"ഒപ്റ്റിക്കൽ ഫൈബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
===അപവര്‍ത്താനാങ്കം (Refractive Index) ===
പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്ന വേഗതയും ഒരു വസ്തുവിലൂടെ സഞ്ചരിക്കുന്ന വേഗതയും തമ്മിലുള്ള അനുപാതമാണ് ആ വസ്തുവിന്റെ അപവര്‍ത്തനാങ്കം എന്നു പറയുന്നത്. തത്വത്തില്‍ ശൂന്യതയുടെ അപവര്‍ത്തനാങ്കം 1 ആയിരിക്കും. സാധാരണയായി ക്ലാഡിങ്ങിന്റെ അപവര്‍ത്തനാങ്കം 1.46 ഉം കോറിന്റെ അപവര്‍ത്തനാങ്കം 1.48 ഉം ഒക്കെയാണ് സ്വീകരിക്കാറുള്ളത്.
 
===പൂര്‍ണ്ണ ആന്തരിക പ്രതിഫലനം ===
{{Main|പൂര്‍ണ്ണ ആന്തരിക പ്രതിഫലനം}}
രണ്ട് മാധ്യമങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന ഒരു തലത്തില്‍ സാന്ദ്രത കൂടിയ മാധ്യമത്തില്‍ നിന്നും കുറഞ്ഞ മാധ്യമത്തിലേക്ക് ഒരു പ്രകാശ രശ്മി ഒരു പ്രത്യേക ക്രിട്ടിക്കല്‍ കോണിനേക്കാള്‍ കൂടിയ കോണില്‍ പതിച്ചാല്‍ ആ രശ്മി, സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്ക് കടന്നു പോകൂന്നതിനു പകരം തിരിച്ച് സാന്ദ്രത കൂടിയ മാധ്യമത്തിലേക്ക് തന്നെ പ്രതിഫലിപ്പിക്കപ്പെടും. പ്രകാശത്തിന്റെ ഈ പ്രതിഭാസം ആണ് പൂര്‍ണ്ണ ആന്തരിക പ്രതിഫലനം എന്നറിയപ്പെടുന്നത്.
 
ഇവിടെ കോറിന്റെ സാന്ദ്രത ക്ലാഡിങ്ങിനേക്കാള്‍ കൂടുതലായതിനാല്‍ കോറില്‍ നിന്നും ക്ലാഡിങ്ങിലേക്ക് പ്രകാശരശ്മികള്‍ നിശ്ചിത പതനകോണില്‍ കൂടുതല്‍ ചെരിഞ്ഞു പതിക്കുമ്പോള്‍ ആ രശ്മി കോറിലേക്ക് തന്നെ പ്രതിഫലിപ്പിക്കപ്പെടുന്നു. അങ്ങനെ പ്രകാശം കോറിലൂടെ തന്നെ സംവഹിക്കപ്പെടുന്നു.
 
 
 
"https://ml.wikipedia.org/wiki/ഒപ്റ്റിക്കൽ_ഫൈബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്