"യാത്ര (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: {{Infobox Film | name = യാത്ര | image = | image_size = | caption = | director = [[ബാലു മഹേന്ദ്...
 
(ചെ.)No edit summary
വരി 23:
}}
 
1985 ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ [[ബാലു മഹേന്ദ്ര|ബാലു മഹേന്ദ്രയുടെ]] സം‌വിധാനത്തിലുള്ള ഒരു ചലച്ചിത്രമാണ്‌ '''യാത്ര'''. കുറ്റവാളിയായ ഉണ്ണികൃഷ്ണന്‍ ([[മമ്മൂട്ടി]]),ജയില്‍ മുക്തനായി പോകും‌വഴി സ്കൂള്‍ ബസ്സിലെ തന്റെ സഹയാത്രികരോടായി പറയുന്ന സംഭവങ്ങളിലൂടയാണ്‌ കഥയുടെ ചുരുളഴിയുന്നത്. അനാഥയും വനം ഉദ്ധ്യോഗസ്ഥനുമായ ഉണ്ണികൃഷ്ണന്‍ ,തന്റെ ജോലിസ്ഥലത്തിനടുത്ത് താമസിക്കുന്ന തുളസി ([[ശോഭന]])എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നു. വിവാഹിതരാവാന്‍ തീരുമാനിച്ച അവര്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളെ വിവാഹകാര്യം അറീക്കാനായി യാത്ര തിരിക്കുന്നു. യാത്രയുടെ കഴിഞ്ഞു മടങ്ങുന്ന ഉണ്ണികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ഉണ്ണികൃഷ്ണന് പോലീസ് അന്വേഷിക്കുന്ന കുറ്റവാളിയുമായി കാഴ്ചയില്‍ സാമ്യതതോന്നിയതിനാല്‍ ഇതു തന്നെ കുറ്റവാളി എന്ന സംശയത്തില്‍ പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതാണ്‌. ഈ സമയത്ത് യാദൃശ്ചികമായി ഒരു പോലീസുകാരന്‍ ഉണ്ണികൃഷ്ണന്റെ കൈയ്യാല്‍ കൊല്ലപ്പെടാനിടവരികയും ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്യുന്നു. ജയിലിലെ ആദ്യകാലങ്ങളില്‍ ഉണ്ണികൃഷ്ണന്‍ ,തുളസിക്കെഴുതുന്ന ഒരു കത്തില്‍ തന്നെ മറന്നുകൊള്ളാന്‍ പറയുന്നു. ജയില്‍ ശിക്ഷ അവസാനിക്കാറായ സമയത്ത് ഉണ്ണികൃഷ്ണന്‍ തുളസിക്കെഴുതിയ മറ്റൊരു കത്തില്‍ തുളസി ജീവിച്ചിരിപ്പുണ്ടെങ്കില്‍ തനിക്ക് വേണ്ടി ദീപം തെളീക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. നീണ്ട ജയില്‍വാസത്തിനൊടുവില്‍ സ്വതന്ത്രനായ ഉണ്ണികൃഷ്ണന്‍ തന്റെ തുളസിയെ കാണാന്‍ വേണ്ടി പോകുകയാണ്‌. അവള്‍ ഇപ്പോഴും അദ്ദേഹത്തെ കാത്തിരിപ്പുണ്ടോ ? ഉണ്ണികൃഷ്ണന്റെ സഹയാത്രികരുടെ കൂടി ചോദ്യമണിത് ?
 
യാത്ര എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രത്തിന്‌ കഥപറച്ചിലിന്റെ ഒരു പുത്തന്‍ വഴി പഠിപ്പിച്ചു സം‌വിധായകനായ ബാലുമഹേന്ദ്ര .
"https://ml.wikipedia.org/wiki/യാത്ര_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്