1678-1693 കാലഘട്ടത്തിൽ നെതർലൻഡിലെ ആംസ്റ്റർഡാമിൽ നിന്നും അച്ചടിച്ചുപ്രസിദ്ധം ചെയ്ത ഈ ഗ്രന്ഥസമുച്ചയത്തിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്ന സസ്യങ്ങളുടെ മലയാളംപേരുകൾ പറഞ്ഞുകൊടുത്തത് ഇട്ടി അച്യുതനായിരുന്നു. മലയാളലിപി ആദ്യമായി അച്ചടിക്കപ്പെട്ടത് ഹോർത്തൂസ് മലബാറിക്കസിലായിരുന്നതിനാൽ ഇട്ടി അച്യുതൻറെ പേര് ഇക്കാര്യത്തിലും പ്രാധാന്യം അർഹിക്കുന്നു. പന്ത്രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ഹോർത്തൂസ് മലബാറിക്കസി ൻറെ ഒന്നാം വാല്യത്തിൽ ഇട്ടി അച്യുതൻറെ പങ്കിനെപ്പറ്റി പരാമർശിക്കുന്ന നാല് സാക്ഷ്യപത്രങ്ങൾ ചേർത്തിട്ടുണ്ട്. അതിൽ രണ്ടെണ്ണം ഇട്ടി അച്യുതൻ തന്നെ എഴുതിയതാണ്. മറ്റു രണ്ടെണ്ണം, മലയാളത്തിലായിരുന്ന ഹോർത്തൂസിൻറെ മൂലരൂപത്തെ പോർച്ചുഗീസിലേക്കും തുടർന്ന് ലാറ്റിൻഭാഷയിലേക്കും വിവർത്തനം ചെയ്ത പരിഭാഷകർ എഴുതിയതും.
പതിനേഴാം നൂറ്റാണ്ടിൽ [[കരപ്പുറം രാജ്യം|കരപ്പുറം]] എന്നറിയപ്പെട്ടിരുന്ന സ്ഥലം അതായത് ഇന്നത്തെ [[ആലപ്പുഴ]] ജില്ലയിലെ [[ചേർത്തല]] താലൂക്കിൽപ്പെടുന്ന കടക്കരപ്പള്ളി എന്ന ഗ്രാമമായിരുന്നു. [[ഈഴവ]] കുടുംബത്തിൽ ആണെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ ജാതി ഏതാണ് എന്നതിൽ അവ്യക്തതയുണ്ട്. ഡച്ചു രേഖകളിൽ "ചെകൊ" എന്നുമാത്രമാണ് ഉള്ളത്. കെ. വി അയ്യരെ പോലെ ഉള്ള ചരിത്രകാരന്മാർ അദ്ദേഹം ([[തീയർ|തീയ്യ]]) ജാതിയിലെജാതിയിൽ ജനിച്ച വൈദ്യൻ ഇട്ടിഎന്നാണ് അച്യുതൻറെരേഖപ്പെടുത്തി ജൻമദേശംകാണുന്നത്.<ref>{{cite book|last=Rajan Gurukkal|year=2018|title=History and Theory of Knowledge Production: An Introductory Outline|url=https://books.google.co.in/books?id=uMLADwAAQBAJ&pg=PT119&dq=tiyya+title+gurukkal&hl=en&sa=X&ved=2ahUKEwj8iL-cx5P2AhWwCqYKHe9aBSIQ6AF6BAgJEAM#v=onepage&q=tiyya%20title%20gurukkal&f=false|publisher=Oxford University Press, 2018|ISBN=9780199095803}}</ref><ref>{{cite book|last=K.V.Krishna Ayyar|year=1966|title=A Short Story of Kerala|url=https://books.google.com/books?id=kspe3IK6l50C&q=itti+achyuthan|publisher=University of Michigan|page=134}}</ref><ref name="ghmm">{{Cite book|url=https://books.google.com/books?id=7yhHEAAAQBAJ&dq=chegon&pg=PT137|title=Mapping the History of Ayurveda : Culture, Hegemony and the Rhetoric of Diversity|last=P.|first=Girija, K|year=2021|isbn=978-1-000-48139-6}}</ref> അതിന് കാരണം അദ്ദേഹം ജനിച്ചത് ആലപ്പുഴ ജില്ലയിൽ ആയിരുന്നെങ്കിലും മലബാറിലെ വൈദ്യൻ എന്നാണ് ഡച്ച് രേഖകളിൽ എഴുതിയിട്ടുള്ളത്.<ref>{{Cite book|url=https://books.google.com/books?id=rIZHDwAAQBAJ&dq=The+silgos%28chegos%29usually+serve+to+teach+nayros+in+the+fencing+school&pg=RA1-PA8|title = Hendrik Adriaan van Reed Tot Drakestein 1636-1691 and Hortus, Malabaricus|isbn = 9781351441070|last1 = Heniger|first1 = J.|year = 2017}}</ref> കേരളത്തിലെ ആദ്യത്തെ ആയുർവേദ നിഘണ്ടു കർത്താവായ [[കിട്ടു ആശാൻ|കിട്ടു ആശാനും]] [[കരപ്പുറം രാജ്യം|കരപ്പുറത്തുകാരനാണ്]]. പ്രശസ്തരായ നാട്ടുവൈദ്യൻമാരുടെ കുടുംബമായിരുന്ന കൊല്ലാട്ട് (കൊല്ലാട്ടുപറമ്പ്) ആയിരുന്നു അദ്ദേഹത്തിൻറെ തറവാട് എന്നത് സാക്ഷ്യപത്രത്തിൽ നിന്നും വ്യക്തമാണെങ്കിലും ഇദ്ദേഹത്തിൻറെ കൃത്യമായ ജനനവർഷമോ, മരണവർഷമോ ലഭ്യമല്ല. ഹോർത്തൂസ് മലബാറിക്കസി ൻറെ ഒന്നാം വാല്യത്തിൽ ചേർത്തിട്ടുള്ളതും ഇട്ടി അച്യുതൻ സ്വന്തം കൈയ്യക്ഷരത്തിൽ എഴുതിയ തുമായ സാക്ഷ്യപത്രത്തിലെ 1675 ഏപ്രിൽ 20 എന്ന തിയതി മാത്രമാണ് ഇദ്ദേഹത്തിൻറെ ജീവിതകാലം സംബന്ധമായ ഏകസൂചനയായി നിലകൊള്ളുന്നത്.
പണ്ഡിതനും പാരമ്പര്യ വൈദ്യനുമായ ഇട്ടി അച്ചുതന് കേരളത്തിലെ ഒരുവിധം സസ്യജാലങ്ങളുടെയെല്ലാം ഔഷധഗുണങ്ങൾ അറിയാമായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ [[ഹോർത്തൂസ് മലബാറിക്കൂസ്]] പോലെ ബൃഹത്തും മഹത്തരവുമായ ഒരു ഗ്രന്ഥം നിർമ്മിക്കുന്നതിനു കായികവും മാനസികവുമായ ഒട്ടുവളരെ ക്ലേശം സഹിച്ചിരിക്കുമെന്നു കരുതപ്പെടുന്നു. പുസ്തകത്തിൽ ഇട്ടി അച്യുതൻറെ പങ്കിനെപ്പറ്റി പരാമർശിക്കുന്ന നാല് സാക്ഷ്യപത്രങ്ങൾ ചേർത്തിട്ടുണ്ട്. അതിൽ രണ്ടെണ്ണം ഇട്ടി അച്യുതൻ തന്നെ എഴുതിയതാണ്. മറ്റു രണ്ടെണ്ണം പരിഭാഷകർ എഴുതിയതും.