"യശ്വന്ത് സിൻഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 57:
2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ചരിത്ര വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയ ഗുജറാത്ത് മുൻ മുഖ്യമന്ത്രി
നരേന്ദ്ര മോദി പ്രധാനമന്ത്രിയായും പാർട്ടി ദേശീയ-ജനറൽ സെക്രട്ടറി അമിത് ഷാ ബി.ജെ.പി ദേശീയ അധ്യക്ഷനായും ചുമതലയേറ്റതോട് കൂടി പാർട്ടിയിലെ പഴയ പടക്കുതിരകളെ പൂർണമായും മാറ്റിനിർത്തി. ഈ കൂട്ടത്തിൽ യശ്വന്ത് സിൻഹയും ഉൾപ്പെട്ടു. ഇതിനെ തുടർന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് 2018 ഏപ്രിൽ 21ന് സിൻഹ ബി.ജെ.പിയിൽ നിന്ന് രാജിവച്ചു.
 
2018 മുതൽ 2021 വരെ സ്വതന്ത്രനായി നിന്ന സിൻഹ
2021 മാർച്ച് 13 ന് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മാർച്ച് 15ന് പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനായി നിയമിക്കപ്പെട്ടു. 2021-ലെ പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ തൃണമൂലിന് വേണ്ടി പ്രചരണം നടത്തി.
 
മമതാ ബാനർജി നിർദ്ദേശിച്ചതിനെ തുടർന്ന് 2022-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു.
ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപതി മുർമുവിന് രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ പാർട്ടികളിൽ നിന്നും പിന്തുണ കിട്ടിയതോടെ പ്രചരണത്തിന് സിൻഹയോട് ബംഗാളിൽ വരണ്ട എന്ന് മമത പറഞ്ഞത് ആശയക്കുഴപ്പത്തിന് ഇടയാക്കി.
 
2022 ജൂലൈ 17ന് നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥിയായ ദ്രൗപതി മുർമുവിനോട് പരാജയപ്പെട്ടു.
 
== സ്വകാര്യ ജീവിതം ==
"https://ml.wikipedia.org/wiki/യശ്വന്ത്_സിൻഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്