"ഡെവോണിയൻ കാലഘട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fa:دوونین
(ചെ.) യന്ത്രം: ശൈലീവല്‍ക്കരിക്കുന്നു
വരി 17:
1839-ല്‍ ബ്രിട്ടിഷ് ഭൂവിജ്ഞാനികളായ ആദം ഷെഡ്ജ്വിക്കും (Adam Sedgwick) ആര്‍.ഐ. മര്‍ച്ചിസണും (R.I.Murchison) തെക്കുപടിഞ്ഞാറന്‍ [[ഇംഗ്ലണ്ട്|ഇംഗ്ളണ്ടിലെ]] ഡെവണ്‍ഷെയറില്‍ നടത്തിയ പഠനങ്ങളെ അവലംബിച്ചാണ് ഡെവോണിയന്‍ ശിലാസമൂഹം ആദ്യമായി നിര്‍ണയിക്കപ്പെട്ടത്. ഡെവണ്‍ഷെയറില്‍ നിന്നാണ് ഡെവോണിയന്‍ എന്ന നാമം നിഷ്പന്നമായിട്ടുള്ളത്. ഡെവണ്‍ഷെയര്‍, കോണ്‍വാള്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ ഡെവോണിയന്‍ ശിലാനിക്ഷേപങ്ങള്‍ക്ക് 3000 മുതല്‍ 3200 മീറ്റര്‍ വരെ കനമുണ്ട്. പ്രധാനമായും [[മണല്‍ക്കല്ല്]], [[സ്ളേറ്റ്]], [[ചുണ്ണാമ്പുകല്ല്]], [[കോണ്‍ഗ്ളോമെറേറ്റ്]], [[അഗ്നിപര്‍‌വ്വതം|അഗ്നിപര്‍വതക്ഷാരം]], ലാവാസ് തരം എന്നിവയാല്‍ നിബിഡമാണ് ഈ ശിലാസഞ്ചയം.
 
ഇംഗ്ളണ്ടിനു പുറമേ, വടക്കുകിഴക്കന്‍ [[ഫ്രാന്‍സ്]], [[ജര്‍മ്മനി|പശ്ചിമ ജര്‍മനി]], [[ബല്‍ജിയം|ഉത്തര ബല്‍ജിയം]] എന്നിവിടങ്ങളിലും [[ഏഷ്യ|ഏഷ്യയില്‍]] വ്യാപകമായും ഡെവോണിയന്‍ ശിലാസമൂഹങ്ങള്‍ ഉപസ്ഥിതമായിട്ടുണ്ട്. [[റഷ്യ|റഷ്യയില്‍]] റഷ്യന്‍ പ്ളാറ്റ്ഫോമിനടിയില്‍ നിക്ഷിപ്തമായിട്ടുള്ള ഡെവോണിയന്‍ ശിലാ സമൂഹങ്ങള്‍ ലെനിന്‍ഗ്രാഡ്, യൂറാള്‍ മേഖലകളില്‍ അനാച്ഛാദനം ചെയ്യപ്പെട്ടിരിക്കുന്നു. [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയിലെ]] ഏറ്റവും നല്ല ഡെവോണിയന്‍ ശ്രേണി 1842-ല്‍ ജയിംസ് ഹാള്‍ (James Hall) [[ന്യൂയോര്‍ക്ക്|ന്യൂയോര്‍ക്കില്‍]] നിര്‍ണയിച്ചു. ന്യൂയോര്‍ക്കിനു പുറമേ, റോക്കി പര്‍വതനിരകളുടെ വിവിധ ഭാഗങ്ങളില്‍ പശ്ചിമ കോര്‍ഡില്ലെറന്‍ (cordilleran) വലയത്തിലും ഡെവോണിയന്‍ ശിലാസഞ്ചയങ്ങള്‍ വ്യാപകമായി കാണപ്പെടുന്നുണ്ട്. [[തെക്കേ അമേരിക്ക]], [[അന്റാര്‍ട്ടിക്ക]], [[ആസ്ട്രേലിയഓസ്ട്രേലിയ]], [[ആഫ്രിക്ക]], [[ഇന്ത്യ]] എന്നിവിടങ്ങളിലും ഡെവോണിയന്‍ ശിലകള്‍ കാണാം.
