"ലേസർ പ്രിന്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
സ്ഥിത വൈദ്യുതി എന്ന തത്വമാണ് ലേസര്‍ പ്രിന്‍ററിന് പിന്നിലുള്ളത്. എതിര്‍ ചാര്‍ജ്ജുള്ള ആറ്റങ്ങള്‍ പരസ്പരം ആകര്‍ഷിക്കുന്നതുപോലെ എതിര്‍ വൈദ്യുത മണ്ഡലങ്ങളും പരസ്പരം ആകര്‍ഷിക്കും. ഇതിനെ അടിസ്ഥാനമാക്കിയാണ് ലേസര്‍ പ്രിന്‍ററില്‍ പ്രിന്‍റിങ്ങ് നടത്തുന്നത്. ഒരു ഫോട്ടോ കണ്ടക്ടീവ് ഡ്രം, ട്യൂണര്‍, കണ്‍ട്രോളര്‍, ലേസര്‍ അസംബ്ലി, ടോണര്‍ എന്നിവയാണ് ലേസര്‍ പ്രിന്‍ററിന്‍റെ പ്രധാന ഭാഗങ്ങള്‍.
===ഡ്രം===
ആദ്യം ഡ്രമ്മിന് ഒരു പോസിറ്റീവ് ചാര്‍ജ്ജ് നല്‍കും. വൈദ്യുത കറന്‍റ് ഒഴുകുന്ന ഒരു വയര്‍ വഴിയായിരിക്കും ഇത് നല്‍കുന്നത്. കൊറോണ വയര്‍ എന്നാണ് ഇതറിയപ്പെടുന്നത്. ചില പ്രിന്‍ററുകളില്‍ ഒരു ചാര്‍ജ്ജഡ് റോളര്‍ ആണ് ഈ ആവശ്യത്തിനായി ഉപയോഗിക്കുന്നത്. എങ്കിലും ഇവയുടെ പ്രവര്‍ത്തനതത്വം ഒന്നു തന്നെയാണ്. ഡ്രം കറങ്ങുമ്പോള്‍ ഒരു ചെറിയ ലേസര്‍ ബീം ഡിസ്ചാര്‍ജ്ജ് ചെയ്യുന്നത് വഴി പ്രിന്‍റ് ചെയ്യാനുള്ള വാക്കുകള്‍ അല്ലെങ്കില്‍ ചിത്രത്തിന്‍റെ വൈദ്യുത ചാര്‍ജ്ജ് കൊണ്ടുള്ള ഒരു പാറ്റേണ്‍ സൃഷ്ടിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ലേസർ_പ്രിന്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്