"വിക്കിപീഡിയ:തിരുത്തൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
===സഹായമനസ്കനായിരിക്കുക: വിശദീകരണം നല്‍കുക===
''സഹായമനസ്കനായിരിക്കുക: നിങ്ങളുടെ തിരുത്തലുകള്‍ വിശദീകരിക്കുക''. നിങ്ങള്‍ ലേഖനങ്ങളിലെ കൂടുതല്‍ മൗലികവും വിവാദപരവുമായ കാര്യങ്ങളില്‍ തിരുത്തലുകള്‍ നടത്തുമ്പോള്‍ വിശദീകരണം നല്‍കുക. ചെറിയ തിരുത്തലുകള്‍ക്ക് അനുയോജ്യമായ തിരുത്തല്‍ ചുരുക്കം നല്‍കാവുന്നതാണ്‌. കൂടുതല്‍ വലുതും പ്രാധാന്യവുമുള്ള മാറ്റങ്ങള്‍ക്ക് തിരുത്തല്‍ താളിലെ ചുരുക്കം ചേര്‍ക്കാനുള്ള സ്ഥലം മതിയാകാതെ വന്നേക്കാം, അത്തരം അവസരങ്ങളില്‍ സം‌വാദം താളില്‍ ആവശ്യമായ കുറിപ്പ് ചേര്‍ക്കുക. ഓര്‍ക്കുക, സം‌വാദം താളില്‍ ചേര്‍ക്കുന്ന കുറിപ്പുകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നവയാണ്‌, തെറ്റിദ്ധാരണകള്‍ വരാനിടവരാതെ നോക്കുകയും തിരുത്തല്‍ യുദ്ധം നടത്തുന്നതിനേക്കാള്‍ സം‌വാദത്തിന്‌ പ്രോല്‍സാഹിപ്പിക്കുകയാണ്‌ ചെയ്യേണ്ടത്.
 
ഒരു താള്‍ മാറ്റിയെഴുതണമെന്നോ അതില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തണമെന്നോ നിങ്ങള്‍ ചിന്തിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്കതുമായി മുന്നോട്ടുപോകാം, നിങ്ങളത് ചെയ്യുക. ചര്‍ച്ചാപ്രധാന്യമുള്ളതെന്നു കരുതുന്ന പഴയ ഉള്ളടക്കങ്ങള്‍ സം‌വാദം താളില്‍ സൂക്ഷിച്ചുവയ്ക്കുക, കൂടെ നിങ്ങളത് എന്തിനു ചെയ്തു എന്നതിനൊരു വിശദീകരണമായി ഒരു കുറിപ്പും ചേര്‍ക്കുക. (വലിയമാറ്റങ്ങളുടെ കാര്യത്തില്‍, താളിന്റെ നാള്‍വഴിയില്‍ പോയി നിങ്ങള്‍ മാറ്റുന്നതിനു മുന്‍പുള്ള പതിപ്പിന്റെ യു.ആര്‍.എല്‍. കണ്ടെത്തി അതുകൂടി സം‌വാദം താളില്‍ നല്‍കുന്നത് സൗകര്യപ്രദമായിരിക്കും.) വ്യക്തമായ തെറ്റായ കാര്യങ്ങളാണ്‌ നിങ്ങള്‍ നീക്കം ചെയ്യുന്നതെങ്കില്‍കൂടി അത് നീക്കംചെയ്യാനുള്ള കാരണം വ്യക്തമാക്കുന്ന കുറിപ്പ് നല്‍കുക, മറ്റാരെങ്കിലും അത് ശരിയെന്നു കരുതിതുന്നവയായിരിക്കാം, അതിനാലായിരിക്കാം അത് ലേഖനത്തില്‍ ചേര്‍ക്കപ്പെട്ടതും, കുറിപ്പ് നല്‍കുന്നതുവഴി ആ അബദ്ധം ഭാവിയില്‍ വീണ്ടും ആവര്‍ത്തിക്കുന്നതിനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയും.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരുത്തൽ_നയം" എന്ന താളിൽനിന്ന് ശേഖരിച്ചത്