"ഗ്രാമ പഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 1:
{{ആധികാരികത}}
[[Imageചിത്രം:Setup of India.png|thumb|right|230px|municipal setup by state in India]]

[[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും ചെറിയ തദ്ദേശസ്വയംഭരണ സ്ഥാപനമാണ്‌ '''ഗ്രാമപഞ്ചായത്ത്'''. 2002 ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏതാണ്ട് 265,000 ഗ്രാമപഞ്ചായത്തുകള്‍ ഉണ്ട്{{തെളിവ്}}.

== ചരിത്രം ==
സ്വാതന്ത്ര്യത്തിനുശേഷം ഭാരതത്തില്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിലവില്‍ വന്നെങ്കിലും, [[ഗാന്ധിജി|ഗാന്ധിജി]] വിഭാവനം ചെയ്ത '''ഗ്രാമസ്വരാജ്''' എന്ന സങ്കല്പ്പത്തിലൂന്നിയ സര്‍ക്കാരുകള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകള്‍ [[ഇന്ത്യന്‍ ഭരണഘടന|ഭരണഘടനയില്‍]] ഉള്‍പ്പെടുത്തിയിരുന്നില്ല.
ഭരണഘടനയിലെ ''നിര്‍ദ്ദേശക തത്വങ്ങളില്‍'' പ്രാദേശിക സര്‍ക്കാരുകളായ ''വില്ലേജ് പഞ്ചായത്തുകള്‍''എന്നിവ, സംസ്ഥാനങ്ങളുടെ ഇംഗിതമനുസരിച്ച് രൂപീകരിക്കുവാന്‍ മാത്രമേ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. ഇതിനനുസരിച്ച് സംസ്ഥാനങ്ങളില്‍ അതാതു സ്ഥലങ്ങളിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച് പഞ്ചായത്തുകള്‍ നിലവില്‍ വന്നു. എന്നാല്‍ ഗാന്ധിജിയുടെ കാഴ്ചപ്പാടിലുള്ള പഞ്ചായത്തുകള്‍ നിലവില്‍ വരുന്നതിന്‌ ഭരണഘടന ഭേദഗതിചെയ്യേണ്ടിവന്നു. 1992-ല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ 73,74 ഭേദഗതികള്‍ വരുത്തി, ഗ്രാമങ്ങളില്‍ ഗ്രാമപഞ്ചായത്തുകളും നഗരങ്ങളില്‍ നഗരപാലികാ സ്ഥാപനങ്ങളും രൂപീകരിച്ചു. ഇതിലേക്കായി 11,12 എന്നീ പട്ടികകളും ഉള്‍പ്പെടുത്തി. [[കേരളം|കേരളത്തില്‍]] ത്രിതലപഞ്ചായത്ത് സം‌വിധാനം രൂപീകരിച്ചുകൊണ്ട് 1994-ലെ [[കേരളാ പഞ്ചായത്തീരാജ് നിയമം]] പാസ്സാക്കുകയും ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ 1995 ഒക്ടോബര്‍ 2ന്‌ നിലവില്‍ വരികയും ചെയ്തു.

== ഘടന ==
ഒരു പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, മൂന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ ഉണ്ടായിരിക്കും. കൂടാതെ ഉദ്യോഗസ്ഥന്മാരായി പഞ്ചായത്ത് സെക്രട്ടറി, കൈമാറിക്കിട്ടിയ ചുമതലകള്‍ വഹിക്കുന്നതിനുള്ള നിര്‍വഹണ ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും. ഇതിനെല്ലാം ഉപരിയായി ഗ്രാമഭരണത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലേയ്ക്കായി ഗ്രാമസഭകളും ഉണ്ടായിരിക്കും.

