"ഡോൾഫിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: lv:Delfīni
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 32:
സമുദ്രജലജീവി പ്രദര്‍ശനശാലകളിലും [[അക്വേറിയം|അക്വേറിയങ്ങളിലും]] ചലച്ചിത്രങ്ങളിലും ടെലിവിഷനിലും മറ്റും പ്രദര്‍ശിക്കപ്പെടുന്നത് നീണ്ട മോന്ത(bottle-nosed)യുള്ള ഡോള്‍ഫിനുകളെയാണ്. കാലിഫോര്‍ണിയയിലെ സമുദ്രജല അക്വേറിയങ്ങളില്‍ വ്യാപകമായി കാണപ്പെടുന്ന ഒരിനമാണ് ലജിനോറിങ്കസ് ഒബ്ലിക്വിഡെന്‍സ് (Lagenorhycchus obliquidens) എന്ന പസിഫിക് ഡോള്‍ഫിനുകള്‍. ഇവ 1.75-3.6 മീ. വരെ നീളമുള്ളവയാണ്. ശരീരത്തിന്റെ ഉപരിഭാഗത്തിന് കറുപ്പോ സ്ലേറ്റിന്റെ നിറമോ ആയിരിക്കും; കീഴ്ഭാഗത്തിന് മങ്ങിയനിറവും. എന്നാല്‍ തുഴകള്‍ക്ക് പൊതുവേ കറുപ്പുനിറമായിരിക്കും. വായയുടെ വളഞ്ഞ ഭാഗം നീണ്ട മോന്തയുമായി ചേര്‍ന്നിരിക്കുന്നതിനാല്‍ എല്ലായ്പ്പോഴും ചിരിക്കുന്ന പ്രതീതി ഉളവാക്കും. വിവിധ രീതിയിലുള്ള അഭ്യാസങ്ങളും വിനോദങ്ങളും പരിശീലിപ്പിച്ച് പല പ്രദര്‍ശനങ്ങള്‍ക്കും ഇവയെ ഉപയോഗപ്പെടുത്തിവരുന്നു. പകല്‍സമയങ്ങളില്‍ വളരെ ചുറുചുറുക്കോടെ കാണപ്പെടുന്ന ഡോള്‍ഫിനുകള്‍ വിശ്രമിക്കുന്നത് രാത്രികാലങ്ങളിലാണ്. ശ്വാസോച്ഛ്വാസത്തിനായി ഇടയ്ക്കിടയ്ക്ക് ജലോപരിതലത്തിലെത്തേണ്ടതിനാല്‍ ഇവയ്ക്ക് വിശ്രമസമയം വളരെ കുറവായിരിക്കും. പെണ്‍ ഡോള്‍ഫിനുകള്‍ സാധാരണ ഉറങ്ങുമെങ്കിലും ആണ്‍ ഡോള്‍ഫിനുകള്‍ അപൂര്‍വമായി മാത്രമേ ഉറങ്ങാറുള്ളൂ.
 
ഡോള്‍ഫിനുകള്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍ ഇവയുടെ ഹൃദയമിടിപ്പിനെ ഏറെ സ്വാധീനിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജലോപരിതലത്തില്‍ ഇവയുടെ ഹൃദയമിടിപ്പിന്റെ നിരക്ക് മിനിട്ടില്‍ 108 പ്രാവശ്യവും ജലാന്തര്‍ഭാഗത്ത് 50 പ്രാവശ്യവും ആയിരിക്കുമെന്നാണ് പരീക്ഷണങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. വെള്ളത്തിനടിയിലായിരിക്കുമ്പോള്‍ പ്രാണവായുവിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനു വേണ്ടിയാണ് ഈ അനുകൂലനം. ഡോള്‍ഫിനുകളുടെ ശരീരചര്‍മത്തിനടിയിലുള്ള കൊഴുപ്പുപാളി (blubber) ശരീരോഷ്മാവ് (36.6-37.2 °C) ക്രമീകരിക്കുന്നതിനും നിലനിറുത്തുന്നതിനും സഹായിക്കുന്നു. ചര്‍മത്തിലെ രക്തധമനികളുടെ കുറവ് ശരീരോഷ്മാവ് നഷ്ടപ്പെടാതിരിക്കാന്‍ സഹായകമാകുന്നു. വളരെ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ശരീരത്തിലുത്പാദിപ്പിക്കപ്പെടുന്ന വര്‍ധിച്ചവര്‍ദ്ധിച്ച ചൂട് പുറത്തേക്കുവിടാനായി ചിറകു(ളശി)കളിലെ രക്തചംക്രമണ വേഗത വര്‍ധിപ്പിക്കുകയാണ്വര്‍ദ്ധിപ്പിക്കുകയാണ് ഇവയുടെ പതിവ്. ഇതും ശരീരോഷ്മാവ് നിയന്ത്രിക്കുവാന്‍ സഹായകമാണ്. വിശ്രമിക്കുമ്പോഴും മെല്ലെ സഞ്ചരിക്കുമ്പോഴും രക്തചംക്രമണ വേഗത കുറയുമെങ്കിലും ശരീര താപനില നിലനിറുത്താന്‍ ഇവയ്ക്കു സാധിക്കും. ഘ്രാണേന്ദ്രിയങ്ങള്‍ ശോഷിച്ചു പോയതിനാല്‍ ഡോള്‍ഫിനുകളെ അനോസ്മാറ്റിക് (anosmatic) എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
 
