"ശിവമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഇന്ത്യയിലെ തമിഴ്‌നാട് സംസ്ഥാനത്തു നിന്നുള്ള ഒരു ച…
 
(ചെ.) Robot: Cosmetic changes
വരി 1:
[[ഇന്ത്യ|ഇന്ത്യയിലെ]] [[തമിഴ്‌നാട്]] സംസ്ഥാനത്തു നിന്നുള്ള ഒരു ചെണ്ട മദ്ദള വിദഗ്ധനാണ്‌ ശിവമണി എന്ന ആനന്ദന്‍ '''ശിവമണി''' (ജനനം:1959) .[[ഉടുക്ക]],[[കഞ്ചിറ]],[[ദര്‍ബുക]] തുടങ്ങിയ വിവിധ വാദ്യോപകരണങ്ങളിലും കഴിവു തെളീച്ചുട്ടുള്ള ആളാണ്‌ ശിവമണി. പ്രതിഭയുടെ തിളക്കമുള്ള ഈ കലാകാരന്‌ വലിയ ഒരു ആരാധനാവൃന്ദം ഉണ്ട്. 2008 ലെ [[ഐ.പി.എല്‍]] മത്സരത്തോടനുബന്ധിച്ചുള്ള ശിവമണിയുടേ പരിപാടി എല്ലാ ജനങ്ങളെയും ആവേശം കൊള്ളിച്ചു.
 
== ജീവിത രേഖ ==
 
[[ചെന്നൈ]] ആസ്ഥാനമായുള്ള കൊട്ടു വിദ്വാന്‍ എസ്.എം. ആനന്ദിന്റെ മകനാണ്‌ ശിവമണി.ഏഴാം വയസ്സില്‍ തന്നെ ശിവമണി തന്റെ കൊട്ടു പഠിക്കല്‍ ആരംഭിച്ചിരുന്നു.സംഗീത ജീവിതം പതിനൊന്നാം വയസ്സില്‍ തുടങ്ങിയ ശിവമണി പിന്നീട് [[മുംബൈ|മുംബൈലേക്ക്]] പോയി.ശിവമണി തന്റെ 'ഗോഡ്‌ഫാദര്‍' ആയി കണക്കാക്കുന്നത് [[എസ്.പി. ബാലസുബ്രമണ്യന്‍|എസ്.പി. ബാലസുബ്രമണ്യനെയാണ്‌]].
 
== സംഗീത ജീവിതം ==
 
ശിവമണിയുടെ ആദ്യകാലത്തെ സംഗീത പരിചയങ്ങള്‍ [[കുന്നുക്കുടി വൈദ്യനാഥന്‍]],[[എല്‍. ശങ്കര്‍]] പോലുള്ള ആളുകളുമൊത്തായിരുന്നു.ഒരിക്കല്‍ [[തബല]] വിദഗ്‌ദ്ധന്‍ [[സക്കീര്‍ ഹുസൈന്‍]] തന്റെ ഒരു പരിപാടിയില്‍ വേദി പങ്കിടുന്നതിനായി ശിവമണിയെ ക്ഷണിക്കുയുണ്ടായി.
[[ലൂയിസ് ബാങ്ക്]] ഉള്‍പ്പെടെയുള്ള പലരുമായും ചേര്‍ന്ന് അദ്ദേഹം പരിപാടി നടത്തീട്ടുണ്ട്.കൂടാതെ [[എ.ആര്‍. റഹ‌മാന്‍|എ.ആര്‍. റഹ്‌മാനുമായി]] വിവിധ രാജ്യങ്ങളില്‍ സംഗീത പര്യാടനവും ചെയ്തിട്ടുണ്ട്. 'ഏഷ്യ് ഇലക്‌ട്രിക്' എന്ന പേരില്‍ ഒരു സംഗീത ബാന്‍ഡും ശിവമണി നടത്തുന്നു.
 
'റോജ', 'രംഗ് ദെ ബസന്തി' ,'താല്‍' ,'ലഗാന്‍', 'ദില്‍സെ' ,'ഗുരു' ,കാബൂള്‍ എക്സ്പ്രസ്സ് തുടങ്ങിയ നിരവധി ചലച്ചിത്രങ്ങളില്‍ [[ഡ്രം]] വായിച്ചത് ശിവമണിയാണ്‌.''കാദല്‍ റോജാവെ'' ,''പുതു വെള്ളൈ മലൈ'' , ''ചയ്യ ചയ്യ'' തുടങ്ങിയ ചില പ്രശസ്ത പാട്ടുകളിലെ സംഗീതത്തിലും ശിവമണിയുടെ സംഭാവനയുണ്ട്.
 
[[ദുബായ്]],[[മോസ്‌കോ]],[[ന്യൂയോര്‍ക്ക്]],[[ദോഹ]],[[ടൊറൊണ്ടൊ]] എന്നിവിടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ശിവമണി ചില ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
 
[[en:Sivamani]]
"https://ml.wikipedia.org/wiki/ശിവമണി" എന്ന താളിൽനിന്ന് ശേഖരിച്ചത്