 
വന്‍കരകളില്‍ രൂപംകൊണ്ട ഡെവോണിയന്‍ നിക്ഷേപങ്ങളില്‍ പൊതുവേ മരുഭൂമണല്‍ക്കല്ല്, തടാകനിക്ഷേപങ്ങള്‍, നദീജന്യ അവ സാദങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. സവിശേഷമായ ചുവപ്പു നിറം ഇവയുടെ പ്രത്യേകതയാണ്. 1841-ല്‍ ഹ്യൂ മില്ലര്‍ (Hugh Miller) ഡെവോണിയന്‍ വന്‍കരാനിക്ഷേപങ്ങളെ ആദ്യമായി വിശദമായ ഗവേഷണപഠനങ്ങള്‍ക്കു വിധേയമാക്കി. [[സ്കോട്ട്ലന്‍ഡ്]], [[ഗ്രീന്‍ ലന്‍ഡ്]], [[കാനഡ|കനേഡിയന്‍]] [[ആര്‍ട്ടിക്|ആര്‍ക്ടിക്ദ്വീപുകളുടെ]] ഭാഗങ്ങള്‍, അമേരിക്കയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ ഡെവോണിയന്‍ വന്‍കരാ നിക്ഷേപങ്ങളെ മില്ലര്‍ 'ഓള്‍ഡ് റെഡ് സാന്‍ഡ് സ്റ്റോണ്‍' എന്നു വിശേഷിപ്പിച്ചു. ഇംഗ്ളണ്ടിലാണ് ഇത്തരം നിക്ഷേപങ്ങള്‍ ഏറ്റവും പ്രകടമായി കാണപ്പെടുന്നത്.
വരി 23:
ഡെവോണിയന്‍ ശിലാസമൂഹങ്ങളില്‍ നിബദ്ധമായിരിക്കുന്ന [[ഫോസില്‍|ഫോസിലുകളുടെ]] അടിസ്ഥാനത്തില്‍ ഡെവോണിയന്‍ കല്പത്തെ അധോ, മധ്യ, ഉത്തര ശ്രേണികളായും സമതുലിത യുഗങ്ങളായും (epoch) വിഭജിച്ചിരിക്കുന്നു. ഡെവോണിയന്‍ ശിലാസമൂഹങ്ങളുടെ കാലനിര്‍ണയനത്തിലും താരതമ്യപഠനത്തിലും ബയോസ്ട്രാറ്റിഗ്രഫി (Biostratigraphy) സുപ്രധാന പങ്കു വഹിക്കുന്നു. ഫോസില്‍ വര്‍ഗങ്ങളുടെ പരിണാമവും വ്യാപ്തിയുമാണ് ബയോസ്ട്രാറ്റിഗ്രഫിയുടെ അടിസ്ഥാനം. ഗ്രാപ്റ്റൊലൈറ്റുകള്‍ അധോ-ഡെവോണി യന്റേയും അമണോയിഡുകള്‍ ഉത്തര-ഡെവോണിയന്റേയും കാലനിര്‍ണയത്തിന് ഭൂവിജ്ഞാനികളെ സഹായിക്കുമ്പോള്‍ പ്രാദേ ശിക ഡെവോണിയന്‍ ശിലാവിധാനങ്ങളുടെ പഠനങ്ങള്‍ക്ക് ബ്രാക്കിയോപോഡ്, വിവിധയിനം പവിഴങ്ങള്‍, ഒസ്ട്രകോഡ്, ട്രൈലൊബൈറ്റ എന്നീ ഫോസിലുകളാണ് ഏറെ സഹായകമാകുന്നത്.
