"വിശ്വകർമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
ഹൈന്ദവരുടെ ആദ്യ ഗ്രന്ഥമായ ഋഗ്വേദത്തിൽ കാണുവാൻ കഴിയുന്ന നാമമാണ് വിശ്വകർമ്മാവ്. ഇതേ പേരിൽ ഋഷി നാമവും അതിൽ കാണാം. ഈശ്വരന്റെ സൃഷ്ടി കാമനക്ക് വേദം നൽകിയ പേരാണിത്.
അതായത് വിശ്വത്തിന്റെ കർതൃത്വം ഈശ്വരനിൽ ആരോപിക്കപ്പെടുമ്പോൾ അവൻ വിശ്വകർമ്മാവെന്നു അറിയപ്പെടുന്നു. അതായത് പ്രപഞ്ചശില്പി.
 
പ്രപഞ്ചത്തെ സൃഷ്ടിച്ചവനും എല്ലാറ്റിലും വ്യാപിച്ചു കിടക്കുന്നവനുമായ ഈ വിശ്വകർമ്മാവ് വികാരങ്ങൾ, ബുദ്ധി, ഇച്ഛാശക്തി, ഭാവന എന്നിവയാൽ പരിപൂർണ്ണമാക്കപ്പെട്ടുകൊണ്ട് ജീവികളുടെ ഹൃദയത്തിൽ എപ്പോഴും വസിക്കുന്നു എന്നും ഇത് തിരിച്ചറിയുന്നവർ അനശ്വരരാകുന്നു എന്നും ഉപനിഷത്ത് പറയുന്നു.
 
യാസ്കമുനിയുടെ നിരുക്ത നിഘണ്ടുവിൽ വായു, വരുണൻ, രുദ്രൻ, ഇന്ദ്രൻ, പർജ്ജന്യൻ, ബൃഹസ്പതി, ബ്രാഹ്മണസ്പതി, ക്ഷേത്രസ്യ പതി, വാസ്തോഷ്പതി, വാചസ്പതി, അപാംന പാത്, യമൻ, മിത്രൻ, കൻ, സരസ്വാൻ, വിശ്വകർമ്മാവ്, താർക്ഷ്യൻ, മന്യു, ദധിക്രാൻ, സവിതാവ്, ത്വഷ്ടാവ്, വാതൻ, അഗ്നി, വേനൻ, അസുനീതി, ഋതൻ, ഇന്ദു, പ്രജാപതി, അഹി, അഹിർബുധ്ന്യൻ, സുപർണ്ണൻ, പുരൂരവാ എന്നിങ്ങനെ മുപ്പത്തിരണ്ടോളം പര്യായ നാമങ്ങളാണ് വിശ്വകർമ്മാവിന് നൽകിയിരിക്കുന്നത്.<ref>{{cite book |first1=nirukta yaska |url=https://archive.org/details/nighantuniruktao00yaskuoft/page/n69/mode/1up?view=theater}}</ref>
"https://ml.wikipedia.org/wiki/വിശ്വകർമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്