"ജൊഹാൻ ബ്രാംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം പുതുക്കുന്നു: ar:يوهانس برامس; cosmetic changes
വരി 1:
[[Imageപ്രമാണം:JohannesBrahms.jpg|thumb|240px|right|upright|പത്തൊന്‍പതാം നൂറ്റാണ്ടിലെ ജര്‍മ്മന്‍ സംഗീതജ്ഞന്‍, ജൊഹാന്‍ ബ്രാംസ്]]
'''ജൊഹാന്‍ ബ്രാംസ്''' പത്തൊന്‍പതാം നൂറ്റാണ്ടിലെ (ജനനം: മേയ് 7 1833 – ഏപ്രില്‍ 3 1897), ഒരു [[ജര്‍മ്മനി|ജര്‍മ്മന്‍]] സംഗീതരചയിതാവും പിയാനോവാദകനും ആയിരുന്നു. കാല്പനികയുഗത്തിലെ ഒന്നാം‌കിട സംഗീതജ്ഞന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ഹാംബര്‍ഗില്‍ ജനിച്ച ബ്രാംസിന്റെ മുഖ്യപ്രവര്‍ത്തനരംഗം [[ഓസ്ട്രിയ|ഓസ്ട്രിയയിലെ]] [[വിയന്ന]] ആയിരുന്നു. അവിടത്തെ സംഗീതലോകത്തിന്റെ നേതാവായിരുന്നു അദ്ദേഹം. ജീവിതകാലത്ത് ബ്രാംസിന്റെ ജനപ്രീതിയും സ്വാധീനവും ഗണ്യമായിരുന്നു; പത്തൊന്‍പതാം നൂറ്റാണ്ടിലെ വാദ്യവൃന്ദകന്‍ ഹാന്‍സ് വോണ്‍ ബ്യൂലോയുടെ ഒരു നിരീക്ഷണത്തെ പിന്തുടര്‍ന്ന്, ബ്രാംസിനെ, ജോണ്‍ സെബാസ്റ്റിന്‍ ബാക്ക്, [[ബീഥോവന്‍|ലുഡ്‌വിഗ് വാന്‍ ബീഥോവന്‍]] എന്നിവരോടൊപ്പം സംഗീതലോകത്തെ മൂന്നു 'ബി'-കളില്‍ ഒരുവനായി കണക്കാക്കാറുണ്ട്.
 
[[പിയാനോ]], സിംഫണി വാദ്യവൃന്ദങ്ങള്‍ , ശബ്ദസംഗീതം, പല്ലവി, ചേംബര്‍ സമഷ്ടി എന്നിവയ്ക്കുവേണ്ടിയെല്ലാം ബ്രാംസ് സംഗീതരചന നടത്തി. കഴിവുറ്റ ഒരു പിയാനോവാദകന്‍ കൂടി ആയിരുന്ന അദ്ദേഹം, തന്റെ രചനകളില്‍ പലതിന്റേയും ആദ്യത്തെ അവതരണം സ്വയം നടത്തി. നിപുണപിയാനോവാദക ക്ലാരാ ഷൂമാന്‍, വയലിന്‍വാദകന്‍ ജോസഫ് ജോവാക്കീം എന്നിവരെപ്പോലെയുള്ള ഒന്നാംകിട കലാകാരന്മാരൊടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. ബ്രാംസിന്റെ രചനകളില്‍ പലതും ആധുനികകാലത്ത്, സംഗീതാവരണങ്ങളിലെ പതിവ് ഇനങ്ങളായിത്തീര്‍ന്നിരിക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത പരിപൂര്‍ണ്ണതാവാദി (perfectionist) ആയിരുന്ന ബ്രാംസ്, തന്റെ പല രചനകളും നശിപ്പിച്ചുകളയുകയോ പ്രസിദ്ധീകരിക്കാതെ വിട്ടുകളയുകയോ ചെയ്തു.
 