 
പുരാകാന്തിക പഠനങ്ങളുടേയും ആധുനിക ഭൂവിജ്ഞാനീയം നല്‍കുന്ന തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വന്‍കരകളുടെ ഡെവോണിയന്‍ കല്പത്തിലെ സ്ഥാന നിര്‍ണയവും ചലനങ്ങളും നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. ഈ പഠനങ്ങളുടെ അടിസ്ഥാന ത്തില്‍ ഇന്നത്തെ യൂറോപ്പ്, ഗ്രീന്‍ലന്‍ഡ്, വടക്കേ അമേരിക്ക എന്നിവ ഒന്നുചേര്‍ന്ന് ലാറേഷ്യ എന്ന ബൃഹദ് വന്‍കരയായും ഇന്ത്യ, ആസ്ട്രേലിയഓസ്ട്രേലിയ, അന്റാര്‍ട്ടിക്ക, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവ കൂടിച്ചേര്‍ന്ന് [[ഗോണ്ട്വാന]] എന്ന മഹാഖണ്ഡമായും ഭൂമുഖത്ത് നിലനിന്നിരുന്നു. ഈ വന്‍കരകളുടെ നല്ലൊരുഭാഗം ആഴം കുറഞ്ഞ സമുദ്രങ്ങളാല്‍ ആവൃതമായിരുന്നു.
 
ഡെവോണിയന്‍ കല്പത്തിന്റെ ആരംഭത്തിനു മുമ്പ് [[സമുദ്രം|സമുദ്രങ്ങളുടെ]] അടിത്തട്ടില്‍ നിക്ഷേപിക്കപ്പെട്ട കനം കൂടിയ [[അവസാദശില|അവസാദപാളികളുടെ]] അട്ടികള്‍ ജിയോസിന്‍ക്ളൈനുകളുടെ രൂപീകരണത്തിന് നിദാനമായിത്തീര്‍ന്നിരുന്നു. ഡെവോണിയനിലും ഇവയില്‍ അവസാദ നിക്ഷേപണം തുടര്‍ന്നു. [[അയര്‍ലണ്ട്]], ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച്; ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മനി എന്നിവടങ്ങളിലൂടെ വ്യാപിച്ച്; [[പോളാണ്ട്|ദക്ഷിണപോളണ്ടുവരെ]] എത്തുന്ന യൂറോപ്പിലെ ഹെര്‍സീനിയന്‍ ജിയോസിന്‍ക്ളൈന്‍ ആണ് ഇവയില്‍ പ്രധാനം. കാര്‍ബോണിഫെറസ് കല്പത്തിന്റെ അവസാന ഘട്ടത്തോടെ ഈ അവസാദ വലയം ശക്തമായ വലന പ്രക്രിയയ്ക്ക് വിധേയമായിത്തീര്‍ന്നു. നൊവായ സെംല്യയില്‍ (Novaya Zemlya) നിന്ന് ആരംഭിച്ച് തെക്കോട്ട് [[ഇറാന്‍]] മുതല്‍ [[കസാഖിസ്താന്‍]] വരെ വ്യാപിച്ചിരുന്ന യൂറാള്‍ ജിയോസിന്‍ക്ളൈന്‍ ആയിരുന്നു രണ്ടാമത്തേത്. സൈബീരിയന്‍ പ്ളാറ്റ്ഫോമിന് തെക്ക് മധ്യേഷ്യന്‍ ഭാഗത്ത് വിസ്തൃതമായി വ്യാപിച്ചിരുന്ന ജിയോസിന്‍ക്ളൈന്‍ ആണ് അന്‍ഗാര (Angara). ഇത് ടിയന്‍ഷാന്‍ പര്‍വതത്തില്‍ നിന്ന് ആരംഭിച്ച് [[മംഗോളിയ|മംഗോളിയയിലൂടെ]] [[പസഫിക് സമുദ്രം|പസിഫിക് തീരം]] വരെ വ്യാപിച്ചിരുന്നു. യൂറോപ്പില്‍ [[സ്പെയിന്‍|സ്പെയിനിലും]] ആല്‍പൈന്‍ വലയത്തില്‍പ്പെട്ട ഗിരിപിണ്ഡ(massif)ങ്ങളിലും ഡെവോണിയന്‍ ശിലാസമൂഹം അനാച്ഛാദനം ചെയ്യപ്പെട്ടിട്ടുണ്ട്. [[ഹിമാലയം]] മുതല്‍ [[മലേഷ്യ|മലേഷ്യവരെ]] വ്യാപിച്ചിട്ടുള്ള ടെര്‍ഷ്യറി വലന വലയത്തിനുള്ളിലും ഡെവോണിയന്‍ ശിലകള്‍ ഉള്‍ ‍പ്പെട്ടുകാണുന്നു.
"https://ml.wikipedia.org/wiki/ഡെവോണിയൻ_കാലഘട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്