"പ്രകാശവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43.229.88.62 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3658386 നീക്കം ചെയ്യുന്നു
റ്റാഗുകൾ: തിരസ്ക്കരിക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
→‎പ്രകാശ വർഷം ഉപയോഗിക്കുന്നത്: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
 
വരി 20:
നക്ഷത്രങ്ങൾ [[നക്ഷത്രവ്യൂഹം|നക്ഷത്രവ്യൂഹങ്ങൾ]] എന്നിവയ്ക്കിടയിലുള്ള ദൂരം അളക്കുന്നതിനാണ്‌ ഇത് കൂടുതൽ ഉപയോഗിക്കുന്നത്.
 
[[പ്രകാശം]] ഒരു സെക്കന്റിൽ 3 ലക്ഷം കിലോമീറ്റർ സഞ്ചരിക്കും. ഈ കണക്കിൽ, ഒരു മിനിറ്റ്‌ കൊണ്ട്‌ പ്രകാശത്തിനു ഏകദേശം ഒരു കോടി എൺപത്‌ ലക്ഷം കിലോമീറ്ററും, ഒരു വർഷം കൊണ്ട്‌ ഏകദേശം 95,0000000 കോടി കിലോമീറ്ററും സഞ്ചരിക്കാനാവും. അപ്പോൾ ഇതിനെ ഒരു ഏകകം ആക്കിയാൽ നക്ഷത്രങ്ങൾ തമ്മിലുള്ളതുപോലുള്ള വലിയ ദൂരങ്ങൾ സൂചിപ്പിക്കാൻ നല്ലൊരു ഏകകം ആയി. അതാണ് ജ്യോതിശാസ്ത്രജ്ഞന്മാർ ചെയ്തത്‌. ഈ ഏകകത്തിന്റെ വേറൊരു മെച്ചം ഒരു നക്ഷത്രത്തിലേക്കോ ഗാലക്സികളിലേക്കോ ഉള്ള അകലം പ്രകാശ ‌വർഷ ഏകകത്തിൽ അറിഞ്ഞാൽ അത്രയും വർഷം പുറകിലേക്കാണ് നോക്കുന്നത്‌ എന്നർത്ഥം.
 
ഉദാഹരണത്തിന് സൂര്യനോട് ഏറ്റവും സമീപത്തുള്ള നക്ഷത്രമായ [[പ്രോക്സിമ സെന്റോറി|പ്രോക്സിമാ സെൻ‌ടോറിയിലേക്ക്‌]] ഉള്ള ദൂരം 4.2 പ്രകാശ വർഷമാണ് എന്ന്‌ പറഞ്ഞാൽ<ref>http://www.daviddarling.info/encyclopedia/P/ProximaCen.html</ref>, ആ നക്ഷത്രത്തിൽ നിന്ന്‌ 4.2 വർഷം മുൻപ്‌ പുറപ്പെട്ട പ്രകാശം ആണ് ഇപ്പോൾ കാണുന്നത്‌ എന്ന്‌ അർത്ഥം. അതായത്‌ 4.2 വർഷം മുൻപുള്ള പ്രോക്സിമാ സെൻ‌ടോറിയെ ആണ് ഇന്ന്‌ കാണുന്നത്‌ . അപ്പോൾ ഇന്ന്‌ [[ഭൂമി|ഭൂമിയിൽ]] നിന്ന്‌ നിരീക്ഷിക്കുമ്പോൾ കാണുന്ന നക്ഷത്രങ്ങളും ഗാലക്സ്സികളുമൊക്കെ എത്രയും പ്രകാശ വർഷം അകലെയാണോ, അത്രയും വർഷം മുൻപുള്ള നക്ഷത്രങ്ങളുടേയും ഗാലക്സികളെയുമൊക്കെയാണ് നോക്കുന്നയാൾ കാണുന്നത്‌ എന്ന്‌ സാരം.
"https://ml.wikipedia.org/wiki/പ്രകാശവർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്