സമുദ്രജലത്തിന്റെ അപവര്‍ത്തനാങ്കത്തിനനുസരണമായി കണ്ണുകള്‍ രൂപാന്തരപ്പെട്ടിരിക്കുന്നതിനാല്‍ ഡോള്‍ഫിനുകള്‍ക്ക് ഹ്രസ്വദൃഷ്ടിയാണുള്ളത്. 15 മീ. വരെ ദൂരത്തിലുള്ളതെന്തും ഡോള്‍ഫിനു കാണാന്‍ കഴിയും.
വരി 42:
പൊതുവേ സമൂഹങ്ങളായിട്ടാണ് ഡോള്‍ഫിനുകള്‍ ജീവിക്കുന്നത്. മത്തി, ചെറുമത്തി, ചെറിയ മത്സ്യങ്ങള്‍ തുടങ്ങിയവയെ ഇവ ആഹാരമാക്കുന്നു.
 
മാര്‍ച്ചു മുതല്‍ മേയ് വരെയുള്ള മാസങ്ങളാണ് ഡോള്‍ഫി നുകളുടെ പ്രജനനകാലം. ഗര്‍ഭകാലം 10-12 മാസക്കാലമാണ്. പ്രസവസമയം അടുക്കുമ്പോള്‍ പെണ്‍ഡോള്‍ഫിന്‍ പുറപ്പെടുവിക്കുന്ന പ്രത്യേക ശബ്ദം അക്കൂട്ടത്തില്‍പ്പെടുന്ന പെണ്‍ഡോള്‍ ഫിനുകളെയെല്ലാം അങ്ങോട്ടാകര്‍ഷിക്കുന്നു. പ്രസവിച്ചയുടനെ തന്നെ കുഞ്ഞിനെ ജലോപരിതലത്തിലേക്കുയര്‍ന്ന് ശ്വസിക്കാന്‍ മാതാവ് സഹായിക്കുന്നു. ഉദരത്തിനടിയിലെ ചെറുചാലുകള്‍ക്കകത്തായുള്ള ഭാഗത്താണ് സ്തനാഗ്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. മാതൃഡോള്‍ഫിനുകള്‍ വേഗത കുറച്ചു നീന്തിയും ഒരു വശത്തേക്കു ചരിഞ്ഞുകിടന്നു സഞ്ചരിച്ചും സ്തനമാംസപേശികളുടെ മര്‍ദം വര്‍ധിപ്പിച്ചുകൊണ്ട്വര്‍ദ്ധിപ്പിച്ചുകൊണ്ട് കുഞ്ഞിന്റെ വായിലേക്കു പാല്‍ ചീറ്റിക്കൊടുക്കുകയാണു പതിവ്. ഓരോ അരനിമിഷത്തിനുള്ളിലും ശ്വസനത്തിനായി ജലോപരിതലത്തിലെത്തേണ്ടതിനാല്‍ മുലയൂട്ടല്‍ വളരെ ഹ്രസ്വമായ പ്രക്രിയയായി മാറുന്നു. ജനിച്ചയുടനേതന്നെ ഡോള്‍ഫിന്‍ക്കുഞ്ഞുങ്ങള്‍ക്കു നീന്താന്‍ കഴിയുന്നതിനാല്‍ രണ്ടാഴ്ചയോളം ഇവ മാതാവിനോടൊപ്പം സഞ്ചരിക്കുന്നു. 16 മാസം പ്രായമാകുന്നതുവരെ മാതാവ് കുഞ്ഞുങ്ങളെ പരിപാലിക്കാറുണ്ട്. ജനിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ പല്ലുകള്‍ പുറത്തുവരുന്നു. പ്രായപൂര്‍ത്തിയായ ഡോള്‍ഫിനുകളുടെ ഇരു താടികളിലുമായി നിരവധി കോണാകൃതിയിലുള്ള പല്ലുകളുണ്ടായിരിക്കും. ഡോള്‍ഫിനുകള്‍ക്ക് 20 മുതല്‍ 25 വരെ വയസ്സ് ആയുസ്സുള്ള തായി കണക്കാക്കപ്പെട്ടിരിക്കുന്നു.
 
 
"https://ml.wikipedia.org/wiki/ഡോൾഫിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്