"ജിബ്രാൾട്ടർ കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സ്പെയിന്‍ link
വരി 2:
അറ്റ്‌ലാന്റിക് സമുദ്രത്തെയും മെഡിറ്ററേനിയന്‍ കടലിനേയും ബന്ധിപ്പിക്കുന്നതും [[സ്പെയിന്‍|സ്‌പെയിനിനേയും]] [[മൊറോക്കൊ|മൊറോക്കൊയേയും]] വേര്‍തിരിക്കുന്നതുമായ കടലിടുക്കാണ്‌ '''ജിബ്രാള്‍ട്ടര്‍ കടലിടുക്ക്''' ([[അറബിക്]]: مضيق جبل طارق, ,[[സ്പാനിഷ്‌ ഭാഷ|സ്പാനിഷ്]]: Estrecho de Gibraltar) . ജബല്‍ താരിഖ് (താരിഖിന്റെ പര്‍‌വതം<ref>http://www.gibraltar.gov.gi/gov_depts/port/port_index.htm</ref>) എന്ന അറബി പദത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്‌ ജിബ്രാള്‍ട്ടര്‍ എന്ന പേര്‌. എങ്കിലും ഈ കടലിടുക്കിന്റെ അറബ് നാമം ബാബുല്‍ സകാത്ത് (ദാനത്തിന്റെ കവാടം ) എന്നാണ്‌. നാവിക സംജ്ഞയില്‍ സ്ട്രോഗ്(STROG-Strait Of Gibraltar) എന്നും<ref>See, for instance, [http://www.nato.int/shape/about/natomedals.htm Nato Medals: Medal for Active Endeavor], awarded for activity in the international water of the Mediterranean and STROG.</ref> പൗരാണിക ലോകത്തില്‍ ഇതിനെ ഹെര്‍കുലീസിന്റെ തൂണുകള്‍ (Pillars of Hercules) എന്നും അറിയപ്പെടുന്നു.<ref>Strabo ''Geographia'' 3.5.5.</ref> ജിബ്രാള്‍ട്ടര്‍ കടലിടുക്കിന്റെ ഏറ്റവും ഇടുങ്ങിയ ഭാഗത്ത് [[യൂറോപ്പ്|യൂറോപ്പിനേയും]] [[ആഫ്രിക്ക|ആഫ്രിക്കയേയും]] വേര്‍തിരിക്കുന്ന ദൂരം 7.7 [[നോട്ടിക്കല്‍ മൈല്‍]] (14.24 കി.മീറ്റര്‍) ആണ്‌. ഇതിന്റെ ആഴം 300 മുതല്‍ 900 മീറ്റര്‍ (980 മുതല്‍ 3000 അടി) വരും. ഇരു ഭൂഖണ്ഡങ്ങള്‍ക്കുമിടയില്‍ എല്ലാദിവസവും വള്ളങ്ങള്‍ കടത്തുയാത്രകള്‍ നടത്തുന്നു. കടത്തുയാത്രക്ക് 35 മിനുട്ട് സമയാമാണ്‌ വേണ്ടിവരിക. ഈ കടലിടുക്കിന്റെ സ്‌പെയിന്‍ ഭാഗം എല്‍ എസ്‌ട്രക്കോ പ്രകൃതി ഉദ്യാനത്തിന്റെ (El Estrecho Natural Park) ഭാഗമായി സം‌രക്ഷിക്കപ്പെട്ടിരിക്കുകയാണ്‌.
==സ്ഥാനം==
ജിബ്രാള്‍ട്ടര്‍ കടലിടുക്കിന്റെ വടക്ക് സ്‌പെയ്നും ജിബ്രാള്‍ട്ടറും (ഇബേറിയന്‍ ഉപദ്വീപിന്റെ ഉള്ളില്‍ വരുന്ന ബ്രിട്ടന്റെ ഭൂവിഭാഗം),തെക്ക് [[മൊറോക്കൊ|മൊറോക്കൊയും]] സിയൂറ്റയും (Ceuta-വടക്കന്‍ ആഫ്രിക്കയിലുള്ള സ്‌പെയ്‌നിന്റെ സ്ഥലം) ആണ്‌. പില്ലാഴ്സ് ഓഫ് ഹെര്‍കുലീസ് എന്നായിരുന്നു ഈ കടലിടുക്കിന്റെ അതിര്‍ത്തികള്‍ പൗരാണികമായി അറിയപ്പെട്ടിരുന്നത് . തര്‍ക്കത്തിലിരിക്കുന്ന സ്ഥലങ്ങളുള്‍പ്പെടെ നിരവധി കൊച്ചു ദ്വീപ് സമൂഹങ്ങളുണ്ടിവിടെ. ജിബ്രാള്‍ട്ടര്‍ കടലിടുക്കിന്റെ കിടപ്പ് കാരണം ആഫ്രിക്കയില്‍ നിന്നും യൂറോപ്പിലേക്ക് വ്യാപകമായി നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ നടക്കുന്നുണ്ട്.<ref>http://www.migrationinformation.org/Feature/display.cfm?id=605</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ജിബ്രാൾട്ടർ_കടലിടുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്