"കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
* കുരുംബ ഭഗവതി ക്ഷേത്രം മുന്‍പ് ഒരു ബൗദ്ധക്ഷേത്രമായിരുന്നുവെന്ന് പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു. അവിടെ ബലിക്കല്ലായി ഉപയോഗിച്ചിരുന്ന വൃത്താകാരത്തിലുള്ള ശിലയിന്മേല്‍ കാണുന്ന പത്മദളങ്ങള്‍ ഒരു ബൗദ്ധസ്തൂപത്തിന്‍റെ ഭാഗമായിരുന്നു ഈ ശിലയെന്ന് വെളിപ്പെടുത്തുന്നുണ്ട്. ബൗദ്ധരെ ഓടിക്കുവാന്‍ വേണ്ടിയാണ് ഈ ക്ഷേത്രത്തില്‍ കോഴിവെട്ടും തെറിപ്പാട്ടും ആരംഭിച്ചതെന്ന ഐതിഹ്യത്തില്‍ എന്തെങ്കിലും സത്യമുണ്ടായിരിക്കണമെന്നത് ഈ ‘ബലിക്കല്ല്‘ സൂചന നല്‍കുന്നു.<ref name="pkg"> {{cite book |last=ഗോപാലകൃഷ്ണന്‍|first=പി.കെ|authorlink=പി.കെ.ഗോപാലകൃഷ്ണന്‍|coauthors= |title=കേരളത്തിന്‍റെ സാംസ്കാരികചരിത്രം |year=1974|publisher=കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്|location= തിരുവനന്തപുരം }} </ref>
 
* കൃഷി ചെയ്ത് സ്ഥിരതാമസം തുടങ്ങിയ ശേഷം മാത്രമേ മനുഷ്യന്‍ ഭൂമിദേവിയെ ആരാധിച്ചു തുടങ്ങിയുള്ളു. ഓരോ വിളവെടുപ്പ് കഴിയുമ്പോഴും ഭൂമിദേവി ക്ഷീണിക്കുമെന്ന് ദ്രാവിഡന്‍ വിശ്വസിച്ചു. അതിനാല്‍ പുതിയ ജീവരക്തം നല്‍കി ഓജസ്വിനിയാക്കാന്‍ ബലിയര്‍പ്പിക്കുകയായിരുന്നു. മനുഷ്യബലിയില്‍ നിന്നും പിന്നീട് മൃഗബലിയും പിന്നീട് [[കുമ്പളങ്ങ]] തുടങ്ങിയ ഫലങ്ങളുടെ ബലിയുമായി രൂപാന്തരം പ്രാപിച്ചു. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ “വസൂരിമാല” പ്രതിമയ്ക്ക് പത്മദളം വരച്ച് മഞ്ഞള്‍പൊടിയും അരിപ്പൊടിയും കൂട്ടികളര്‍ത്തി രക്തവര്‍ണമുള്ള ദ്രവപദാര്‍ഥം തൂവിയാണ്‍ ദേവിയെ പൂജിക്കാറുള്ളത്. ഭൂമിദേവിയെ പ്രതിനിധാനം ചെയ്യുന്നതായിരിക്കണം ഈ പ്രതിമ. ജീവരക്തമൊഴുക്കി ദേവിയെ ഓജസ്വിനിയാക്കുന്ന പ്രക്രിയയാണ് ഈ പൂജയില്‍ അന്തര്‍ഭവിച്ചിട്ടുള്ളത്.<ref name="pkg"/> {{cite book |last=ഗോപാലകൃഷ്ണന്‍|first=പി.കെ|authorlink=പി.കെ.ഗോപാലകൃഷ്ണന്‍|coauthors= |title=കേരളത്തിന്‍റെ സാംസ്കാരികചരിത്രം |year=1974|publisher=കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്|location= തിരുവനന്തപുരം }} </ref>
 
* ഭരണി ഉത്സവം ആരംഭിച്ചതിനെ ചൊല്ലി നിരവധി നിഗമനങ്ങളുണ്ട്. ചോഴന്മാരെ നേരിടാന്‍ പുറപ്പെടുന്നതിനു മുമ്പ് ആത്മീയമായും സാമുദായികമായും ഉന്നതി കൈവരിക്കാന്‍ കുലശേഖരരാജാവ് രാമവര്‍മ്മകുലശേഖരന്‍ നടത്തിയ ഏതെങ്കിലും യജ്ഞത്തിന്‍റെ ആചാരമായിട്ടു ഭരണി ഉത്സവത്തെ കണക്കാക്കുന്നു. <ref name="pgr"/>