"ആയിരത്തൊന്നു രാവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 15:
==കഥ==
 
ഇന്ത്യാ ചൈനാ ദ്വീപുകൾ പണ്ട് അടക്കി വാണിരുന്ന ഒരു രജാവുണ്ടായിരുന്നു. അദ്ദേഹത്തിന് രണ്ട് പുത്രന്മാരും. ഒന്നാമത്തവൻ [[ഷഹരിയാർ]], രണ്ടാമൻ ഷാസമാൻ.[[File:Sultan from arabian nights.jpg|thumb]]
. രാജാവിന്റെ കാലശേഷം മക്കൾ രണ്ട് പേരും രാജ്യം തുല്യമായി വീതിച്ച് ഐക്യത്തോടെ ഭരണം നടത്തി വന്നു. 20- വർഷങ്ങൾ കഴിഞ്ഞപ്പോൾ മൂത്തയാൾ ഷരിയാറിന് അനുജൻ ഷാസമാനെ കാണാൻ ആഗ്രഹം ഉണ്ടായി. ദൂതന്മാരെ വിട്ട് ഷാസമാനോട് വിവരങ്ങൾ ധരിപ്പിച്ചു. ഷാസമാൻ വരാമെന്നേൽക്കുകയും അതിനായി ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം പരിവാരങ്ങളും സമ്മാനങ്ങളുമായി ഷാസമാന്റെ സംഘം ജ്യേഷ്ഠൻ ഷഹരിയാറിനെ കാണാനായി പുറപ്പെട്ടു.
 
വൈകുന്നേരമായപ്പോൾ വഴിയിൽ ഒരിടത്ത് വിശ്രമത്തിനായി സംഘം തമ്പടിച്ചു. രാത്രിയായപ്പോഴാണ് ഷാസമാന് ഒരു കാര്യം ഓർമ്മ വന്നത്, ജ്യേഷ്ഠന് കൊടുക്കാനുള്ള വിശേഷപ്പെട്ട സമ്മാനം എടുത്തിട്ടില്ല. അങ്ങനെ അദ്ദേഹം പരിവാരങ്ങളെ ഒന്നുമറിയിക്കാതെ കൊട്ടാരത്തിലേക്ക് തിരിച്ചു. കൊട്ടാരത്തിൽ തിരിച്ചെത്തിയ ഷാസമാൻ മനം പിളർക്കുന്ന ഒരു കാഴ്ചയാണ് അവിടെ കണ്ടത്, തന്റെ പത്നി പരിചാരകനായ ഒരു കറുമ്പന്റെ കൂടെ തന്റെ കിടപ്പറയിൽ രമിക്കുന്നു. കോപാകുലനായ ഷാസമാൻ രണ്ട് പേരേയും അവിടെവെച്ച് തന്നെ വധിച്ചു. ശേഷം ജ്യേഷ്ഠനുള്ള സമ്മാനവുമെടുത്തുകൊണ്ട് ആരാത്രി തന്നെ ഏറെ ദൂരം യാത്ര ചെയ്ത് ഷഹരിയാറിനടുത്തെത്തി.
"https://ml.wikipedia.org/wiki/ആയിരത്തൊന്നു_രാവുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്