"വിശ്വകർമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 21:
 
പ്രപഞ്ചത്തെ സൃഷ്ടിച്ചവനും എല്ലാറ്റിലും വ്യാപിച്ചു കിടക്കുന്നവനുമായ ഈ വിശ്വകർമ്മാവ് വികാരങ്ങൾ, ബുദ്ധി, ഇച്ഛാശക്തി, ഭാവന എന്നിവയാൽ പരിപൂർണ്ണമാക്കപ്പെട്ടുകൊണ്ട് ജീവികളുടെ ഹൃദയത്തിൽ എപ്പോഴും വസിക്കുന്നു എന്നും ഇത് തിരിച്ചറിയുന്നവർ അനശ്വരരാകുന്നു എന്നും ഉപനിഷത്ത് പറയുന്നു.
(ശ്വേതാശ്വേതര ഉപനിഷത് -അദ്ധ്യായം 4 -ശ്ലോകം 17).<ref>{{cite book |first1=svetasvetara upanishad |url=https://estudantedavedanta.net/Svetasvatara_Upanishad%20-%20Swami%20Tyagisananda%20(1949)%20%5BSanskrit-English%5D.pdf}}</ref>
 
യാസ്കമുനിയുടെ നിരുക്ത നിഘണ്ടുവിൽ വായു, വരുണൻ, രുദ്രൻ, ഇന്ദ്രൻ, പർജ്ജന്യൻ, ബൃഹസ്പതി, ബ്രാഹ്മണസ്പതി, ക്ഷേത്രസ്യ പതി, വാസ്തോഷ്പതി, വാചസ്പതി, അപാംന പാത്, യമൻ, മിത്രൻ, കൻ, സരസ്വാൻ, വിശ്വകർമ്മാവ്, താർക്ഷ്യൻ, മന്യു, ദധിക്രാൻ, സവിതാവ്, ത്വഷ്ടാവ്, വാതൻ, അഗ്നി, വേനൻ, അസുനീതി, ഋതൻ, ഇന്ദു, പ്രജാപതി, അഹി, അഹിർബുധ്ന്യൻ, സുപർണ്ണൻ, പുരൂരവാ എന്നിങ്ങനെ മുപ്പത്തിരണ്ടോളം പര്യായ നാമങ്ങളാണ് വിശ്വകർമ്മാവിന് നൽകിയിരിക്കുന്നത്.<ref>{{cite book |first1=nirukta yaska |url=https://archive.org/details/nighantuniruktao00yaskuoft/page/n69/mode/1up?view=theater}}</ref>
 
വേദങ്ങളിൽ വിശ്വകർമ്മസൂക്തങ്ങളുണ്ട്. ഋഗ്വേദം പത്താം മണ്ഡലം 81, 82, യജുർവേദം അദ്ധ്യായം 17, അഥർവ്വവേദം രണ്ടാം കാണ്ഡം സൂക്തം 35, അഥർവ്വവേദം ആറാം കാണ്ഡം സൂക്തം 122 എന്നിവ ലോകസൃഷ്ടാവായ വിശ്വകര്മാവിനെ സ്തുതിച്ചു കൊണ്ടുള്ള സൂക്തങ്ങളാണ്.
[[ഭൗവ്വനവിശ്വകർമ്മാവ്]], [[ഭൃഗു]], [[അംഗിരസ്സ്]] എന്നിവർ വിശ്വകർമ്മസൂക്തങ്ങൾ ദർശിച്ച ഋഷിമാരാണ്.
 
സൃഷ്ടികർത്താവിനെ ആദിശില്പി എന്ന് സങ്കൽപ്പിച്ചു കൊണ്ട് ശിൽപികൾ ഇദ്ദേഹത്തെ ആരാധിക്കുന്നു.
 
==സൃഷ്ടി സങ്കല്പം==
Line 36 ⟶ 40:
 
ആ ഈശ്വരൻ ഭൂമിയുടെ രചനക്ക് വേണ്ടി ജലത്തിന്റെ സാരാംശത്തെ സ്വീകരിച്ച് അഗ്നിയുടെയും പൃഥ്‌വിയുടെയും പരമാണുക്കളെ സംയോജിപ്പിച്ച് പൃഥ്‌വിയെയും ഇതര ഭൂതങ്ങളുടെ അണുക്കളെയും ചേർത്ത് ജലം, അഗ്നി, വായു എന്നിവയെയും ഇവക്കു തങ്ങുവാൻ ആകാശത്തെയും രചിച്ചു. ഇവയെ രചിച്ചത് കൊണ്ട് ഈശ്വരൻ വിശ്വകർമ്മാവാണ്. ഇവയെല്ലാം നിലവിൽ വരുന്നതിനു മുമ്പും ഈശ്വരൻ ഉണ്ടായിരുന്നു. ഇവക്കെല്ലാം രൂപം നൽകിയതും ഈശ്വരനാണ്. മനുഷ്യരൂപവും ഈശ്വര സൃഷ്ടിയാകുന്നു.<ref>{{cite book |first1=purushasuktham vyakhyanam |url=https://ia600707.us.archive.org/19/items/PurushaSuktham_201812/purushasooktham.pdf}}</ref>
 
ചക്ഷുഷഃ പിതാ മനസാ ഹി ധീരാ ഘൃതമേനേ അജനമ്നമാനേ
 
യദേദന്താ അദദൃഹന്ത പൂർവ ആദിദ്യാവാ പൃഥിവീ അപ്രഥേതാം([[വിശ്വകർമ്മസൂക്തം]])
 
ശരീരങ്ങളെ രചിക്കുന്നവനും അത്യന്തം ധീരനുമായ വിശ്വകർമ്മാവ് ആദ്യമായി ജലത്തെ സൃഷ്ടിച്ചു. പിന്നീട് ജലത്തിൽ അങ്ങിങ്ങായി ചലിച്ചു കൊണ്ടിരുന്ന ആകാശഭൂമികളെ സൃഷ്ടിച്ചു. അനന്തരം വാനൂഴി പ്രദേശങ്ങളെ ഉറപ്പിച്ചു. അപ്പോൾ ആകാശഭൂമികൾക്ക് ഖ്യാതിയുമായി.<ref>{{cite book |first1=rigvedam malayalam |url=https://archive.org/details/RigVeda_with_malayalam_translation_-_v_balakrishnan__dr_r_leeladevi/page/n780/mode/1up?view=theater}}</ref>
 
==വിരാട് രൂപം==
"https://ml.wikipedia.org/wiki/വിശ്വകർമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്