"ഗോബി മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 102:
 
== ഭൂമിശാസ്ത്രം ==
തെക്ക്-പടിഞ്ഞാറ് മുതല്‍ വടക്ക്-കിഴക്ക് വരെ 1,610 കി.മീറ്ററും (1,000 മൈല്‍) വടക്ക് മുതല്‍ തെക്ക് വരെ 800 കി.മീറ്ററും (497 മൈല്‍) ആണ്‌ ഇതിന്റെ വലിപ്പം. പടിഞ്ഞാറ് വീതികൂടുതലുണ്ട്. 1,295,000 ചതുരശ്ര കി.മീ ആണ് ഇതിന്റെ വിസ്തീര്‍ണ്ണം, അതായത് ലോകത്തിലെ നാലമത്തേതും [[ഏഷ്യ|ഏഷ്യയിലെ]] ഏറ്റവും വലുതും. ഗോബി മരുഭൂമിയുടെ ഭൂരിഭാഗവും മണല്‍നിറഞ്ഞതല്ല പകരം ചരല്‍, ഉരുളന്‍ കല്ലുകള്‍ തുടങ്ങിയവയാണ്.
 
ഇതിന്‌ നിരവധി ചൈനീസ് നാമങ്ങളുണ്ട്, 沙漠 (ഷാമോ, മരുഭൂമികളെ പൊതുവായി സൂചിപ്പിക്കുന്നത്), 瀚海 (ഹാന്‍ഹായി, അറ്റമില്ലാത്ത കടല്‍) എന്നിവ അതില്‍പ്പെടുന്നു. കുറച്ചുകൂടി വിശാലമായ അര്‍ത്ഥത്തില്‍ ഇത് നീണ്ട മരുഭൂമിയും പാമിറിന്റെ കീഴ്ഭാഗം (77°) മുതല്‍ മഞ്ചൂരിയയുടെ അതിര്‍ത്തയില്‍ കിങന്‍ പര്‍വ്വതനിരകള്‍ (116°-118°) വരെയും; വടക്ക് അള്‍തായ്, സായന്‍, യബ്ലോനോവി തുടങ്ങിയ പര്‍വ്വതങ്ങളുടെ താഴ്ഭാഗത്തിലെ ഉയരംകുറഞ്ഞ കുന്നുകള്‍ മുതല്‍ കുന്‍ലുന്‍ ഷാന്‍, അല്‍തന്‍ ഷാന്‍, ക്വിലിയന്‍ ഷാന്‍ തുടങ്ങിയവ വരെയും ഉള്ള അര്‍ദ്ധ-മരുഭൂമേഖലകളും ഇതില്‍ പെടുന്നു.
 
സോങ്ങുവാ, ലിയാഓ-ഹോ എന്നീ നദികളുടെ ഉപരിഭാഗങ്ങള്‍ക്കിടയിലുള്ള കിങ്ങന്‍ നിരകളുടെ കിഴക്കുള്ള വിശാലമായ പ്രദേശങ്ങള്‍ പരമ്പരാഗതമായി ഇതില്‍ ഉള്‍പ്പെട്ടതാണെന്ന് കരുതിപോരുന്നു. മറ്റൊരുരീതിയില്‍ ഭൂമിശാസ്ത്രകാരന്മാരും ആവാസമേഖലാ ഗവേഷകരും മുകളില്‍ വിവരിച്ച പടിഞ്ഞാറന്‍ മേഖല തക്‌ലമകന്‍[[തകെലമഗന്‍ മരുഭൂമി|തകെലമഗന്‍]] എന്ന് മറ്റൊരു മരുഭൂമിയായിട്ടാണ്‌ കണക്കാക്കുന്നത്.
 
ഗോബിയിലെ വടക്ക്-പടിഞ്ഞാറുള്ള നെമെഗ്ത് മേഖല അവിടെ നിന്നും ലഭിച്ച പുരാതന [[ഫോസില്‍|ഫോസിലുകള്‍]] കൊണ്ട് പ്രസിദ്ധമാണ്. ആദ്യകാലത്തെ [[സസ്തനി|സസ്തനികള്‍]], ഡൈനോസറുകളുടെ[[ദിനോസര്‍|ദിനോസറുകളുടെ]] [[മുട്ട|മുട്ടകള്‍]] കൂടാതെ 100,000 വര്‍ഷം മുന്‍പ് വരെയുള്ള ശിലാരൂപങ്ങള്‍ എന്നിവ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.
 
== കാലാവസ്ഥ ==
"https://ml.wikipedia.org/wiki/ഗോബി_മരുഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്