"കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
* ഭരണി ഉത്സവം ആരംഭിച്ചതിനെ ചൊല്ലി നിരവധി നിഗമനങ്ങളുണ്ട്. ചോഴന്മാരെ നേരിടാന്‍ പുറപ്പെടുന്നതിനു മുമ്പ് ആത്മീയമായും സാമുദായികമായും ഉന്നതി കൈവരിക്കാന്‍ കുലശേഖരരാജാവ് രാമവര്‍മ്മകുലശേഖരന്‍ നടത്തിയ ഏതെങ്കിലും യജ്ഞത്തിന്‍റെ ആചാരമായിട്ടു ഭരണി ഉത്സവത്തെ കണക്കാക്കുന്നു. <ref name="pgr"/>
 
* “കൊടും കല്ലൂര്“ ആണ് കൊടുങ്ങല്ലൂര്‍ ആയതെന്നും ജൈനക്ഷേത്രങ്ങള്‍ക്കാണ് “കല്ല്” എന്നു പറയാറുള്ളതും കാരണം ഈ ക്ഷേത്രം ഒരു ജൈന ക്ഷേത്രമായിരുന്നു എന്നൊരു അഭിപ്രായമുണ്ട്. പില്‍കാലത്ത് ശിവക്ഷേത്രമായി പരിണമിച്ചെങ്കിലും മുന്‍ കാലത്ത് തൃക്കണാമതിലകം ശിവക്ഷേത്രവും മറ്റും ജൈനക്ഷേത്രങ്ങളായിരുന്നെന്ന് പഴമയുണ്ട്. കൊടുങ്ങല്ലൂര്‍ ക്ഷേത്രം ഭഗവതി ക്ഷേത്രമെന്ന നിലയ്ക്കാണ് ഏറെ പ്രസിദ്ധി എങ്കിലും ശിവന്‍ ഇവിടെ മുഖ്യ ദേവനാണെന്നുള്ളതിന്‍ തെളിവാണ്‍ 108 ശിവാലയ സ്തോത്രത്തില്‍ ഈ ദേവന്‍ ലഭിച്ച അംഗീകാരം.<ref name="mpn"> കൊച്ചിന്‍{{cite ദേവസ്വം ബോര്‍ഡിന്‍റെ പ്രസിദ്ധികരണമായ “ക്ഷേത്രദര്‍ശനം”book |last=നാരായണന്‍|first=എം.പി.|authorlink=എം.പി.നാരായണന്‍|coauthors= രചിച്ച|title=ക്ഷേത്രദര്‍ശനം “കൊടുങ്ങല്ലൂര്‍|year=2008|publisher=കൊച്ചിന്‍ ഒ.കെദേവസ്വം ബോര്‍ഡ് യോഗവും|location= കാവിലെതൃശൂര്‍ അടിയന്തിരങ്ങളും”}} </ref>
 
== ഐതിഹ്യം ==
വരി 128:
[[ചിത്രം:Kodungallur Bharani.jpg|thumb|200px| കാവു തീണ്ടുന്ന കോമരങ്ങള്‍]]
 