 
ബ്രാംസ് ഒരേസമയം പാരമ്പര്യവാദിയും നവീകര്‍ത്താവും ആയിരുന്നു. അദ്ദേഹത്തിന്റെ സംഗീതം വേരോടിച്ചിരുന്നത്, ബരോക്ക്, ക്ലാസിക്കല്‍ സംഗീതനായകന്മാര്‍ വികസിപ്പിച്ച ഘടനകളിലും രചനാസങ്കേതങ്ങളിലുമാണ്. ബാച്ചിന്റെ സംഗീതം ആശ്രയിച്ച 'കൗണ്ടര്‍പോയിന്റ്" എന്ന സങ്കീര്‍ണ്ണവും നിഷ്ഠാപൂര്‍വകവുമായ രചനാരീതിയിലും, [[ബീഥോവന്‍]] വികസിപ്പിച്ചെടുത്ത 'വൃദ്ധി' എന്ന രീതിയിലും ബ്രാംസ് വിദഗ്ദ്ധനായിരുന്നു. [[ജര്‍മ്മനി|ജര്‍മ്മന്‍]] സംഗീതത്തിലെ 'അഭിവന്ദ്യമായ' ഘടകങ്ങളുടെ 'വിശുദ്ധിയെ' മാനിച്ചുകൊണ്ട് അവയെ കാല്പനികമായ ഒരു വാഗ്സംബ്രദായത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ആ ശ്രമത്തില്‍ ബ്രാംസ് തന്ത്രീലയത്തിലേക്കും ഗാനമാധുരിയിലേക്കും പുതിയ വഴികള്‍ തുറന്നു. സമകാലീനരില്‍ പലരും അദ്ദേഹത്തിന്റെ സംഗീതം ആവശ്യത്തിലധികം അക്കാദമിക് ആണെന്നു കരുതി. അതേസമയം ബ്രാംസിന്റെ സംഭാവനകളും നൈപുണ്യവും പുരോഗമനവാദിയായ ആര്‍നോള്‍ഡ് ഷോഅന്‍ബര്‍ഗ്ഗ് മുതല്‍ യാഥാസ്ഥിതികനായ എഡ്‌വേഡ് എല്‍ഗാര്‍ വരേയുള്ളവര്‍ അംഗീകരിച്ചിട്ടുണ്ട്. ബ്രാംസിന്റെ ഉദ്യുക്തവും സുഘടിതവുമായ രചനകള്‍ ‍, ഒരു തലമുറക്കാലം സംഗീതജ്ഞന്മാര്‍ക്കെല്ലാം തുടക്കവും പ്രചോദനവും ആയിരുന്നു.
 
== ജീവിതം ==
=== തുടക്കം ===
[[Imageപ്രമാണം:Brahms geburtshaus in Hamburg.jpg|thumb|upright|left|ഹാംബര്‍ഗ്ഗില്‍ ബ്രാംസ് ജനിച്ച വീടിരുന്ന കെട്ടിടത്തിന്റെ 1891-ലെ ചിത്രം.]]
പട്ടണത്തില്‍ സംഗീതരംഗത്ത് ഉപജീവനമാര്‍ഗ്ഗം തേടിയാണ് ബ്രാംസിന്റെ പിതാവ് ജൊഹാന്‍ ജേക്കബ് ബ്രാംസ് ഹാംബര്‍ഗ്ഗിലെത്തിയത്. പല സംഗീതോപകരണങ്ങളിലും വൈദഗ്ധ്യമുണ്ടായിരുന്ന അദ്ദേഹം, കുഴല്‍ ഇരട്ട ബാസ് എന്നിവയുടെ വാദകനായിട്ടണ് ഏറെയും തൊഴില്‍ കിട്ടിയത്. അവിവാഹിതയായിരുന്നെങ്കിലും തന്നേക്കാള്‍ 17 വയസ്സ് മൂപ്പുണ്ടായിരുന്ന ഹെന്‍‌റീക്കാന്‍ ക്രിസ്റ്റേന്‍ നിസ്സനെ അദ്ദേഹം വിവാഹം കഴിച്ചു. ആദ്യം പട്ടണത്തിലെ തുറമുഖത്തിനടുത്ത് താമസിച്ച അവര്‍ ആറുമാസത്തിനു ശേഷം ഹാംബര്‍ഗ്ഗിന്റെ വടക്കന്‍ അതിര്‍ത്തിയിലുള്ള ഡാംടോര്‍വാളിലേക്ക് താമസം മാറ്റി.
 
