"ജ്ഞാനവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: scn:Gnosticismu; cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 46:
ആധുനികകാലത്തും ജ്ഞാനവാദം തത്ത്വചിന്തയേയും സംസ്കാരത്തേയും പലവിധത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. പ്രഖ്യത ഇംഗ്ലീഷ് കവി [[വില്യം ബ്ലേക്ക്|വില്യം ബ്ലേക്കിനെ]] (1757-1827)ജ്ഞാനവാദി ആയി കരുതുന്നവരുണ്ട്. ഇരുപതാം നൂറ്റാണ്‍ടിലെ മനോവിജ്ഞാനികളിള്‍ മുമ്പനായിരുന്ന [[കാള്‍ യുങ്ങ്]] (Carl Jung - 1875-1961) പോലും ജ്ഞാനവാദത്തിന്റെ ആകര്‍ഷണത്തില്‍ പെട്ടിരുന്നു. യുങ്ങിന്റെ മനഃശാസ്ത്രസിദ്ധാന്തങ്ങളില്‍ ജ്ഞാനവാദത്തിന്റെ നിഴല്‍ വീണിരുന്നു എന്നു പറയപ്പെടുന്നു. പ്ലെരോമയില്‍ നിന്നു ഡെമിയര്‍ജ് ഉയിരെടുത്തതും അബോധമനസ്സില്‍ നിന്നു 'ഈഗോ' ഉയര്‍ന്നുവരുന്നതും തമ്മിലുള്ള സമാനതകള്‍ യുങ്ങ് മനസ്സിലാക്കിയിരുന്നു. നാഗ് ഹമ്മാദിയില്‍ കണ്ടു കിട്ടിയ ജ്ഞാനവാദ ഗ്രന്ഥശേഖരം പരക്കെ ശ്രദ്ധിക്കപ്പെട്ടതിന്റെ കാരണക്കാരില്‍ യുങ്ങും ഉള്‍പ്പെടുന്നു. <ref>Stephen A. Hoeller - The Gnostic World View: A Brief Summary of Gnosticism http://www.webcom.com/gnosis/gnintro.htm</ref> ആ ശേഖരത്തിലെ ഗ്രന്ഥങ്ങളിലൊന്ന് ഒരു ഘട്ടത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ യുങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് വിലക്കുവാങ്ങി യുങ്ങിന് ജന്മദിനസമ്മാനമായി നല്‍കിയിരുന്നു. അത് ഇപ്പോള്‍ അറിയപ്പെടുന്നതു തന്നെ അദ്ദേഹത്തിന്റെ പേരില്‍ യുങ്ങ് കോഡക്സ് എന്നാണ്.
==അവലംബം==
== ആധാരസൂചി ==
 
<references/>
"https://ml.wikipedia.org/wiki/ജ്ഞാനവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്