== വാര്‍ഡുകള്‍ ==
ഒരു പഞ്ചായത്തിലെ ജനസംഖ്യ അനുസരിച്ച് അവയെ നിശ്ചിത ജനങ്ങള്‍ അടങ്ങിയ വാര്‍ഡുകളായി തിരിക്കുന്നു. ഓരോ വാര്‍ഡില്‍ നിന്നും ഒരു അംഗത്തെ പ്രായപൂര്‍ത്തിവോട്ടവകാശത്തിലൂടെ ഒരു വാര്‍ഡ് മെമ്പറെ തിരഞ്ഞെടുക്കുന്നു. ഇങ്ങനെ തിരഞ്ഞെടുക്കുന്ന അംഗങ്ങള്‍ ചേര്‍ന്ന് ഒരാളെ പ്രസിഡന്‍റായി തിരഞ്ഞങ്ക്കുന്നു. പഞ്ചായത്ത് യോഗങ്ങളില്‍ അദ്ധ്യക്ഷത വഹിക്കുക എന്നതാണ്‌ പ്രസിഡന്‍റിന്‍റെ പ്രധാന ചുമതല. ഒരു പഞ്ചായത്തിന്‍റെ കാര്യനിര്‍വഹണ അധികാരികൂടിയാണ്‌ പ്രസിഡന്‍റ്. പ്രസിഡന്‍റിനെക്കൂടാതെ വൈസ് പ്രസിഡന്‍റ്, ധനകാര്യം, വികസനം , ക്ഷേമകാര്യം എന്നിവയ്ക്കായി മൂന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളേയും വാര്‍ഡ് മെമ്പറന്മാരില്‍ നിന്നും തിരഞ്ഞെടുക്കുന്നു.

പഞ്ചായത്തിന്‍റെ മുഖ്യ നിര്‍വ്വഹണ ഉദ്യോഗസ്ഥനാണ്‌ പഞ്ചായത്ത് സെക്രട്ടറി.

== ഗ്രാമസഭ ==
ഒരു വാര്‍ഡിലെ വോട്ടര്‍മാരുടെ സഭയാണിത്. ഒരു ഗ്രാമസഭ വര്‍ഷത്തില്‍ കുറഞ്ഞത് '''4'''(നാല്‌) പ്രാവശ്യമെങ്കിലും കൂടേണ്ടതാണ്‌. വാര്‍ഡ് മെമ്പര്‍മാരാണ്‌ ഗ്രാമസഭ വിളിച്ചുകൂട്ടുന്നത്. ഇതില്‍ വാര്‍ഡിലെ വിവിധ ആവശ്യങ്ങള്‍, വികസനപ്രശ്നങ്ങള്‍, സാമൂഹിക പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യപ്പെടുകയും പഞ്ചായത്തിലേയ്ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും വേണം.

== ചുമതലകള്‍ ==
പഞ്ചായത്തിന്‍റെ ചുമതലകളെ പൊതുവായി മൂന്നായി തരംതിരിക്കാം.

==== അനിവാര്യ ചുമതലകള്‍ ====

1. കെട്ടിട നിര്‍മ്മാണം നിയന്ത്രിക്കുക.

2. പൊതുസ്ഥലങ്ങള്‍ കൈയ്യേറ്റം ചെയ്യപ്പെടാതെ സം‌രക്ഷിക്കുക.

3. പരമ്പരാഗത കുടിവെള്ള സ്രോതസ്സുകള്‍ സം‌രക്ഷിക്കുക.

4. കുളങ്ങളും മറ്റു ജലസംഭരണികളും സം‌രക്ഷിക്കുക.

5. ഗ്രാമപഞ്ചായത്തിന്‍റെ ചുമതലയിലുള്ള ജലമാര്‍ഗ്ഗങ്ങളും കനാലുകളും സ‌രക്ഷിക്കുക.

6. ഖരമാലിന്യങ്ങള്‍ ശേഖരിക്കുകയും കയ്യൊഴിയുകയും ചെയ്യുക, ദ്രവമാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് ക്രമീകരിക്കുക.

7. പേമാരിമൂലമുണ്ടാകുന്ന വെള്ളം ഒഴുക്കികളയുക.

8. പരിസ്ഥിതി ആരോഗ്യരക്ഷകമാക്കി സം‌രക്ഷണം നല്‍കുക.

