"രാജാകേശവദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇംഗ്ലീഷ് വിക്കി താളിന്റെ പരിഭാഷ
വരി 3:
 
== ആദ്യകാലം ==
[[കുന്നത്തൂര്‍|കുന്നത്തൂരുള്ള]] കീര്‍ത്തിമംഗലം വീട്ടില്‍ 1745 മാര്‍ച്ച് 17-ന് രാമന്‍ പിള്ളയുടെ മരുമകനായിട്ടാണ് കേശവപ്പിള്ളയുടെ ജനനം. '''രാമന്‍ കേശവപ്പിള്ള''' എന്നായിരുന്നു ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര്. [[മരുമക്കത്തായം]] നിലനിന്നിരുന്ന കാലഘട്ടമായിരുന്നതുകൊണ്ട് തന്റെ അമ്മാവനായിരുന്ന രാമന്‍പിള്ളയുടെ പേര്‍ അദ്ദേഹത്തിന്റെ പേരിനോട് ചേര്‍ത്തിരുന്നു. അമ്മ കാളിയമ്മപ്പിള്ളയും അച്ഛന്‍ തിരുവിതാംകൂര്‍ സൈന്യത്തില്‍ ഉന്നതപദവി വഹിച്ച മാന്യനും ആയിരുന്നു. പടത്തലവന്റെ പദവി ഉപേക്ഷിച്ച് പിതാവ് സന്യാസം സ്വീകരിച്ച് കാശിക്കുതിരിച്ചതോടെ കുടുംബഭാരം കേശവന്റെ തലയിലായി. ശരിയായ വിദ്യാഭ്യാസം ഇദ്ദേഹത്തിനു ലഭിച്ചിരുന്നില്ലെങ്കിലും, ഇദ്ദേഹത്തിന്റെ കഴിവുകള്‍ കണ്ടറിഞ്ഞ് പ്രദേശത്തെ ഒരുകച്ചവടപ്രമാണിയായിരുന്ന കച്ചവടക്കാരനായപൂവാറ്റ് പോക്ക് മൂസ്പോക്കുമൂസ മരയ്ക്കാര്‍ അദ്ദേഹത്തിന്റെ കടയില്‍ കേശവപ്പിള്ളയെ കണക്കുകള്‍ നോക്കുന്നതിനായി നിയമിച്ചിട്ടുണ്ടായിരുന്നുനിയമിച്ചു. നന്നേ ചെറുപ്പത്തിലേ കണക്കില്‍ പ്രത്യേകപാടവം കേശവപ്പിള്ളയ്ക്ക് ഉണ്ടായിരുന്നു. കേശവപിള്ളവഴി മരയ്ക്കാരുടെ കച്ചവടം അഭിവൃദ്ധി പ്രാപിച്ചു. തന്റെ കപ്പല്‍ക്കച്ചവടത്തിന്റെ ചുമതലകളെല്ലാം മരയ്ക്കാര്‍ അദ്ദേഹത്തെ ഏല്പിച്ചു. ഹിന്ദുസ്ഥാനി, പേര്‍ഷ്യന്‍, ഡച്ച് തുടങ്ങിയ ഭാഷകള്‍ സ്വായത്തമാക്കുന്നതിനും സാമ്പത്തികവിജ്ഞാനം നേടുന്നതിനും ഈ അവസരം അദ്ദേഹം ഉപയോഗിച്ചു.
 
== രാജകീയ ഭരണത്തില്‍ ==
"https://ml.wikipedia.org/wiki/രാജാകേശവദാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്