"ധാതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: fiu-vro:Mineraal; cosmetic changes)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
=== ജലീയ പൂരിതലായനികളില്‍നിന്ന് ===
 
ധാതുരൂപവത്കരണത്തിന്റെ ഒരു പ്രധാന സ്രോതസ്സാണ് ജലീയ പൂരിത ദ്രാവകം. ജലീയ ദ്രാവകത്തില്‍ ലയിച്ചുചേര്‍ന്നിരിക്കുന്ന ധാതവ പദാര്‍ഥങ്ങള്‍ വിവിധ പ്രക്രിയകളിലൂടെ ഊറലിനു വിധേയമാകുമ്പോഴാണ് ധാതു രൂപവത്കരണം സംഭവിക്കുന്നത്. ലായക പദാര്‍ഥങ്ങളുടെ അക്ഷയ ഖനിയായ സമുദ്രജലം ബാഷ്പീകരണത്തിനു വിധേയമാകുന്നതിന്റെ ഫലമായി അതില്‍ ലയിച്ചുചേര്‍ന്നിരിക്കുന്ന ധാതവ പദാര്‍ഥങ്ങള്‍ ഖരപദാര്‍ഥങ്ങളിലായി അടിയുന്നത് (ഉദാ. ഉപ്പ്, ജിപ്സം) ഈ പ്രക്രിയയ്ക്ക് ഉദാഹരണമാണ്. ബാഷ്പീകരണ പ്രക്രിയയുടെ തോത് വര്‍ധിക്കുന്നതിന്വര്‍ദ്ധിക്കുന്നതിന് ആനുപാതികമായി മഗ്നീഷ്യം (Mg), പൊട്ടാസിയം (K) തുടങ്ങിയ ധാതുക്കളുടെ ഊറല്‍ സംഭവിക്കുന്നു.
 
ഉഷ്ണ നീരുറവകളും ഗെയ്സെറുകളും (Geysers) കാണപ്പെടുന്ന പ്രദേശങ്ങളില്‍ ഉഷ്ണജലം ഉന്നത മര്‍ദത്തിന്റെ സാന്നിധ്യത്തില്‍ താഴെത്തട്ടിലുള്ള ശിലാപദാര്‍ഥങ്ങളെ ലയിപ്പിച്ച് ഉപരിതലത്തിലെത്തിച്ച് നിക്ഷേപണവിധേയമാക്കുന്ന പ്രക്രിയ സാധാരണമാണ് (ഉദാ. യെല്ലോസ്റ്റോണ്‍ പാര്‍ക്കിലെ ഓപല്‍, ട്രാവെട്രിന്‍ നിക്ഷേപങ്ങള്‍). കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ ശോഷണം മൂലം രൂപംകൊള്ളുന്ന ഏക ധാതുവാണ് കാല്‍സ്യം കാര്‍ബണേറ്റ്. പൂരിത കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ സാന്നിധ്യത്തില്‍ മാത്രമേ കാല്‍സ്യം കാര്‍ബണേറ്റ് ജലത്തില്‍ ലയിക്കുകയുള്ളൂ. ജലത്തില്‍ ലയിച്ചുചേര്‍ന്നിരിക്കുന്ന കാല്‍സ്യം കാര്‍ബണേറ്റ് CO2-ന്റെ ശോഷണംമൂലം പുനഃക്രിസ്റ്റലീകരിക്കപ്പെടുന്നതിന്റെ ഫലമാണ് ലോകത്തിലുടനീളം കാണപ്പെടുന്ന ചുണ്ണാമ്പുകല്‍ ഗുഹകള്‍. ഈ രാസപ്രവര്‍ത്തനം ഉഭയദിശീയമായതിനാല്‍ CO2-ന്റെ ശോഷണം കാല്‍സ്യം കാര്‍ബണേറ്റിനെ സ്റ്റാലഗ്റ്റൈറ്റ്, സ്റ്റാലഗ്മൈറ്റ് എന്നിവയുടെ രൂപത്തില്‍ പുനര്‍നിക്ഷേപിക്കപ്പെടുന്നു. അരുവികളുടെയും പുഴകളുടെയും തീരങ്ങളില്‍ കാണപ്പെടുന്ന കാല്‍സിയമയ ടുഫയും (Calcareous tufa) സമാന പ്രക്രിയയുടെ ഫലമായാണ് രൂപംകൊള്ളുന്നത്.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/527734" എന്ന താളിൽനിന്ന് ശേഖരിച്ചത്