മകന് ആദ്യത്തെ സംഗീതപരിശീലനം നല്‍കിയത് ജൊഹാന്‍ ജേക്കബ് തന്നെയാണ്. ഏഴാമത്തെ വയസ്സില്‍ അദ്ദേഹം ഓട്ടോ ഫ്രീഡ്രീച്ച് വില്‍ബാള്‍ഡ് കോസ്സലിനു കീഴില്‍ പിയാനോ അഭ്യസിക്കാന്‍ തുടങ്ങി. വേശ്യാലയങ്ങള്‍ കൂടി ആയി പ്രവര്‍ത്തിച്ചിരുന്ന മദ്യശാലകളില്‍ പിയാനോ വായിക്കാന്‍ കൗമാരപ്രായത്തിന്റെ തുടക്കത്തില്‍ ബ്രാംസ് നിര്‍ബന്ധിതനായി എന്നൊരു പഴയ കഥയുണ്ട്; ഈ കഥ നുണയാണെന്ന് അടുത്തകാലത്ത് ബ്രാംസ് പണ്ഡിതന്‍ കുര്‍ട്ട് ഹോഫ്മാന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ കഥ ബ്രാംസില്‍ നിന്നുതന്നെ ഉടലെടുത്തതായതിരിക്കണമെന്ന ന്യായത്തില്‍ ‍, ചിലര്‍ ഹോഫ്മാന്റെ അഭിപ്രായം തള്ളിക്കളയുന്നു.<ref>കുര്‍ട്ട് ഹോഫ്മാന്‍, ''ജോഹാന്‍ ബ്രാംസും ഹാംബര്‍ഗും'' (Reinbek, 1986) (ജര്‍മ്മന്‍ ഭാഷയിലാണിത്: വേശ്യാലയങ്ങളിലെ പിയാനോവാദനത്തെക്കുറിച്ചുള്ള പഴയകഥയുടെ വിസ്തരിച്ചുള്ള തിരസ്കാരം ഇതിലുണ്ട്. ബാലനായിരുന്ന ബ്രാംസിനെ അറിഞ്ഞിരുന്നവരുടെ രചനകളും അത്തരം സ്ഥാപനങ്ങളില്‍ കുട്ടികളെ ജോലിക്കുനിയോഗിക്കുന്നതിനെതിരെ ഹാംബര്‍ഗ്ഗിലുണ്ടായിരുന്ന കര്‍ശനമായ നിയമങ്ങളും ഒക്കെ ഹോഫ്മാന്‍ ഉദ്ധരിക്കുന്നുണ്ട്.</ref><ref>{{cite journal |last= Swafford|first= Jan |authorlink= |coauthors= |year=2001|month= |title= Did the Young Brahms Play Piano in Waterfront Bars?|journal=19th-century Music |volume= Vol. 24|issue=No. 3|pages= 268–275|id= |url= http://links.jstor.org
/sici?sici=0148-2076(200121)24%3A3%3C268%3ADTYBPP%3E2.0.CO%3B2-H|accessdate= 2007-10-30|doi= 10.1525/ncm.2001.24.3.268}}</ref> അതേസമയം അടുത്തകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ബ്രാംസിന്റെ കത്തുകളും ഈ കഥയുടെ വിശ്വസനീയത കളഞ്ഞു. അദ്ദേഹം ജോലിചെയ്തിരുന്ന സ്ഥാപനങ്ങള്‍ ഹാംബര്‍ഗ്ഗില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന മാന്യമായ സ്ഥലങ്ങളിലായിരുന്നു. ആ പ്രദേശങ്ങള്‍ ചേരികളായി മാറിയത് പിന്നീടാണ്. <ref>[http://sobs.org/chilocal/kameczura/styraavins/robkamavinshome.html Unearthing Johannes, Robert Kameczura]</ref>
 
== അവലംബം ==
 
<references/>
 
[[Categoryവര്‍ഗ്ഗം:പാശ്ചാത്യ സംഗീതജ്ഞര്‍]]
 
[[af:Johannes Brahms]]
[[an:Johannes Brahms]]
[[ar:يوهانس برامزبرامس]]
[[arz:يوهانيس برامس]]
[[bat-smg:Johannes Brahms]]
"https://ml.wikipedia.org/wiki/ജൊഹാൻ_ബ്രാംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്