2,758
തിരുത്തലുകൾ
1947 ഏപ്രിൽ 27ന് മരിയയെ പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ചടങ്ങിനിടയിൽ മാർപ്പാപ്പ മരിയയുടെ മാതാവിന്റെ ശിരസ്സിൽ കൈ വച്ച് അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു "അനുഗ്രഹീതയായ മാതാവ്, സന്തോഷവതിയായ മാതാവ്, അനുഗ്രഹീതയുടെ മാതാവ്".
മൂന്നു വർഷങ്ങൾക്ക് ശേഷം 1950 ജൂൺ 24ന് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ മരിയയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ആ ചടങ്ങിലും മരിയയുടെ അമ്മ
വലിയ ജനക്കൂട്ടം സന്നിഹിതരായിരുന്നതിനാൽ ചടങ്ങുകൾ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ പുറത്ത് വച്ചാണ് നടത്തിയത്. പതിവിനു വിപരീതമായി അന്ന് മാർപ്പാപ്പ ലത്തീനിനു പകരം ഇറ്റാലിയൻ ഭാഷയിലാണ് സംസാരിച്ചത്. ചടങ്ങിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 500,000 ത്തോളം ആളുകളിൽ ഭൂരിഭാഗവും യുവജനങ്ങളായിരുന്നു. അവരോട് "നിങ്ങളുടെ വിശുദ്ധിക്കെതിരേയുള്ള ആക്രമണങ്ങളെ ദൈവ കൃപ കൊണ്ട് ചെറുക്കുമെന്ന് നിങ്ങൾ ദൃഡപ്രതിജ്ഞ ചെയ്യുന്നുവോ" എന്ന ചോദ്യത്തിന് "അതെ" എന്ന ഉത്തരം മാറ്റൊലി കൊണ്ടു.
മരിയയുടെ ഭൗതിക ശരീരം തെക്കൻ റോമായിലെ ഒരു ദേവാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
== അവലംബം ==
|