ്ഞപ്പിത്തം]] (infective hepatitis) മുതലായ രോഗങ്ങൾ സമൂഹത്തിൽ എല്ലാ മാസങ്ങളിലും കാണാവുന്നതാണ്. വർഷംതോറും പ്രത്യക്ഷപ്പെടറുണ്ടായിരുന്ന കോളറാ കുറേക്കാലമായി [[കേരളം|കേരളത്തിൽ]] ഉണ്ടായിട്ടില്ല. എങ്കിലും 1965 നു ശേഷം അതുപിന്നെയും ഇവിടെ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇമ്മാതിരിയുള്ള അറിവുകൾ മേല്പ്റഞ്ഞ പഠനങ്ങളുടെ ഫലങ്ങളാണ്.<ref>http://www.answers.com/topic/epidemiology Epidemiology</ref>
 
==സംശയാസ്പദമായ അനുമാനങ്ങൾ==
വരി 34:
===രോഗവസ്ഥരിൽ നിന്നുള്ള പഠനം===
 
രോഗമുള്ള വ്യക്തികളെയും രോഗമൊഴിച്ച് ബാക്കിയെല്ലാവിധത്തിലും സാമ്യമുള്ള രോഗമില്ലാത്ത വ്യക്തികളെയും തരതമ്യേന പഠനം നടത്തി രോഗഹേതുവെന്നു സംശയിക്കപ്പെടുന്ന ഘടകങ്ങൾ രോഗസ്ഥനുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെടുന്നുണ്ടോ എന്നു പരിശോധിക്കുന്നതാണ് കേസ് ഹിസ്റ്ററി. പഠനത്തിന്റെ ആന്തരതത്വം പ്രസ്തുത ഘടകങ്ങൾ രോഗസ്ഥരിൽ കൂടുതലായും അല്ലാത്തവരിൽ കുറവായും ബന്ധപ്പെട്ടുകണ്ടാൽ രോഗവുമായി അവയ്ക്കു ബന്ധമുണ്ടെന്നു കണക്കാക്കാം. ഇപ്രകാരം ഒരു പഠനം നടത്തിയാണ് 1848-ൽ ജോൺസ്നോ കോളറാ രോഗം വെള്ളത്തിലൂടെ ആണ് സംക്രമിക്കുന്നതെന്നു തെളിയിച്ചത്. രോഗികൾ ഒരു പ്രത്യേക കുഴക്കിണറ്റിലെ ജലം ഉപയോഗിച്ചിരുന്നവരാണെന്നും ആജലം ഉപയോഗിക്കാത്തവർ അരോഗികളായിത്തന്നെ കഴിയുന്നു എന്നും മനസ്സിലാക്കിയ അദ്ദേഹം കണക്കുകൾ ഉദ്ധരിച്ച് തന്റെ സിദ്ധാന്തം സമർഥിക്കുകയുണ്ടായി. ബാക്കി എല്ലാകാര്യങ്ങളിലും ജീവിതരീതിയിലും സാമ്യമുള്ള ലണ്ടൻ പട്ടണത്തിലെ ഒരു വീഥിയിൽ ഇരുവശം താമസിക്കുന്ന ജനങ്ങൾക്കു തമ്മിലുള്ള ഏക വ്യത്യാസം അവർ കുടിക്കാനുപയോഗിക്കുന്ന വെള്ളം മാത്രമാണെന്നും ആകയാൽ രോഗികൾ ഉപയോഗിച്ച കുഴൽ കിണറ്റിലെ വെള്ളത്തിൽ രോഗകാരണമായ വിഷാംശം ഉണ്ടെന്നുമായിരുന്നു ആ സൂക്ഷ്മബുദ്ധിയുടെ അനുമാനം. രോഗസ്ഥരെ രോഗമില്ലാത്തവരിൽ നിന്നു തിരിച്ചറിയാൻ എളുപ്പമുള്ളതുകൊണ്ടും കുറഞ്ഞകാലയളവിൽ രോഗം അധികം പേർക്കും പടർന്നു പിടിക്കുന്നതുകോണ്ടും രോഗസ്ഥരിൽ പലർക്കും പെട്ടന്നു മരണം സംഭവിക്കുന്നതുകൊണ്ടും സാംക്രമികരോഗങ്ങൾ ഉണ്ടാകുമ്പോൾ സാധരണഗതിയിൽ ശ്രദ്ധിക്കപ്പെടുവാൻ സാധ്യതയുള്ളത്തിനാൾ ഇത്തരം കേസ് ഹിസ്റ്ററി പഠനങ്ങൾ പല രോഗങ്ങളുടെയും കാരണങ്ങൾ കണ്ടുപിടിക്കുവാൻ സാധിച്ചിട്ടുണ്ട്.<ref>http://www.ph.ucla.edu/epi/snow.html
This site is devoted to the life and times of Dr. John Snow (1813-1858), a legendary figure in the history of public health, epidemiology and anesthesiology.</ref>
 
കാലപ്പഴക്കത്തിൽ വന്നുചേരുന്നതും ആരംഭത്തിൽ രോഗനിർണയം ആയാസമുള്ളതുമായ രോഗാവ്സ്ഥകളുടെ കാര്യത്തിൽ--സാംക്രമിത്വമില്ലാത്തവരുടെ കാര്യത്തിൽ, ഈ ദൃശപഠനം പ്രയോജനപ്പെടുത്തിയിരുന്നു. എങ്കിലും തദ്വാരാ ലഭ്യമായ വിവരങ്ങളിൽ വൈകല്യങ്ങൾ ഉണ്ടാകുവനിടയുണ്ട്. ആദ്യദിശയിലുള്ള രോഗസ്ഥർ പഠനത്തിനു വഴങ്ങികൊടുത്തെന്നു വരില്ല. പഠനത്തിനു മുമ്പുതന്നെ ചിലരോഗികൾ മരിച്ചുപോകാനുമിടയുണ്ട്. ഇക്കാരണങ്ങളാൽ കേസ്റ്ററി പഠനം ഇത്തരം രോഗങ്ങളിൽ പൂർണമായതൊതിൽ ഫലപ്രദമാവുകയില്ല.
Line 47 ⟶ 48:
* http://www.oralcancerfoundation.org/cdc/cdc_chapter1.htm
* http://neuro-oncology.oxfordjournals.org/cgi/content/full/8/1/1
* http://www.who.int/dracunculiasis/epidemiology/en/
* http://www.brown.edu/Courses/Bio_160/Projects2000/Anthrax/epidemiology.html
 
[[Category:വൈദ്യശാസ്ത്രം]]
"https://ml.wikipedia.org/wiki/സാംക്രമികരോഗവിജ്ഞാനീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്