"ബഹുഭാര്യത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Quick-adding category സാമൂഹികം (using HotCat)
No edit summary
വരി 1:
{{prettyurl|Polygyny}}
ഒരു പുരുഷന് ഒരേസമയം ഒന്നിലേറെ ഭാര്യമാരുണ്ടാകുന്ന സാമൂഹ്യവ്യവസ്ഥയാണ് '''ബഹുഭാര്യത്വം''' എന്നറിയപ്പെടുന്നത്.<ref>''Webster's Third New International Dictionary, Unabridged'', s.v. ‘polygyny’.</ref> വിവാഹേതരബന്ധങ്ങളിലൂടെ ഒന്നിലേറെ സ്ത്രീകളുമായി ലൈംഗികബന്ധമോ മറ്റേതെങ്കിലും തരത്തിലുള്ള സുഹൃദ്ബന്ധമോ പുലര്‍ത്തുന്നത് ബഹുഭാര്യത്വമായി കാണാന്‍ സാധ്യമല്ല. മനുഷ്യസമൂഹത്തിന്‍റെ മുന്‍കാലചരിത്രത്തില്‍ ബഹുഭാര്യത്വം വിവിധ സമൂഹങ്ങളില്‍ പുലര്‍ത്തിയിരുന്നതായി കാണാന്‍ സാധിക്കും. എന്നാല്‍ ഇതിന് എതിര്‍സമ്പ്രദായമായ [[ബഹുഭര്‍തൃത്വം]] വളരെ കുറച്ച് സമൂഹങ്ങളില്‍ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ.
 
== ചരിത്രം ==
[[ഇന്ത്യ|ഇന്ത്യയുള്‍പ്പെടെയുള്ള]] രാജ്യങ്ങളില്‍ പണ്ടുകാലത്ത് ബഹുഭാര്യത്വം വ്യാപകമായിരുന്നു. നമ്മുടെ ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഈ സമ്പ്രദായത്തിന്‍റെ ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കും. കൂടാതെ [[ഹീബ്രു]], [[ചൈന]], [[ആഫ്രിക്ക]], [[ഗ്രീസ്]], [[അമേരിക്ക]] തുടങ്ങി ഒട്ടുമിക്ക പുരാതനസംസ്കാരങ്ങളിലും ബഹുഭാര്യത്വം അംഗീകൃതമായിരുന്നു.
 
പില്‍ക്കാലത്ത് സമൂഹവും സംസ്കാരവും കൂടുതല്‍ വികസിക്കുകയും പരിഷ്കൃതമാകുകയും ചെയ്തതോടെ ബഹുഭാര്യത്വം ക്രമേണ ഇല്ലാതായിത്തുടങ്ങി. ചില രാജ്യങ്ങളില്‍ ഈ സമ്പ്രദായം നിയമം വഴി നിരോധിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇപ്പോഴും ചില സമൂഹങ്ങള്‍ക്കിടയില്‍ വ്യാപകമായ തോതിലല്ലെങ്കിലും ബഹുഭാര്യത്വം നിലനില്‍ക്കുന്നതായി കാണാം.
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ബഹുഭാര്യത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്