"സുഭദ്ര (മഹാഭാരതം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
[[മഹാഭാരതയുദ്ധം|കുരുക്ഷേത്രയുദ്ധത്തിനുശേഷം]] [[കുരുവംശം|കുരുവംശത്തിലെ]] ഏക അവകാശിയുണ്ടായത് സുഭദ്രയുടെ പിന്തുടര്‍ച്ചയില്‍ നിന്നാണ്. അര്‍ജ്ജുനന്‍-സുഭദ്ര ദമ്പതികള്‍ക്ക് അജ്ഞാതവാസക്കാലത്തുതന്നെ അഭിമന്യു എന്ന പുത്രന്‍ പിറന്നു. [[വിരാടം|വിരാട]] രാജകുമാരിയായ [[ഉത്തര|ഉത്തരയെയായിരുന്നു]] അഭിമന്യു വിവാഹം കഴിച്ചത്. ഉത്തര ഗര്‍ഭിണിയായിരിക്കെ കുരുക്ഷേത്രയുദ്ധത്തില്‍വെച്ച് അഭിമന്യു മരണമടഞ്ഞു. യുദ്ധത്തിനുശേഷം ഉത്തരയ്ക്ക് ജനിച്ച [[പരീക്ഷിത്ത്|പരീക്ഷിത്താണ്]] പില്‍ക്കാലത്ത് കുരുവംശത്തിന്‍റെ അവകാശിയായത്.
 
== ദേവത ==
ശതരുപയുടെ അംശാവതാരമായതിനാല്‍ സുഭദ്രയ്ക്ക് സഹോദരങ്ങളായ ശ്രീകൃഷ്ണന്‍, ബലരാമന്‍ എന്നിവരോടൊപ്പം ദൈവികപരിവേഷവും ലഭിച്ചിട്ടുണ്ട്. [[യോഗമായ|യോഗമായയുടെ]] അംശാവതാരമായും സുഭദ്ര വിശേഷിപ്പിക്കപ്പെടുന്നുണ്ട്. [[പുരി ജഗന്നാഥക്ഷേത്രം|പുരി ജഗന്നാഥക്ഷേത്രത്തില്‍]] ഈ ത്രിമൂര്‍ത്തികളെ ആരാധിച്ചുവരുന്നു. വര്‍ഷംതോറും നടത്തിവരുന്ന രഥയാത്ര സുഭദ്രയ്ക്കാണ് സമര്‍പ്പിക്കുന്നത്.
 
{{Mahabharata}}
"https://ml.wikipedia.org/wiki/സുഭദ്ര_(മഹാഭാരതം)" എന്ന താളിൽനിന്ന് ശേഖരിച്ചത്