"കളിയാട്ടം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിഭാഗം
വരി 18:
 
==കഥാസംഗ്രഹം==
{{രസംകൊല്ലി}}
നാട്ടിലെ പ്രമുഖ [[തെയ്യം]] കലാകാരനായ കണ്ണന്‍ പെരുമലയന്‍(സുരേഷ് ഗോപി), താമര (മഞ്ജു വാര്യര്‍) എന്ന യുവതിയെ പ്രണയിച്ച് വിവാഹം കഴിക്കുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. താമരയെ ആഗ്രഹിച്ചിരുന്ന ഒരു നാട്ടുപ്രമാണി പെരുമലയന്‍റെ സുഹൃത്തായ പനിയന്‍റെ (ലാല്) സഹായത്തോടെ തമരയെ പെരുമലയനില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുന്നു. ഇതിന്‍റെ ഭാഗമായി താമരയേയും, പെരുമലയന്‍റെ മറ്റൊരു സുഹൃത്തായ കാന്തനേയും ([[ബിജു മേനോന്‍]]) ചേര്‍ത്ത് അപവാധങ്ങള്‍ പെരുമലയന്‍റെ കാതില്‍ എത്തിക്കുന്നു. കെട്ടിച്ചമച്ച കൃത്രിമമായ തെളിവുകളോട് കൂടെ പനിയന്‍ ഈ നുണക്കഥകള്‍ പെരുമലയനെ വിശ്വസിപ്പിക്കുന്നു. ഇത് കേട്ട് വിശ്വസിച്ച പെരുമലയന്‍ താമരയെ സംശയിക്കുകയും തുടര്‍ന്ന് താമരയെ ഒരു ദിവസം കൊല്ലുകയും ചെയ്യുന്നു. പക്ഷേ പിന്നീട് പനിയന്‍റെ ഭാര്യയില്‍([[ബിന്ദു പണിക്കര്‍]]) നിന്നും സത്യം മനസ്സിലായ പെരുമലയന്‍, പനിയനെ ആക്രമിക്കുകയും, തുടര്‍ന്ന് സ്വയം അഗ്നിയില്‍ ചാടി ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു.
{{രസംകൊല്ലി-ശുഭം}}
 
==അഭിനയിച്ചവര്‍==
"https://ml.wikipedia.org/wiki/കളിയാട്ടം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്