9. പൊതു ചന്തകള്‍ പരിപാലിക്കുക.

10. സാംക്രമിക രോഗങ്ങളെ നിയന്ത്രിക്കുക.

11. മൃഗങ്ങളുടെ കശാപ്പ്, മാംസം, മത്സ്യം, എളൂപ്പം കേടുവരുന്ന ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വിതരണം, വിപണനം എന്നിവ നിയന്ത്രിക്കുക.

12. ഭക്ഷണശാലകളെ നിയന്ത്രിക്കുക.

13. ഭക്ഷണത്തിലോ ഭക്ഷ്യവസ്തുക്കളിലോ മായം ചേര്‍ക്കുന്നത് തടയുക

14. റോഡുകള്‍, മറ്റ് പൊതുമുതലുകള്‍ എന്നിവ സം‌രക്ഷിക്കുക.

15. തെരുവുവിളക്കുകള്‍ കത്തിക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുക.

16. രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കുക.

17. രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള തന്ത്രങ്ങളും പരിപാടികളും ഫലപ്രദമായി നടപ്പിലാക്കുക.

18. ശവപ്പറമ്പുകളും ശ്മശാനങ്ങളും സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുക.

19. അപകടകരവും ആപത്കരവുമായ വ്യാപാരങ്ങള്‍ക്ക് അനുമതിപത്രം നല്‍കുക.

20. ജനനവും മരണവും രജിസ്റ്റര്‍ ചെയ്യുക.

21. കുളിക്കടവുകളും അലക്കുകടവുകളും സ്ഥാപിക്കുക.

22. കടത്തുകള്‍ ഏര്‍പ്പെടുത്തുക.

23. വാഹനങ്ങള്‍ പാര്‍ക്കുച്വെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക.

24. യാത്രക്കാര്‍ക്കായി വെയിറ്റിംഗ് ഷെഡ്ഡുകള്‍ സ്ഥാപിക്കുക.

25. പൊതുസ്ഥലങ്ങളില്‍ മൂത്രപ്പുര, കക്കൂസ്, കുളിമുറി എന്നിവ ഏര്‍പ്പെടുത്തുക.

26. ഉത്സവങ്ങളുടേയും ആഘോഷങ്ങളുടെയും നടത്തിപ്പ് ക്രമീകരിക്കുക.

27. വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് നല്‍കുകയും അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യുന്നതിലേക്കായുള്ള നടപടികള്‍ സ്വീകരിക്കുക.

==== പൊതുവായ ചുമതലകള്‍ ====

1. അവശ്യ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുകയും, അവ കാലാനുസൃതമായി പുതുക്കുകയും ചെയ്യുക.

2. സ്വാശ്രയപ്രവര്‍ത്തകരെ സംഘടിപ്പിക്കുകയും കൂട്ടായപ്രവര്‍ത്തനങ്ങളില്‍ അവരെ ഭാഗഭാക്കാക്കുകയും ചെയ്യുക.

3. മിതവ്യയം ശീലിക്കുക്കതിന്‌ പ്രചരണപരിപാടികള്‍ സംഘടിപ്പിക്കുക.

4. മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം, സ്ത്രീധനം, സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിക്കല്‍ തുടങ്ങിയ സാമൂഹ്യതിന്മകള്‍ക്കെതിരെ ബോധവത്കരണം നടത്തുക.

5. വികസനത്തിന്റെ എല്ലാ ഘട്ടങ്ങളിലും പരമാവധി ജനപങ്കാളിത്തം ഉറപ്പുവരുത്തുക.

6. പ്രകൃതിക്ഷോഭമുണ്ടാകുമ്പോള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക.

7. പരിസ്ഥിതിയെ സംബന്ധിച്ച ബോധവത്കരണം നടത്തുകയും അതിന്റെ ഉന്നമനത്തിനായി പ്രാദേശിക പ്രവര്‍ത്തനപരിപാടികള്‍ക്ക് പ്രേരണ നല്‍കുകയും ചെയ്യുക.

8. സഹകരണമേഖല വികസിപ്പിക്കുക.