[[മകരം]] 1 മുതല്‍ 4 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് താലപ്പൊലി. പഴയകാവുകളില്‍ നടത്തപ്പെട്ടിരുന്ന പുരാതനമായ കൊയ്ത്തുത്സവങ്ങളുടെ പരിഛേദങ്ങളാണിവ. 9 മുതല്‍ 11 ആനകളെ എഴുന്നള്ളിക്കുന്ന നാലു ദിവസത്തെ താലപ്പൊലിയുത്സവത്തിന് കേരളത്തില്‍ പ്രശസ്തരായ കലാകാരന്മാര്‍ പങ്കെടുക്കുന്ന മേളം, പഞ്ചവാദ്യം, കരിമരുന്നു പ്രയോഗം എന്നിവയുണ്ടാകും. രാത്രി താലപ്പൊലിയായിരുന്നു പണ്ട്. 85 വര്‍ഷമായിട്ട് അത് പകലത്തേയും പ്രധാന കാഴ്ചയാണ്‌‍. അതുപോലെ മുന്‍ കാലങ്ങളില്‍ 7 ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നുവത്രെ. <ref> കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിദ്ധീകരണമായ “ക്ഷേത്രദര്‍ശനം” <name="mpn"/ref> ബുദ്ധമതക്കാരുടെ ''കതിനാ'' എന്ന ചടങ്ങുമായി ഇതിന്‌ സാമ്യമുണ്ട്.{{fact}} ക്ഷേത്ര നടത്തിപ്പിനാവശ്യമായ വിഭവസമാഹരണമാണ്‌ ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. മകര സംക്രമദിവസത്തില്‍ ആയിരത്തൊന്നു കതിനാവെടികള്‍ മുഴങ്ങുന്നതോടെയാണ്‌ താലപ്പൊലിയുടെ തുടക്കം. വ്രതശുദ്ധകളായ കന്യകമാര്‍ മംഗളവസ്തുക്കളും കാഴ്ചദ്രവ്യങ്ങളും നിറച്ച താലം ദേവിക്ക് വാദ്യഘോഷങ്ങളോടെ സമര്‍പ്പിക്കുന്നു. അതാണ്‌ താലപ്പൊലി. താലപ്പൊലി ആരംഭത്തോടെ സംഘക്കളി ആരംഭിക്കും. [[ശാസ്താക്കളി]], [[പാനയംകളി]], [[യാത്രാക്കളി]] എന്നൊക്കെ ഈ അനുഷ്ഠാനത്തിനു പേരുണ്ട്. നൂറ്റൊന്നു ദിവസത്തെ 'കുളി'യും 51 ദിവസത്തെ വ്രതവും നോറ്റ് ചുവന്ന വസ്ത്രങ്ങള്‍ ധരിച്ച [[മലയരയന്‍|മലയരയന്മാര്‍]] [[ഇരുമുടിക്കെട്ട്|ഇരുമുടിക്കെട്ടുകളുമായി]] വന്നെത്തുന്നു. താലപ്പൊലിക്ക് രണ്ട് ദിവസം മുന്‍പേ [[ചൊവ്വര]] ദേശത്തെ [[നമ്പൂതിരി]] മാര്‍ വന്ന സംഘക്കളി നടത്തുന്നു. [[കുടുംബി|കുടുംബികള്‍]] ചെമ്മരിയാടുകളെ ദേവിക്കു നടതള്ളും. ഈ പ്രാരംഭച്ചടങ്ങുകള്‍ക്ക് ശേഷം നാലുദിവസത്തെ താലപ്പൊലിയുത്സവം നടക്കുന്നു. <ref name="pckartha"/>
 
ഒന്നാം താലപ്പൊലിയുടെ പൂര്‍ണചുമതല ഒന്നു കുറെ ആയിരം യോഗത്തിനാണ്. യോഗക്കാരുടെ കൂട്ടമിരുത്തലും തമ്പുരാന്‍റെ സാന്നിദ്ധ്യവും പഴയ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. മറ്റ് മൂന്ന് ദിവസത്തെ താലപ്പൊലി നടത്തുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡാണ്. എന്നാല്‍ പണ്ട് രണ്ടാം ഉത്സവം അയിരൂര്‍ അയ്യായിരം നായര്‍ കരയോഗവും, മൂന്നാം ദിവസത്തെ കൊച്ചികോവിലകവും നാലാം‍ ദിവസത്തെ കൊടുങ്ങല്ലൂര്‍ തമ്പുരാക്കന്മാരും നടത്തിവന്നിരുന്നു. രണ്ടാം താലപ്പൊലി നടത്തിയിരുന്ന അയ്യൂരായിരം എന്ന യോഗക്കാര്‍ കൊല്ലവര്‍ഷം 1075 നോടടുപ്പിച്ച് നാമാവശേഷമായിത്തീര്‍ന്നു. അതിനുശേഷം ദേവസ്വമാണ്‌ നേരിട്ട് നടത്തുന്നത്. അഞ്ച് മുതല്‍ എട്ട് വരെയും പണ്ട് താലപ്പൊലി ഉണ്ടായിരുന്നു. അഞ്ചാം താലപ്പൊലി [[ഈഴവര്‍|ചോവന്മാരും]] ആറാം താലപ്പൊലി [[അരയര്‍|അരയന്മാരും]] ഏഴ് [[കണകര്‍|കണകന്മാരും]] എട്ടാമത്തേത് [[ചെറുമര്‍|ചെറുമരുമാണ്‌]] നടത്തിയിരുന്നത്. പില്‍ക്കാലത്ത് അത് നാല് ദിവസമായി ചുരുങ്ങി. <ref> കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിദ്ധീകരണമായ “ക്ഷേത്രദര്‍ശനം” <name="mpn"/ref>
 
പകല്‍ ശീവേലിയും രാത്രി എഴുന്നള്ളിപ്പുമാണ്‌ താലപ്പൊലിയുടെ ചടങ്ങുകള്‍. ഒരോ ദിവസവും അതാത് നടത്തിപ്പുകാര്‍ സ്ത്രീകള്‍ താലത്തില്‍ കൊണ്ടുവരുന്ന ധനധാന്യങ്ങള്‍ വാദ്യമേള അകമ്പടിയോടെ ദേവിക്കു മുന്നില്‍ ചൊരിയുന്നതാണ്‌ പ്രധാന ചടങ്ങ്.