9. സാമുദായിക ഐക്യം മെച്ചപ്പെടുത്തുക.

10. വികസനകാര്യങ്ങള്‍ക്കായി ഭൂമി വിട്ടുനല്‍കുന്നതുള്‍പ്പെടെ പണമായോ വസ്തുക്കളായോ പ്രാദേശികമായി വിഭവസമാഹരണം നടത്തുക.

11. ദുര്‍ബലവിഭാഗങ്ങള്‍ക്കിടയില്‍ നിയം ബോധവത്കരണം നടത്തുക.

12. സാമ്പത്തിക കുറ്റങ്ങള്‍ക്കെതിരെ പ്രചരണം നടത്തുക.

13. പാവപ്പെട്ടവരെ കേന്ദ്രീകരിച്ച് അയല്‍ക്കൂട്ടങ്ങളേയും സ്വാശ്രയ സംഘങ്ങളും രൂപീകരിക്കുക.

14. പൗരധര്‍മ്മത്തെപ്പറ്റി ബോധവത്കരണം നടത്തുക.

==== മേഖലാടിസ്ഥാനത്തിലുള്ള ചുമതലകള്‍ ====

1. കൃഷി.

2. മൃഗസം‌രക്ഷണവും ക്ഷീരോത്പാദനവും.

3. ചെറുകിട ജലസേചനം.

4. മത്സ്യബന്ധനം.

5. സാമൂഹ്യ വന വത്കരണം.

6. ചെറുകിട വ്യവസായങ്ങള്‍.

7. ഭവനനിര്‍മ്മാണം.

8. ജലവിതരണം.

9. വിദ്യുച്ഛക്തിയും ഊര്‍ജവും.

10. വിദ്യാഭ്യാസം.

11. പൊതുമരാമത്ത്.

12. പൊതിജനാരോഗ്യവും ശുചിത്വവും.

13. സാമൂഹ്യക്ഷേമം.

14. ദാരിദ്രനിര്‍മ്മാര്‍ജ്ജനം.

15. പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസനം.

16. കായികവിനോദങ്ങളും സാംസ്കാരിക കാര്യങ്ങളും.

17. പൊതുവിതരണ സമ്പ്രദായം.

18. പ്രകൃതിക്ഷോഭ ദുരിതാശ്വാസം.

19. സഹകരണം.

== പഞ്ചായത്തിന്‌ നിയന്ത്രണത്തിലുള്ള ഓഫീസുകളും ഉദ്യോഗസ്ഥരും ==

* കൃഷി ആഫീസും ജീവനക്കാരും

* മൃഗാശുപത്രിയും ജീവനക്കാരും

* പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ( അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി)

* പ്രൈമറി സ്കൂളുകളും ജീവനക്കാരും

* ICDS സൂപ്പര്‍വൈസറും അംഗന്‍വാടികളും

* വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍

ഇത്തരം ഓഫീസുകളുടെ നിയന്ത്രണം പഞ്ചായത്തിനാണ്‌. ഈ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ക്രോഡീകരിച്ച് ഒരു സെക്രട്ടറിയേറ്റ് എന്ന പോലെ പ്രവര്‍ത്തിക്കുന്നു. ഇതിനനുബന്ധമായി പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള തുക കണ്ടെത്തുന്നത് വിവിധതരം നികുതികളിലൂടെയാണ്‌. കൂടാതെ സര്‍ക്കാര്‍ പഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാന്റും നല്‍കുന്നുണ്ട്. പഞ്ചായത്ത് ജീവനക്കാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നത് പഞ്ചായത്ത് ഫണ്ടില്‍നിന്നുമാണ്‌.

[[Categoryവര്‍ഗ്ഗം:ഭരണസം‌വിധാനങ്ങള്‍]]

[[en:Gram panchayat]]
[[fr:Gram Panchayat]]

[[Category:ഭരണസം‌വിധാനങ്ങള്‍]]
"https://ml.wikipedia.org/wiki/ഗ്രാമ_പഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്